“പാഷൻ എന്ന വാക്കിന് മലയാള സിനിമ കണ്ട് ഏറ്റവും വലിയ ഉദാഹരണം മമ്മൂട്ടിയാണ്”….
മമ്മൂട്ടി എന്തുകൊണ്ടാണ് ഇപ്പോൾ അപ്ഡേറ്റഡ് ആണോ എന്ന് പറയുന്നതെന്ന് പല സിനിമ പ്രേമികളും ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിനുള്ള ഒരു മറുപടി എന്താണ് പുതുമുഖ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്നതുകൊണ്ട് മാത്രമാണോ മമ്മൂട്ടി അപ്ഡേറ്റഡ് ആണെന്ന് ആളുകൾ വിചാരിക്കുന്നത്.? മലയാള സിനിമ പുതിയൊരു പാതയിലേക്ക് സഞ്ചരിക്കുമ്പോൾ പല സന്ദർഭങ്ങളിലും മമ്മൂട്ടിയുടെ സാന്നിധ്യം അവിടെ കാണാൻ സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. റോഷാക്കില് വരെ അത് എത്തി നിൽക്കുന്നുണ്ട്, എന്നതും മറ്റൊരു സത്യമാണ്. പൃഥ്വിരാജ് പറഞ്ഞ കരിയറിലെ ആ ഇൻഡസ്ട്രി ഫെയ്സ് എന്താണെന്ന് കൊറോണക്ക് ശേഷം മമ്മൂട്ടി തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിൽ നിന്നും നമുക്ക് മനസ്സിലാക്കി എടുക്കാനും സാധിക്കുന്നുണ്ട്. തന്നിലെ മമ്മൂട്ടി എന്ന നടനെ എന്നും അപ്ഡേറ്റഡ് ആക്കി നിർത്തുന്നത് ചില പ്രത്യേകത തന്നെയാണ്. കൊറോണക്ക് ശേഷം ഇവിടെത്തെ സാധാരണ സിനിമ പ്രേമികളെ സിനിമ ആസ്വാദനത്തിൽ തിരഞ്ഞെടുക്കാൻ പഠിച്ചു എന്ന് തന്നെ പറയാം.
പ്രമുഖ ലോക സിനിമകളും ക്ലാസിക്ക് സീരീസും കണ്ട് ഒരുവിധം ഫിലിം എഡ്യൂക്കേഷൻ ലഭിച്ചവരാണ് ഇപ്പോഴത്തെ പ്രേക്ഷകർ. ഇവരെ ഇമ്പ്രസ് ചെയ്യിപ്പിക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. 24 മണിക്കൂറും സിനിമയെക്കുറിച്ചു മാത്രം ചിന്തിച്ചു നിൽക്കുന്ന മമ്മൂട്ടി ഇവരെ ഇമ്പ്രസ് ചെയ്യിപ്പിക്കുവാൻ എന്തൊക്കെയായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക.? ലോക്ക്ഡൗൺ സമയത്ത് തന്നെ പല പ്രമുഖ നടന്മാരും ഓടിടിയ്ക്ക് വേണ്ടി ഓടിനടന്ന് ചെയ്തത് പരിപ്പുവട സിനിമകളായിരുന്നു ചെയ്തു കൊണ്ടിരുന്നത്. ആ സമയം എങ്ങനെയായിരിക്കും മമ്മൂട്ടി വിനയോഗിച്ചിട്ടുണ്ടാവുക. എല്ലാ ഭാഷകളിലും ഉള്ള സിനിമകളും സീരീസുകളും ഒക്കെ അദ്ദേഹം കണ്ടിട്ടുണ്ടാവാം. പുസ്തകങ്ങൾ വായിച്ചിട്ടുണ്ടാകും. ഇതുവരെയുള്ള തന്റെ കരിയറിന് ഓരോ വിലയിരുത്തലുകളും നടത്തിയിട്ടുണ്ടാവും. അങ്ങനെ ആ മനുഷ്യൻ നമ്മൾ ഇന്ന് കൊട്ടിഘോഷിക്കുന്ന ഒരു അപ്ഡേഷനിലേക്ക് എത്തിയത് ഒരുപക്ഷേ അങ്ങനെ ആയിരിക്കാം. മമ്മൂട്ടിക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാൻ ഒരു ഉപചാരക വൃന്ദവും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. അവസാനവാക്ക് എപ്പോഴും മമ്മൂട്ടിയുടെ തന്നെയാണ്. പുതിയ കാലത്തിൽ സ്റ്റാർഡം പ്രോജക്ട് ചെയ്യുന്ന തരം സിനിമകൾ മാത്രം ചെയ്യാതെ ഒപ്പമുള്ള കഥാപാത്രങ്ങൾക്ക് കൂടി അഭിനയിക്കാൻ സ്പേസ് കൊടുക്കുന്ന സിനിമകളാണ് ഇപ്പോൾ മമ്മൂട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. അതുതന്നെയാണ് അദ്ദേഹത്തെ അപ്ഡേറ്റഡ് ആക്കുന്നത്.
നമ്മൾ പ്രതീക്ഷിക്കാത്ത അഭിനേതാക്കളിൽ നിന്നും പ്രതീക്ഷിക്കാത്ത പെർഫോമൻസുകൾ ലഭിക്കുമ്പോൾ നമുക്ക് അത്ഭുതം തോന്നും. അത്തരം പെർഫോമൻസുകൾ ലഭിച്ചിട്ടുള്ളത് ഈ അടുത്ത് ഇറങ്ങിയ മമ്മൂട്ടി സിനിമകളിലാണ്. പാഷൻ എന്ന വാക്കിന് മലയാള സിനിമ കണ്ട് ഏറ്റവും വലിയ ഉദാഹരണം മമ്മൂട്ടിയാണ് ഏറ്റവും അടുത്തിറങ്ങിയ ഒരു പ്രെസ്സ് മീറ്റിലും ഇപ്പോൾ സീരിയസ് റോളുകളിൽ മാത്രമാണ് മമ്മൂട്ടി എത്തുന്നത്, ഇനി കോമഡി റോളുകളിൽ മമ്മൂക്കയെ കാണാൻ സാധിക്കില്ലെന്ന് ഒരാൾ ചോദിച്ചപ്പോൾ, മമ്മൂട്ടി ചിരിച്ചുകൊണ്ട് പറഞ്ഞ മറുപടി ഇങ്ങനെയാണ്.. “നിങ്ങൾ അത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ.? എങ്കിൽ നമുക്ക് അങ്ങനെ ഒന്ന് നോക്കാമെന്ന്”. നമ്മൾ കാണാൻ തയ്യാറാണെങ്കിൽ എന്ത് മാജിക് കാണിക്കാനും അദ്ദേഹവും തയ്യാറാണ് അതാണ് മെഗാസ്റ്റാർ മമ്മൂട്ടി