“ഈ പടം ഞാൻ ഫ്രീ ആയിട്ട് ചെയ്യാമെ ന്ന് മമ്മൂട്ടി പറഞ്ഞു” – ആ സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് മുകേഷ്
1 min read

“ഈ പടം ഞാൻ ഫ്രീ ആയിട്ട് ചെയ്യാമെ ന്ന് മമ്മൂട്ടി പറഞ്ഞു” – ആ സൂപ്പർഹിറ്റ് ചിത്രത്തെ കുറിച്ച് മുകേഷ്

മലയാള സിനിമയ്ക്ക് എന്നും അഭിമാന താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. 5 പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സാന്നിധ്യമാണ് മമ്മൂട്ടി. എല്ലാത്തിലും ഉപരി സിനിമയോട് വളരെയധികം അഭിനിവേശമുള്ള ഒരു നടൻ കൂടിയാണ് മമ്മൂട്ടിയെന്ന് പറയണം. ഇപ്പോഴും അദ്ദേഹം സിനിമയെ നോക്കിക്കാണുന്നത് ഒരു കൗതുകത്തോടെയാണ്. അതുതന്നെയാണ് കരിയറിലെ വ്യത്യസ്തമായ വേഷങ്ങൾ അദ്ദേഹത്തിന് പ്രചോദനമായി തീരുന്നതും. ഇപ്പോൾ മമ്മൂട്ടിയുടെ കഥ പറയുമ്പോൾ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ മുകേഷ്. 2007ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. ശ്രീനിവാസനും മമ്മൂട്ടിയും മീനയും ഒക്കെ ചിത്രത്തിൽ തകർത്ത് അഭിനയിക്കുകയായിരുന്നു.

 

ഒരു അതിഥി വേഷത്തിൽ ആയിരുന്നു മുകേഷ് ചിത്രത്തിൽ എത്തിയിരുന്നത്. ഈ ചിത്രത്തിൽ പ്രതിഫലം ഒന്നും വാങ്ങാതെയാണ് മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ചത് എന്നാണ് ഇപ്പോൾ മുകേഷ് തുറന്നു പറയുന്നത്. കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ കഥ പറയാനായി മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ചാണ് മുകേഷ് ഇപ്പോൾ ഓർമിക്കുന്നത്. ഇപ്പോൾ യൂട്യൂബ് ചാനലിൽ സജീവ സാന്നിധ്യമാണ് മുകേഷ്. മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വാർത്തയെക്കുറിച്ച് താരം തുറന്നു പറയുന്നത്. ശ്രീനിവാസൻ തന്നോട് കഥ പറയാൻ വന്നപ്പോൾ താൻ പറഞ്ഞത് ചിത്രത്തിന്റെ കഥ തനിക്ക് കേൾക്കേണ്ട എന്നും ചെയ്യാൻ റെഡിയാണ് എന്നുമായിരുന്നു പറഞ്ഞത്. പക്ഷേ കഥ കേൾക്കണമെന്ന് ശ്രീനിവാസൻ നിർബന്ധിച്ചു. അങ്ങനെയൊരു ഹോട്ടലിൽ ഇരുന്നാണ് തങ്ങൾ കഥ കേട്ടത്.

ഇത് കേട്ടതെ കൊച്ചുകുട്ടികളെ പോലെ കരഞ്ഞു പോയി എന്നാണ് മുകേഷ് പറയുന്നത്. മമ്മൂട്ടിയോട് കഥ പറയാൻ ചെന്നപ്പോൾ ഇത് തങ്ങൾ നിർമ്മിക്കുന്ന ചിത്രമാണ് ഭാര്യ സുൽഫത്തിനോട് അദ്ദേഹം പറഞ്ഞിരുന്നു. കഥ കേൾക്കേണ്ടത് മമ്മൂട്ടിയും പറഞ്ഞു. ശ്രീനിയുടെ കഥയിൽ തനിക്ക് വിശ്വാസമുണ്ട് എന്ന് പറഞ്ഞ് മമ്മൂട്ടി എപ്പോൾ ഷൂട്ടിന് വേണ്ടി വരണമെന്ന് മാത്രം പറഞ്ഞാൽ മതി എന്നും പറഞ്ഞു. അഡ്വാൻസ് എത്ര തരണമെന്ന് ഞാൻ ചോദിച്ചപ്പോൾ ഈ പടം ഞാൻ ഫ്രീ ആയിട്ട് ചെയ്യാം എന്ന് മമ്മൂട്ടി പറഞ്ഞു എന്നാണ് മുകേഷ് കൂട്ടിച്ചേർക്കുന്നത്. ഇത് കേട്ട് മമ്മൂട്ടിയുടെ ഭാര്യ സുൽഫിത്ത് പിറകിലൂടെ വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. കാരണം മമ്മൂട്ടി വലിയ റേറ്റ് പറയുമോ എന്നും അത് ഞങ്ങൾക്ക് താങ്ങുമോന്നുമൊക്കെ സുൽഫത്ത് ഭയന്നിരുന്നു എന്നുമാണ് മുകേഷ് പറയുന്നത്.