മഞ്ജു വാരിയർ ഇപ്പൊ മലയാളത്തിൽ ഇല്ലെ ? പക്ഷേ കഥ ഇനി ആണ് ആരംഭിക്കാൻ പോകുന്നത് ” ; കുറിപ്പ്
1 min read

മഞ്ജു വാരിയർ ഇപ്പൊ മലയാളത്തിൽ ഇല്ലെ ? പക്ഷേ കഥ ഇനി ആണ് ആരംഭിക്കാൻ പോകുന്നത് ” ; കുറിപ്പ്

മലയാള സിനിമാ ലോകം മഞ്ജു വാര്യരെ പോലെ ആഘോഷിക്കുന്ന മറ്റൊരു നടിയില്ല. നടി എന്നതിനപ്പുറം പ്രത്യേക മമത മഞ്ജുവിനോട് പ്രേക്ഷകർക്കുണ്ട്. സമൂഹത്തിൽ ബഹുമാന്യ സ്ഥാനവും മഞ്ജുവിന് ലഭിക്കുന്നു. പലപ്പോഴും താരത്തിന്റേതായ ചട്ടക്കൂടുകളിലേ മഞ്ജുവിനെ ഓഫ് സ്ക്രീനിൽ കണ്ടിട്ടുള്ളൂ. മഞ്ജു വാര്യർക്കെതിരെ വരാറുള്ള പ്രധാന വിമർശനം തുറന്ന് സംസാരിക്കാറില്ല എന്നാണ്. എപ്പോഴും ഒരു ഡിപ്ലോമസി മഞ്ജു സൂക്ഷിക്കാറുണ്ട്. മലയാളികൾക്ക് പ്രിയപ്പെട്ട മഞ്ജു വാര്യർക്ക് ഇന്ന് തമിഴകത്തും തിരക്കേറുകയാണ്. ചുരുക്കം സിനിമകൾ കൊണ്ട് തമിഴ് പ്രേക്ഷകരുടെ മനസ് കവരാൻ മഞ്ജു വാര്യർക്ക് സാധിച്ചു. അസുരൻ എന്ന സിനിമയിലൂടെയാണ് മഞ്ജു തമിഴകത്തേക്ക് ക‌‌ടക്കുന്നത്. ചിത്രം മികച്ച വിജയം നേടി. പിന്നീട് അഭിനയിച്ച തുനിവിലും മികച്ച പ്രകടനം മഞ്ജു വാര്യർ കാഴ്ച വെച്ചു. അണിയറയിൽ ഒരുങ്ങുന്ന മഞ്ജുവിന്റെ തമിഴ് സിനിമകളിലെല്ലാം ആരാധകർക്ക് പ്രതീക്ഷയുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യർ മലയാള സിനിമയിൽ വീണ്ടും ഒരു പിടി നല്ല സിനിമകളുമായി എത്തുകയാണ്. അത്തരത്തിൽ ഒരു കുറിപ്പാണ് വൈറലാവുന്നത്.

കുറിപ്പിൻ്റെ പൂർണരൂപം

 

മഞ്ജു വാരിയർ ഇപ്പൊ മലയാളത്തിൽ ഇല്ലെ ????

ഫീൽഡ് ഔട്ട് ആയി എന്ന് വരെ ചില ഓൺലൈൻ മാധ്യമങ്ങൾ പറഞ്ഞു…🙄🙄

പക്ഷേ കഥ ഇനി ആണ് ആരംഭിക്കാൻ പോകുന്നത്…!!!!!

ഒരു കലാകാരി എന്ന നിലയിൽ ആരും കൊതിച്ചു പോകുന്ന ഓഫറുകൾ ആണ് മലയാളത്തിൻ്റെ പ്രിയ നടിക്ക് വന്നു ചേർന്നത്

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ താരത്തിൻ്റെ ജോഡി ആയിട്ടാണ് മഞ്ജു ഇപ്പൊൾ ചെയ്തു കഴിഞ്ഞത്

സാക്ഷാൽ രജനി കാന്ത് ചിത്രം വേട്ടയൻ 👍🔥

അസുരൻ എന്ന ധനുഷ് ചിത്രത്തിന് ശേഷം മഞ്ജു വീണ്ടും വെട്രി യുടെ സംവിധാനത്തിൽ വിടുതലൈ 2 എന്ന ചിത്രത്തിൽ ഇപ്പൊ അഭിനയിച്ചു കൊണ്ടിരിക്കുന്ന…

വിജയ് സേതുപതി , സൂരി എന്നിവർ അഭിനയിച്ച ഒന്നാം ഭാഗം ഇതിനോടകം ശ്രദ്ധ നേടിയ ചിത്രം ആണ്…🔥🔥

പിന്നാലെ ഒരു അജിത് ചിത്രം, പിന്നെ ആര്യ യുടെ കൂടെ ഒരു ആക്ഷൻ അന്വേഷണ ചിത്രം…

മലയാളത്തിലെ തന്നെ most anticipated ചിത്രം എമ്പുരാൻ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നു

ഇതൊന്നും കൂടാതെ ഈ വരുന്ന 23 ന് മഞ്ജു പ്രധാന കഥാപാത്രം ആയി വരുന്ന ഫൂട്ടേജ് എന്ന ചിത്രം റിലീസ് ആകുന്നു…

ഒരു പക്ഷെ മഞ്ജു വിൻ്റെ സിനിമ ജീവിതത്തിൽ 18+ ലേബലിൽ വരുന്ന ആദ്യ ചിത്രം ആണ് ഇത്…

ഒരു താരത്തിന് സംബന്ധിച്ച് ഇതിൽ കൂടുതൽ ലൈൻ up വേറെ വേണോ ???👍

ഈ വർഷവും അടുത്ത വർഷവും ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ വരവ് ആണ് ഇനി മഞ്ജുവിന്….

NB: കൂടുതൽ വിശേഷങ്ങൾ അറിയാൻ മനീഷ് നാരായണൻ ഇൻ്റർവ്യൂ കാണുക