ആരെയും വഴക്ക് പറയാത്ത, ആരോടും ദേഷ്യപ്പെടാത്ത ഒരു മനുഷ്യന്‍! അതാണ് മോഹന്‍ലാല്‍; എന്ന് നടൻ മണിയന്‍ പിള്ള രാജു
1 min read

ആരെയും വഴക്ക് പറയാത്ത, ആരോടും ദേഷ്യപ്പെടാത്ത ഒരു മനുഷ്യന്‍! അതാണ് മോഹന്‍ലാല്‍; എന്ന് നടൻ മണിയന്‍ പിള്ള രാജു

മലയാള സിനിമയിലെ അഭിനേതാവും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. ബാലചന്ദ്രമേനോന്റെ ‘ചിരിയോ ചിരി’ എന്ന സിനിമയിലൂടെ ഹാസ്യ കഥാപാത്രങ്ങള്‍ക്ക് തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച് മലയാള സിനിമയില്‍ സജീവമായി തുടര്‍ന്നു. ശ്രീകുമാരന്‍ തമ്പിയുടെ ‘മോഹിനിയാട്ട’ മാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. യഥാര്‍ത്ഥ പേര് സുധീര്‍ കുമാര്‍ എന്നായിരുന്നു. എന്നാല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘മണിയന്‍ പിള്ള അഥവാ മണിയന്‍ പിള്ള’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായി വേഷമണിഞ്ഞത്. തുടര്‍ന്നാണ് മണിയന്‍പിള്ള രാജു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. അതേസമയം, പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ മണിയന്‍പിള്ള രാജു നായകനായും സഹനായകനായുമൊക്കെ അഭിനയിച്ചു. 250-ല്‍ അധികം സിനിമകളില്‍ അഭിനയത്തിന്റെ മികവ് കാട്ടിയ രാജു, വെള്ളാനകളുടെ നാട്, എയ് ഓട്ടോ, അനശ്വരം, എന്നീ ചിത്രങ്ങളിലെ നിര്‍മ്മാണം ഏറ്റെടുത്തു. കൂടാതെ, അനന്തഭദ്രം എന്ന ചിത്രത്തിലൂടെ നിര്‍മ്മാണ മേഖലയില്‍ വീണ്ടും സജീവമായി.

 

മണിയന്‍പിള്ള രാജു മോഹന്‍ലാലിനെ കുറിച്ച് പറയുന്നതിങ്ങനെ….

‘ മോഹന്‍ലാലിനെ ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ജീവിതത്തില്‍ ആരും മറക്കില്ല, കാരണം സിനിമയില്‍ സുഹൃത്ത് ബന്ധം കാത്തു സൂക്ഷിക്കാന്‍ അറിയുന്ന ഒരാള്‍ ആണ് മോഹന്‍ലാല്‍. ലൊക്കേഷന്‍ സമയത്തും അല്ലാതെയും മറ്റുള്ളവരെ കുറിച്ച് കുറ്റം പറയാത്ത ഒരാള്‍ ഉണ്ടെങ്കില്‍ അത് മോഹന്‍ലാല്‍ ആയിരിക്കും എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. കേരളത്തിലെ ജനങ്ങള്‍ ആരാധിക്കുന്ന നല്ലൊരു നടനാണ് മോഹന്‍ലാല്‍. ലാലിന്റെ ഹാര്‍ഡ് വര്‍ക്ക് തന്നെയാണ് അതിനു കാരണം. മാത്രമല്ല, ഒരു പാട് പേരെ സഹായിക്കുന്ന ഒരാളാണ് അദ്ദേഹം. പക്ഷെ അത് ആരും തന്നെ അറിയുന്നില്ല എന്നതാണ് സത്യം. മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ചതില്‍ വെച്ച് തനിക്ക് ഏറ്റവും ഇഷ്ടമുള്ള ചിത്രമാണ് ബോയിംഗ് ബോയിംഗ്. ആരെയും വഴക്ക് പറയാത്ത, ആരോടും ദേഷ്യപ്പെടാത്ത ഒരു മനുഷ്യന്‍ ഉണ്ടെങ്കില്‍ അത് മോഹന്‍ലാല്‍ ആയിരിക്കും എന്നാണ് അദ്ദേഹം പരയുന്നത്. മോഹന്‍ലാലിന് അഭിനയം പാഷന്‍ ആണ്. മോഹന്‍ലാല്‍ അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് വെള്ളാനകളുടെ നാട്, കിരീടം, കിലുക്കം, സദയം, വാനപ്രസ്തം, മണിചിത്രത്താഴ് തുടങ്ങിയവയാണ്. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരുപാട് കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ നമുക്ക് സമ്മാനിച്ചതായും അദ്ദേഹം പറഞ്ഞു.