ഇത്തവണ മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ അവാർഡ്; കൂടുതൽ ഡെപ്ത് ഉള്ള കഥാപാത്രവുമായി ഡോ. മാത്യു മാമ്പ്ര
1 min read

ഇത്തവണ മൈസൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ അവാർഡ്; കൂടുതൽ ഡെപ്ത് ഉള്ള കഥാപാത്രവുമായി ഡോ. മാത്യു മാമ്പ്ര

ലോക്ഡൗൺ സമയത്താണ് ഡോ. മാത്യു മാമ്പ്ര എന്ന കലാകാരൻ വളരെ അവിചാരിതമായി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പക്ഷേ തുടക്കം തന്നെ ഉഷാറാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യ സിനിമയായ ‘ചിരാതുകൾ’ക്ക് തന്നെ 2021- ലെ നിർമാതാവിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡിന്റെ പ്രത്യേക ജൂറി പുരസ്കാരമാണ് അദ്ദേഹത്തെ തേടിയെത്തിയത്. കൂടാതെ ഈ സിനിമയിൽ മാത്യു അഭിനയിക്കുകയും ചെയ്തിരുന്നു.അതിന് സ്വീഡിഷ് ഫിലിം ഫെസ്റ്റിവലിൽ നല്ല നടനുള്ള പുരസ്കാരവും ലഭിച്ചു .

ആദ്യചിത്രത്തിന് ശേഷം മാത്യുവിനെ പിന്നീട് തേടിയെത്തിയത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ റൊഷാക്ക് എന്ന സിനിമയിലെ മികച്ച ഒരു വേഷമാണ്. ശേഷം ‘ഇമ്പം ‘വേറെയും അഞ്ചോളം സിനിമകളിൽ അഭിനയിച്ചു. സായാവനം എന്ന തമിഴ് ചിത്രമാണ് റിലീസിനൊരുങ്ങുന്ന ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ. ഇതിനിടെ മാമ്പ്ര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘കിർക്കൻ’ എന്ന മലയാള ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടി റിലീസിനൊരുങ്ങുകയാണ്.

ദേശീയ പുരസ്കാര ജേതാക്കളായ സലിം കുമാർ, കനി കുസൃതി എന്നിവർക്കൊപ്പം ഈ തവണത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ് വിജയരാഘവൻ, അനാർക്കലി മരയ്ക്കാർ, ജോണി ആന്റണി, അപ്പാനി ശരത്, അഭിജ, മാക്ബൂൽ സൽമാൻ തുടങ്ങി നിരവധി താരങ്ങൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ജോഷ് ആണ് ഈ കുറ്റാന്വേഷണ കഥയുടെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ളത്.

കിർക്കനിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ വറീതിനെ മികവോടെ സ്ക്രീനിലെത്തിച്ചതിനു ഇപ്പോൾ അഭിനയതിനുള്ള, കേരള ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ ഈ നടൻ.

ബിസിനിസ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടിയ സംരമ്പകനായ ഡോ. മാമ്പ്ര ബെം​ഗളൂരുവിൽ സ്ഥിരതാമസമാക്കിയ ആളാണ്. നാട്ടിൽ കുട്ടനാട്, കൈനകരിയാണ് സ്വദേശം. വളരെ അടുത്താണ് സിനിമയിൽ സജീവമാകുന്നതെങ്കിലും ചെറുപ്പം മുതലേയുള്ളതാണ് മാത്യുവും കലയുമായുള്ള ബന്ധം. നാടകങ്ങളിൽ വളരെ സജീവമായിരുന്ന മാമ്പ്ര ജോലി സംബന്ധമായി ബെം​ഗളൂരുവിലേക്ക് താമസം മാറി. എന്നാൽ അവിടെയും കലാസാംസ്കാരിക പ്രവർത്തനങ്ങൾ തുടർന്നു പോന്നു.

അങ്ങനെ നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ഒക്കെ ചെയ്തു. 136 ആർട്ടിസ്റ്റുകളെ അണിനിരത്തി ഒരു നാടകമാണ് അവസാനമായി സ്റ്റേജിൽ എത്തിച്ചത്. പിന്നീട് ബിസിനസ്‌ തിരക്കുകൾ കൊണ്ട് എല്ലാം താൽകാലികമായി നിർത്തി വെക്കേണ്ടി വന്നു. അതിനിടയിലാണ് കോവിഡ് കാലം വരുന്നതും അങ്ങനെ ലഭിച്ച അധിക സമയത്ത് സമയത്ത് കലാപ്രവർത്തനവുമായി വീണ്ടും മുന്നോട്ടു പോകണം എന്ന് ആഗ്രഹിക്കുകയും ചെയ്തത്. അങ്ങനെയാണ് ആദ്യ സിനിമയായ ചിരാതുകളിലേക്ക് എത്തുന്നത്.

ഇനിയും ഈ കലാകാരന് നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ.ഡോ.മമ്പ്രയ്ക്ക് ആശംസകൾ.