”എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ”: മയോനിയെ ചേർത്ത് പിടിച്ച് ഗോപി സുന്ദർ
സംഗീതസംവിധായകൻ ഗോപി സുന്ദറും മയോനി എന്ന പ്രിയ നായരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മയോനിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന ഗോപിയെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. ‘ഞാന്‍ സ്നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങള്‍. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’ എന്ന അടിക്കുറിപ്പോടെയാണ് മയോനി ചിത്രങ്ങൾ പങ്കുവെച്ചത്.
മയോനിയുടെ സോഷ്യൽമീഡിയ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലായി. ചിത്രങ്ങൾ ഇപ്പോൾ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് മയോനിയുടെ കുറിപ്പ്. മുൻപും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു നേരത്തെ തന്നെ.
സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെയാണ് വിമർശനങ്ങൾ തല പൊക്കിയത്. ഇതോടെ പരോക്ഷപ്രതികരണവുമായി ഗോപി തന്നെ രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ സഹഗായിക പുണ്യ പ്രദീപിനൊപ്പം ഗോപി സുന്ദർ പങ്കുവച്ച ചിത്രങ്ങളും ആരാധകർക്കിടയിൽ ചർച്ചാവിഷയമായിട്ടുണ്ട്.