മാളികപ്പുറം വന്‍ ഹിറ്റിലേക്ക്! മമ്മൂട്ടിയുടെ കാല് തൊട്ട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം വിജയം ആഘോഷിച്ച് മാളികപ്പുറം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മാളികപ്പുറം സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിടാന്‍ എത്തിയതായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയെ സ്വീകരിക്കാനെത്തിയ ഉണ്ണിയോട് മെഗാസ്റ്റാറിന്റെ ചോദ്യം ഇങ്ങനെ, ”ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?”.
കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയായിരുന്നു ഉണ്ണഇമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം ഓരോ പ്രേക്ഷകന്റേയും കണ്ണുനയനിച്ചു. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ വിജയം ആഘോഷിക്കുകയാണ് മാളികപ്പുറം ടീം. അവര്‍ക്കൊപ്പം അതിഥിയായി എത്തിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയും. സിനിമയില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപഥിനും ഒപ്പം മമ്മൂട്ടി കേക്ക് മുറിച്ച് അവരുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
അതിനു ശേഷം ഉണ്ണിമുകുന്ദന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം. ‘എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി’, എന്ന് പറഞ്ഞ ഉണ്ണി മുകുന്ദന്‍, മമ്മൂട്ടിയുടെ കാല് തൊട്ട് നന്ദി അറിയിച്ചു.
https://www.facebook.com/watch/?v=1115480022460375&t=2
നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് റിലീസിന് എത്തിയ ചിത്രമാണ് മാളികപ്പുറം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം. സൈജു കുറുപ്പ്, ബേബി ദേവനന്ദ, ശ്രീപഥ്, സമ്പത്ത് റാം, ടി.ജി. രവി, രഞ്ജി പണിക്കര്‍, മനോജ് കെ. ജയന്‍, രമേഷ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
അതേസമയം, പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ളതിരക്കഥ രചിക്കുന്ന ചിത്രമാണ് ‘മാളികപ്പുറം’. മാളികപ്പുറത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ റിലീസിന് എത്തുകയാണ്. ജനുവരി ആറ് മുതലാകും ഈ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുക. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം പറഞ്ഞത്.