‘നമ്മൾ ചെയ്യാത്ത റോളില്ല ഭായ്’, അപ്പോ എങ്ങനാ തുടങ്ങുവല്ലേ..!! വിനായകനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടി
1 min read

‘നമ്മൾ ചെയ്യാത്ത റോളില്ല ഭായ്’, അപ്പോ എങ്ങനാ തുടങ്ങുവല്ലേ..!! വിനായകനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടി

പതിവ് തെറ്റിക്കാതെ ഇക്കുറിയും സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്തു വിട്ടിരുന്നു. മുടി പിന്നിലേക്ക് ചീകിയൊതുക്കി അല്‍പ്പം ഗൗരവ ലുക്കിലാണ് മമ്മൂട്ടിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇളം റോസ് നിറത്തിൽ വരയുള്ള ഷർട്ടും മുണ്ടുമാണ് മമ്മൂട്ടിയുടെ വേഷം. ലുക്ക് പുറത്തു വന്നപ്പോൾ മുതൽ ഉയർന്ന ചോദ്യം ഏത് സിനിമയുടെ ലുക്ക് ആണെന്നതായിരുന്നു. മമ്മൂട്ടിയും നവാഗതനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കായിരുന്നു അത്.

ഇപ്പോഴിതാ മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുകയാണ് മമ്മൂട്ടി. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നാ​ഗർകോവിലിലാണ് ഷൂട്ടിം​ഗ്. വിനായകന് ഒപ്പമുള്ള ഫോട്ടോയും മമ്മൂട്ടി ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ ആശംസകളുമായി ആരാധകും രം​ഗത്ത്. എത്തി.

സെപ്റ്റംബര്‍ 25നാണ് പുതിയ സിനിമ മമ്മൂട്ടി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജിതിൻ കെ ജോസ് ആണ് സംവിധാനം. ‘കുറുപ്പ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിന്‍. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ എന്നിവയാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്ത ചിത്രങ്ങള്‍. ഗൗതം വാസുദേവ് മേനോൻ ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. മമ്മൂട്ടി കമ്പനി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ സുരേഷ് ഗോപിയും പറഞ്ഞിരുന്നു.

ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്നാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ പേര്. ഡിറ്റക്റ്റീവ് കോമഡി ത്രില്ലര്‍ ആയൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രൈവറ്റ് ഡിറ്റക്റ്റീവിനെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതം മേനോനും ബസൂക്കയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.