‘ഇനിയും റോഷാക്ക് കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും കാണണം, ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു വ്യത്യസ്ഥ അനുഭവമാണ്’; കുറിപ്പ്
മമ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ ചിത്രമായിരുന്നു ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന ഏറെ നിഗൂഢതകളുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സമീര്‍ അബ്ദുളിന്റെ രചനയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനങ്ങളില്‍ത്തന്നെ ലഭിച്ചത്. മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴും മികച്ച പ്രേക്ഷകപ്രതികരണത്തോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ഇപ്പോഴിതാ റോഷാക്ക് ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ഇനിയും റോഷാക്ക് കണ്ടില്ല എങ്കില്‍ തീര്‍ച്ചയായും ചിത്രം കാണണം എന്നും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു വ്യത്യസ്ഥ അനുഭവമാണ് റോഷാക്കെന്നും കുറിപ്പില്‍ പറയുന്നു. അവതരണം കൊണ്ടും പ്രമേയം കൊണ്ടും വളരെ വ്യത്യസ്ഥമായ ഒരു മലയാള ചിത്രം. പക വീട്ടാന്‍ ഉള്ളതാണ് എന്നിരിക്കെ ശത്രു അതിന് ജീവനോടെ ഇല്ലാതിരിക്കുകയും. ഇരയാക്കപ്പെട്ടയാളുടെ മുന്നില്‍ മരിച്ച് പോയ ശത്രു പലരുടെയും അയാളുടെ ഓര്‍മകളിലും ജീവിച്ചിരിക്കുകയും ചെയ്യുന്ന ഉന്മ്ദാവസ്ഥയില് ഒരാള്‍ക്ക് സമാധാനമായി ഒന്ന് ഉറങ്ങാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം ആണ് റോഷാക്ക്.
സ്വന്തം ഓര്‍മ്മകളില്‍ ഒളിഞ്ഞിരിക്കുകയും ചില സാഹചര്യങ്ങളില്‍ വെളിയില്‍ വരുന്ന മുഖം ഇല്ലാത്ത അയാളെ കൊല്ലാന്‍ ഒന്നുകില്‍ സ്വയം ഇല്ലാതാവണം. ജീവിതത്തിന്റ താളം തെറ്റിയ അവസ്ഥയില്‍ നന്മയും തിന്മയും ഒരു നിഴല്‍ പോലെ അയാളെ പിന് തുടരുന്നുണ്ടെങ്കിലും അതൊന്നും അയാളെ ശാന്തമാക്കുന്നില്ല. ഒരു മെലോ ഡ്രാമ പോലെ ഒരു പോലിസ് സ്റ്റേഷനില്‍ ആരംഭിച്ച് അതേ സ്റ്റേഷനില്‍ എല്ലാം ഞാന്‍ പൂര്‍ത്തികരിച്ചിരിക്കുന്നു എന്ന് പറയുന്നിടത്ത് തിരുന്ന കഥാഗതിയില്‍ ഒരു കൂട്ടം പ്രതീകങ്ങള്‍ ആയി ഒരു പിടി കഥാപാത്രങള്‍ വന്നു പോകുന്നുണ്ട്.
മറ്റാരുടെയോ അല്ലെങ്കില്‍ സ്വന്തം അത്യഗ്രഹത്തിന്റയോ ഭയത്തിന്റയോ ഇരകളായ ഒരു കൂട്ടം മനുഷ്യര്‍ കടന്നു പോവുന്നു. അതിതിവ്രമായ തലങ്ങളില്‍ ഒരു തിരിച്ച് പോക്ക് സാധ്യമല്ലത്ത അവസ്ഥയില്‍ ചിലര്‍ അറിഞ്ഞോ അറിയാതെയോ ജീവന് കളയുന്നുണ്ട്. അവിടെ അവര്‍ ഒരേ സമയം ഇരയും വേട്ടക്കാരനും ആവുന്നുണ്ട്. ഈ ഭൂമിയും ഇതിലെ സൗഭാഗ്യങ്ങളും എത്തിപ്പിടിക്കാന്‍ വേണ്ടി അലെങ്കില്‍ അവ കൈവിട്ട് പോവുന്ന വേളയില്‍ നാം ചിലപ്പോള്‍ നാം അല്ലാതെ ഒരു മുഖം മൂടി അണിയുന്നവരായി മാറുന്ന നേരം മനസിന്റ പ്രതിരൂപമായി മാറുന്ന റോഷാഖ്. ഒരിക്കല്‍ എങ്കിലും കണ്ടിരിക്കേണ്ട ഒരു വൃത്യസ്ഥ അനുഭവമാണെന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.