” മമ്മൂട്ടി നന്നായിത്തന്നെ അഭിനയിക്കും. എങ്കിലും ലാൽ മറ്റൊരു രീതിയിലാണ് അഭിനയിക്കുന്നത്” : വേണു നാഗവള്ളി.
മലയാള സിനിമയ്ക്ക് എന്നും വിസ്മയമാണ് നടൻ മോഹൻലാൽ. മലയാള സിനിമയിൽ ആരുടെയും സഹായമില്ലാതെ തന്നെ വളർന്നു വന്ന ഒരു നടനെന്ന് തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് വില്ലനായി ശോഭിക്കും എന്ന് പ്രതീക്ഷിച്ച നടനായിരുന്നു മോഹൻലാൽ. എന്നാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിന്റെ അത്ഭുത വിജയത്തിനുശേഷം കുറച്ച് സിനിമകളിലൊക്കെ വില്ലൻ കഥാപാത്രമായെങ്കിലും താരം മികച്ചൊരു നായകനാണെന്ന് പിന്നീടങ്ങോട്ട് തെളിയിച്ചു തരികയായിരുന്നു.
90കളിലെ മോഹൻലാൽ എന്നാൽ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഓർമ്മയായിരുന്നു. ഏതു കഥാപാത്രവും തന്റെ കൈകളിൽ ഭദ്രം ആണെന്ന് തെളിയിച്ചു തന്ന ലാലേട്ടൻ മാസ്സ് ഡയലോഗുകൾ പറയുന്ന നായകന്റെ വേഷത്തിൽ ആണെങ്കിലും പ്രാരാബ്ധങ്ങളിൽ നിന്ന് ജീവിതത്തോട് പൊരുതുന്ന സാധാരണക്കാരന്റെ വേഷത്തിൽ ആണെങ്കിലും മികവുറ്റ പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുന്ന പ്രതിഭ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ആരാധകർ ഹൃദയത്തിലേറ്റിയ അവരുടെ സ്വന്തം ലാലേട്ടൻ. ഇന്നു മോഹൻലാലിനെ പറ്റി പറയുമ്പോൾ എല്ലാവർക്കും നിരവധി കാര്യങ്ങളാണ് പറയാനുള്ളത്.
വിസ്മയമാണ് അദ്ദേഹം. സിനിമാ ലോകത്ത് ഉള്ളവർ തന്നെ നടനെ കുറിച്ച് പറയുന്ന വാചകങ്ങളാണ് ശ്രദ്ധ നേടുന്നത്. വേണു നാഗവള്ളി മോഹൻലാലിനെ കുറിച്ച് പറഞ്ഞത് അസാധ്യമായ പ്രകടനം ആണ് മോഹൻലാൽ കാഴ്ചവയ്ക്കുന്നത് എന്നാണ്. ഗോപിച്ചേട്ടന് ശേഷം മലയാളത്തിലെ നടൻ ആരാണെന്ന് ചോദിച്ചാൽ ഞാൻ ലാലിന്റെ പേര് പറയുകയുള്ളൂ. മമ്മു നന്നായിത്തന്നെ അഭിനയിക്കും. എങ്കിലും ലാൽ മറ്റൊരു രീതിയിലാണ് അഭിനയിക്കുന്നത്. അഭിനയം എന്നത് മറ്റൊരു രീതിയാണ് എന്നും വേണു നാഗവള്ളി പറയുന്നുണ്ട്.
ഐ വി ശശിയും മോഹൻലാലിനെക്കുറിച്ച് വാചാലനാവുന്നുണ്ട്. ഐ വി ശശി മോഹൻലാലിനെ കുറിച്ച് പറയുന്നത് ഒരു നടൻ സ്വാഭാവികമായി അഭിനയിക്കുക എന്നു പറയുന്നതാണ് സംവിധായകനെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യം. അത്തരത്തിൽ മുൻപിൽ നിൽക്കുന്ന വ്യക്തിയാണ് മോഹൻലാൽ എന്ന് സിനിമയ്ക്കുള്ളിൽ ഉള്ളവർ തന്നെ പറയുന്നു. അദ്ദേഹത്തെ ഇത്രത്തോളം ആരാധിക്കുമ്പോൾ സിനിമയ്ക്കു പുറത്തുള്ളവരുടെ അവസ്ഥ പറയേണ്ട കാര്യമില്ല എന്നതാണ് സത്യം. മലയാള സിനിമയ്ക്ക് നടനവിസ്മയം എന്നതിന് ഒരൊറ്റ പേര് മാത്രമേ ഉള്ളൂ. അത് മോഹൻലാൽ എന്നാണ്. അദ്ദേഹം ഒരു കഥാപാത്രമായി അഭിനയിക്കുകയല്ല ജീവിക്കുകയാണ്.