മമ്മൂട്ടി അത്രത്തോളം മികച്ചതാക്കി കഥാപാത്രം അജയ് ദേവഗ്ൺ മോശമാക്കി കളഞ്ഞു,
അഭിനയ ജീവിതത്തിന്റെ അഞ്ചുപതിറ്റാണ്ടുകൾ പിന്നിട്ട് മുന്നേറുന്ന മലയാളികളുടെ പ്രിയതരം തന്നെയാണ് ഇപ്പോഴും മെഗാസ്റ്റാർ മമ്മൂട്ടി. ഓരോ കഥാപാത്രത്തിലും പുതുതായി തന്റേതായി വ്യത്യസ്തത കൊണ്ട് വരുവാൻ മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. സംവിധായകനും എഴുത്തുകാരനും ഒക്കെ മനസ്സിൽ വിചാരിക്കുന്നതിനേക്കാൾ മികച്ച പ്രകടനമാണ് ഓരോ കഥാപാത്രത്തിലും മമ്മൂട്ടി നൽകുന്നത്. ഏത് കഥാപാത്രവും അഭിനയിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയാണുള്ളത്. ഓരോ കഥാപാത്രങ്ങളും അദ്ദേഹം അനശ്വരമാക്കുകയാണ് ചെയ്യാറുള്ളത്.
വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയെ നായകനാക്കി കമൽ സംവിധാനം ചെയ്ത ഒരു ക്ലാസിക് ചിത്രമായിരുന്നു മഴയെത്തും മുൻപേ. ഈ സിനിമയിലെ കോളേജ് പ്രൊഫസർ നന്ദകുമാറിനെ ആരും മറക്കാൻ ഇടയില്ല. നഷ്ടപ്പെട്ടുപോയ ജീവിതം അദ്ദേഹത്തിന് എന്നും ഒരു വിങ്ങലാണ്. അതിനെക്കുറിച്ച് ആലോചിച്ചാണ് അന്യ നാട്ടിൽ അദ്ദേഹം ജീവിക്കുന്നത്. ഇതിനിടയിലാണ് ഒരു പെൺകുട്ടി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അവൾക്ക് മുതിർന്ന തന്റെ അധ്യാപകനോട് പ്രണയമാണ്. എന്നാൽ അയാൾ പക്വതയോടെ ആ പ്രണയത്തെ എങ്ങനെ കൈകാര്യം ചെയ്യ്തു. ആ കഥാപാത്രം മമ്മൂട്ടി വിസ്മയിപ്പിച്ച ഒരു കഥാപാത്രം തന്നെയാണ് നന്ദകുമാർ. ശ്രീനിവാസനായിരുന്നു മഴയെത്തും മുൻപേ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കമൽ സംവിധാനം ചെയ്ത ചിത്രങ്ങളിൽ മഴയത്തും മുൻപേ ആയിരുന്നു ഏറ്റവും മനോഹരമെന്ന് പലരും ഇപ്പോഴും പറയാറുണ്ട്.
ഈ ചിത്രത്തിൽ മികച്ച ഒരുപിടി ഗാനങ്ങൾ ഉണ്ട്. ചിത്രത്തിൽ നായികമാരായി എത്തിയത് ശോഭന ആനി എന്നിവർ ആയിരുന്നു. വലിയൊരു മാറ്റം കൊണ്ടുവന്ന കഥാപാത്രം ആയിരിക്കും ഈ ചിത്രത്തിലെ ശ്രുതി എന്ന കഥാപാത്രം. വർഷങ്ങൾക്കു ശേഷം കമൽ ഈ ചിത്രം ഹിന്ദിയിലേക്ക് ചെയ്തു. സമീർ ദി ഫയർ വിത്ത് ഇൻ എന്നായിരുന്നു ചിത്രത്തിന് പേര് നൽകിയത്. അജയ് ദേവഗൺ മഹിമ ചൗധരി എന്നിവരായിരുന്നു പ്രധാന റോളുകളിൽ ചിത്രത്തിൽ തിളങ്ങിയത്. എന്നാൽ മമ്മൂട്ടി ചെയ്തത് പോലെ പക്വതിയോടെ ആ കഥാപാത്രത്തെ അവിസ്മരണീയമാക്കുവാൻ അജയ്ക്ക് സാധിച്ചില്ല എന്നതാണ് സത്യം. ഈ ചിത്രം ബോളിവുഡിൽ ഒരു കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. മമ്മൂട്ടി അത്രത്തോളം മികച്ചതാക്കി കഥാപാത്രം അജയ് ദേവഗ്ൺ മോശമാക്കി കളഞ്ഞു എന്ന് പലരും ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ മമ്മൂട്ടിയെ പോലെ മറ്റാർക്കും ആ കഥാപാത്രം അത്രത്തോളം മികച്ചതാക്കാൻ സാധിക്കില്ല എന്ന് തെളിയിച്ചു തരികയായിരുന്നു എന്നതാണ് സത്യം.