“അമ്മയ്ക്ക് പ്രേമം ഉണ്ടായിരുന്നു എന്ന കാഴ്ചപ്പാട് അംഗീകരിക്കാൻ ആളുകൾക്ക് ഇപ്പോഴും മടിയാണ് ” : മിയ ജോർജ്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് മിയ. ടെലിവിഷൻ സീരിയലുകളിലൂടെ തന്റെ അഭിനയ ജീവിതം തുടങ്ങിയ മിയ വളരെ പെട്ടെന്ന് തന്നെയാണ് അഭിനയ ലോകത്ത് ശ്രദ്ധ നേടുന്നത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരം വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു കൊണ്ട് മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട യുവ നടിയായി മാറുകയായിരുന്നു. വിവാഹ ശേഷം കുട്ടി ഉണ്ടാവുകയും ആ സമയത്ത് സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേളയുടെയും ചെയ്തിരുന്നു അതിനു ശേഷം താരം കൂടുതലും ടെലിവിഷൻ റിയാലിറ്റി ഷോലേക്ക് വിധികർത്താവായിട്ടാണ് വന്നത്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രണയവിലാസം തിയേറ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് താരം പറയുന്ന വാക്കുകൾ ഇങ്ങനെയാണ്. നമ്മുടെ സമൂഹത്തിൽ മകന് പ്രേമിക്കാം, അപ്പന് പ്രേമിക്കാം, അതേ സമയം ഒരു അമ്മയ്ക്ക് പ്രേമമുണ്ടായിരുന്നു എന്ന് പറയുന്നത് പലര്‍ക്കും ദഹിക്കാന്‍ പറ്റാത്ത ഒരു കാര്യമാണ് . എനിക്ക് ഈ സിനിമയില്‍ ഏറ്റവും ഇഷ്ടമായത് ആ ഫാക്ടറും അതാണ്. സിനിമയിൽ മകന് പ്രേമം എന്ന് പറയുമ്ബോഴെക്കും അതിനെ ചിലർ എതിര്ത്തൊക്കെ പറയും . അല്ലെങ്കില്‍ സപ്പോര്‍ട്ട് ചെയ്ത് പറയും അതാണ് രീതി . പക്ഷേ അമ്മയ്ക്ക് പ്രേമം ഉണ്ടായിരുന്നു എന്ന കാഴ്ചപ്പാടില്‍ ഇതുവരെയും ഒരു സിനിമ പോലും മലയാളത്തിൽ വന്നതായി താന്‍ കണ്ടിട്ടില്ലെന്ന്’, മിയ പറയുന്നു. ചിത്രത്തിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് മിയ അവതരിപ്പിച്ച മീര എന്നാണ് തീയറ്ററിൽ സിനിമ കണ്ടവർ പറയുന്നത്.
‘ അത്തരത്തിൽ ഒരു സിനിമ വന്നാൽ വ്യത്യസ്തമായിരിക്കും എന്ന തോന്നലിലാണ് ഈ ചിത്രത്തിന് ഒക്കെ പറഞ്ഞത്. ഒരു പുതുമ ഉണ്ടായിരിക്കുമെന്ന് ഈ സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ മനസ്സിലായിരുന്നു മാത്രമല്ല മീര എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഇഷ്ടമായി അതു കൊണ്ടാണ് ചിത്രം ചെയ്തത്. ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒരാളാണെങ്കിൽ പോലും വളരെ കുറച്ച് സീനുകളിൽ മാത്രമാണ് ഞാൻ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് ആ രീതിയിലാണ് എഴുതിയിരിക്കുന്നത് സിനിമയുടെ കാട്ടാക്കടൽ തന്നെ ഇഷ്ടമായിരുന്നു. ചിത്രത്തിന് തിയേറ്ററിൽ മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.