‘റോഷാക്ക്’വെളുത്ത മുറിയിലിരിക്കുന്ന മമ്മൂട്ടി!’വൈറ്റ് റൂം ടോര്‍ച്ചറി’ന്‍റേത്?
മമ്മൂട്ടി മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് മുതല്‍ സൃഷ്ടിച്ചെടുത്ത നിഗൂഢതയെ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു ചിത്രത്തിന്‍റെ രണ്ട് ദിവസം മുന്‍പെത്തിയ ട്രെയ്‍ലര്‍. ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍ എന്നും വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നുമൊക്കെ അറിയപ്പെടുന്നത്.ദൃശ്യത്തിലെ ചുവരുകളും തറയും സീലിംഗും ഫര്‍ണിച്ചറുകളുമെല്ലാം വെളുത്ത നിറത്തിലാണ്. മമ്മൂട്ടി ഇരിക്കുന്ന കിടക്കയിലെ വിരിപ്പുകളും കഥാപാത്രത്തിന്‍റെ വസ്ത്രവുമെല്ലാം വെളുപ്പ് നിറത്തില്‍ തന്നെ. വെളുപ്പല്ലാതെ മറ്റൊരു നിറവും ആ ഫ്രെയ്മില്‍ ഇല്ല.ഈ ദൃശ്യത്തില്‍ നിന്നാണ് ചിത്രത്തില്‍ വൈറ്റ് റൂം ടോര്‍ച്ചര്‍ കടന്നുവരുന്നുവെന്ന് പ്രേക്ഷകർ അനുമാനിക്കുന്നത് . കഥാ സൂചനകള്‍ സൂക്ഷിച്ചു മാത്രം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ച ട്രെയ്‍ലറില്‍ നിന്നും ചില കണ്ണികള്‍ ചേര്‍ത്ത് വായിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണ് സിനിമാപ്രേമികള്‍.
മാനസികമായി തകർക്കുന്ന രീതിയിലാണ് വൈറ്റ് റൂം ടോർച്ചറിങ് രീതി . മര്‍ദ്ദന മുറകള്‍ക്കു പകരം അതേസമയം അതിനേക്കാള്‍ പലമടങ്ങ് പ്രഹരശേഷിയുള്ളതാണ് ഈ മനശാസ്ത്ര പീഡനം. കുറ്റാരോപിതരെ ഒരു മുറിയില്‍ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ഒട്ടേറെ പ്രത്യേകതകളുണ്ടാവും ആ മുറിക്ക്. വെളുപ്പല്ലാതെ മറ്റൊരു നിറവും എവിടെയും കാണാനാവില്ല, സ്വന്തം നിഴല്‍ പോലും. റോഷാക്ക് ട്രെയ്‍ലറിലെ ദൃശ്യം പോലെ ഭിത്തിയും തറയും സീലിംഗും ഫര്‍ണിച്ചറുകളുണ്ടെങ്കില്‍ അതും ധരിച്ചിരിക്കുന്ന വസ്ത്രവും ഭക്ഷണം കഴിക്കാനുള്ള പാത്രവും ഭക്ഷണം പോലും വെളുത്ത നിറത്തില്‍ മാത്രം. കുറ്റാരോപിതരുടെ ഇന്ദ്രിയാനുഭവങ്ങളെ ഏറെക്കുറെ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കാഴ്ച എന്ന ഇന്ദ്രിയാനുഭവത്തെ തകിടം മറിക്കാന്‍ ഉദ്ദേശിച്ചാണ് മറ്റു നിറങ്ങളുടെ കാഴ്ചാനുഭവം നിഷേധിക്കുന്നത്. അതിനാണ് വൈറ്റ് റൂമുകള്‍ ഉപയോഗിക്കുന്നത്