‘കുറേ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന് മോഹന്‍ലാല്‍ ആണ്’ ; ഇഷ്ടം തുറന്ന് പറഞ്ഞ് മീരജാസ്മിന്
മലയാളികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് മീര ജാസ്മിന്. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരം, ഒരു കാലത്ത് ചലച്ചിത്ര മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടി ആയിരുന്നു. സൂത്രധാരന്‍, രസതന്ത്രം, സ്വപ്നക്കൂട്, കസ്തൂരിമാന്‍, അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ തുടങ്ങി നിരവധി സിനിമകളിലാണ് മീര അഭിനയിച്ചത്.
അതില്‍ ദിലീപ് നായകനായി എത്തിയ സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു മീര സിനിമ രംഗത്ത് എത്തിയത്. അതേസമയം, മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മീര ജാസ്മിന് ശ്രദ്ധിക്കപ്പെട്ടിരുന്നു. സണ്ടക്കോഴി, റണ്‍ തുടങ്ങിയവ മീരയുടെ തമിഴ് സിനിമകളിളെല്ലാം ഹിറ്റുകളാണ്.
എന്നാല്‍ ഒരിടയ്ക്ക് സിനിമ രംഗത്ത് നിന്നും മീര ഇടവേളയെടുത്തിരുന്നു. 2014 ഓടെയാണ് മീര സിനിമയില്‍ നിന്ന് പതിയെ മാറി നില്ക്കാന് തുടങ്ങിയത്. ഇടയ്ക്ക് ദുബായിലേക്ക് താമസം മാറുകയും ചെയ്തു. അതേസമയം, ഈ വര്‍ഷം സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെ മീര വീണ്ടും സിനിമ രംഗത്ത് തിരിച്ചെത്തിയിരുന്നു.
ഇപ്പോഴിതാ, മോഹന്‍ലാലിനൊപ്പം സിനിമയില്‍ അഭിനയിച്ച നിമിഷത്തെ കുറിച്ച് തുറന്നു പറയുകയാണ് മീരജാസ്മിന്. എത്രയൊക്കെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന് മോഹന്‍ലാല്‍ ആണെന്നാണ് മീരജാസ്മിന് പറയുന്നത്. ലോകത്തിലെ തന്നെ മികച്ച അഞ്ചു നടന്മാരെ എടുക്കുകയാണെങ്കില്‍ അതില്‍ മോഹന്‍ലാല്‍ ഉണ്ടാകും എന്ന് താരം പറയുന്നു.
അത്രയും മഹത്തായ ഒരു താരമാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹത്തിന്റെ കഴിവ് അളവറ്റതാണെന്നും മീര കൂട്ടിച്ചേര്‍ത്തു. അത്ര മികച്ച നടനാണ് മോഹന്‍ലാല്‍ എന്ന് മീര പറയുന്നു. എപ്പോഴും ഇന്ത്യന്‍ സിനിമയെ കുറിച്ച് പറയുമ്പോള്‍ ബോളിവുഡിനെ ഹൈപ്പ് ചെയ്ത് സംസാരിക്കുന്ന ഒരു പ്രവണത കണ്ടു വരുന്നുണ്ട്. ഇത് ഒരുപാട് വിഷമിപ്പിക്കുന്നു എന്നും താരം തുറന്നു പറഞ്ഞു. തീര്‍ച്ചയായും ബോളിവുഡിലെ അമിതാബ് ബച്ചനെ ഇഷ്ടമാണ്. എങ്കിലും മോഹന്‍ലാല്‍ കഴിഞ്ഞേ തനിക്ക് ആരും ഉള്ളൂ എന്ന് മീരജാസ്മിന് തുറന്നു പറഞ്ഞു.