“മലയാള സിനിമയിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടെങ്കിൽ അത് ആ സൂപ്പർസ്റ്റാറിന്റെ നായികയായി മാത്രം” – പാർവതി
1 min read

“മലയാള സിനിമയിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടെങ്കിൽ അത് ആ സൂപ്പർസ്റ്റാറിന്റെ നായികയായി മാത്രം” – പാർവതി

മലയാള സിനിമയുടെ ശാലീന സൗന്ദര്യത്തിന് നേർചാർത്തു പകർന്ന നായികയായിരുന്നു പാർവതി. മലയാളികളുടെ മനസ്സിൽ ഒരിക്കലും വിസ്മരിക്കാൻ സാധിക്കാത്ത പാർവതി അങ്ങനെ നിറഞ്ഞു നിൽക്കുകയാണ് എന്നതാണ് സത്യം. മലയാളത്ത്വം നിറഞ്ഞ സൗന്ദര്യത്തിന്റെ ഉദാഹരണം എന്നായിരുന്നു പാർവതിയെ എല്ലാവരും വാഴ്ത്തിയിരുന്നത്. ബാലചന്ദ്ര മേനോൻ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയായിരുന്നു പാർവതി. ബാലചന്ദ്ര മേനോന്റെ വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയ പാർവതി ജയറാമുമായുള്ള പ്രണയ വിവാഹത്തിന് ശേഷം കുടുംബിനിയായി മാറുകയായിരുന്നു ചെയ്തത്.

ഇനി തനിക്ക് സിനിമയല്ല കുടുംബമാണ് പ്രധാനം എന്ന് തീരുമാനിച്ച് സിനിമയിൽ നിന്നും സ്വന്തമായി ഒരു ഇടവേള എടുക്കുകയായിരുന്നു പാർവതി. എന്നാൽ ഇപ്പോഴും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട് പാർവതിയുടെ തിരിച്ചുവരവ് എന്നതാണ് സത്യം. ഓരോ അഭിമുഖങ്ങളിൽ എത്തുമ്പോഴും പ്രേക്ഷകർക്ക് പാർവതിയോട് ചോദിക്കാനുള്ളത് അതുതന്നെയാണ് ഇനിയെന്നാണ് സിനിമയിലേക്ക് തിരികെയെത്തുന്നതെന്ന്. ഒരു അഭിനയത്രി എന്നു മാത്രം പറയാൻ സാധിക്കില്ല പാർവതിയെക്കുറിച്ച്, താരം ഒരു മികച്ച കോസ്റ്റയൂമറും ഡിസൈനറും മികച്ച ക്ലാസിക്കൽ ഡാൻസറും കൂടിയായിരുന്നു. വിവാഹം കഴിഞ്ഞതോടെയാണ് അഭിനയത്തോടെ താരം വിട പറയുന്നത്. മുൻപൊരിക്കൽ സിനിമയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് പാർവതി തന്നെ തുറന്നു പറഞ്ഞിരുന്നു. ഈ പഴയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

മലയാള സിനിമയിലേക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടെങ്കിൽ അത് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തണമെന്നാണ് ആഗ്രഹമെന്നായിരുന്നു താരം തുറന്നു പറഞ്ഞിരുന്നത്. അതേസമയം മമ്മൂട്ടിയും പാർവതിയും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ കാർണിവൽ എന്ന ചിത്രമാണ് വളരെയധികം ശ്രദ്ധ നേടിയിരിക്കുന്നത്. ഇനി സിനിമയിലേക്ക് ഒരു തിരിച്ചു വരവുണ്ടായെങ്കിൽ അത് മമ്മൂട്ടിക്കൊപ്പം ആയിരിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നായിരുന്നു പാർവതി തുറന്നു പറഞ്ഞിരുന്നത്. പാർവതിയുടെ ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ജയറാം ഉർവശിക്കൊപ്പം അഭിനയിക്കുന്നതാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും പാർവതി പറയുന്നു. ഉർവശി എന്നത് മറ്റൊരു നടിമാർക്കും പകരം വയ്ക്കാൻ കഴിയാത്ത അസാധ്യമായ അഭിനയ തിലകമാണ് എന്നാണ് പാർവതിയുടെ അഭിപ്രായം. ജയറാമിന്റെ നായികമാരിൽ നടി ഉർവശിയുടെ റെയിഞ്ച് മറ്റാർക്കും ഇല്ലന്നും താരം വ്യക്തമാക്കുന്നു.