3.50 കോടി ബഡ്ജറ്റ് മുടക്കി 50 കോടി കളക്ഷൻ നേടി മാളികപ്പുറം ; ബ്ലോക്ബസ്റ്റർ ഹിറ്റ് ഓഫ് ദ ഇയർ
2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് മാളുകപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ വാരിക്കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണിത്. ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ്ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
അതുപോലെ, മാളികപ്പുറം റിലീസ് ചെയ്ത വിദേശ രാജ്യങ്ങളിലും വന്‍ വിജയമാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് പതിപ്പ് ഉടന്‍ മറ്റ് സംസ്ഥാനങ്ങളിലും റിലീസ് ചെയ്യും. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ കമ്പനിയായ ഗീതാ ആര്‍ട്സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടയിരിക്കുന്നത്. ജനുവരി 26 ന് റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന് തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യതയും മാളികപ്പുറത്തിന് അനുകൂലമാകുമെന്നാണ് കണക്കു കൂട്ടുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
അതേസമയം, മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമയായതുകൊണ്ടു തന്നെ ഇപ്പോഴും തിയേറ്ററുകളെങ്ങും ഹൗസ്ഫുള് ഷോകളാണ് കാണാന്‍ സാധിക്കുന്നത്. ചിലയിടങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല എന്ന പരാതിയുമുണ്ട്. മാത്രമല്ല, ഇതുവരെ തിയേറ്ററുകളില്‍ പോയി സിനിമ കാണാത്തവരും, പ്രായമായവരും കുട്ടികളും അങ്ങനെ കേരളക്കരയാകെ ഒന്നടങ്കം തിയേറ്ററുകളില്‍ എത്തി കണ്ട സിനിമയാണ് മാളികപ്പുറം. വന്‍ ജനപ്രവാഹമാണ് ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഓരോ തിയേറ്ററുകള്‍ക്ക് മുന്നിലും കാണാന്‍ സാധിക്കുന്നത്. കണ്ടവര്‍ തന്നെ ചിത്രം വീണ്ടുംവീണ്ടും കാണുന്നുമുണ്ട്.
സിനിമ വമ്പന്‍ ഹിറ്റായതോടെ നിരവധി ആശംസകളും അഭിനന്ദന പ്രവാഹങ്ങളുമാണ് താരത്തെ തേടി എത്തുന്നത്. ഈ ചിത്രം മലയാള സിനിമയ്ക്ക് അഭിമാനമായി മാറുകയാണ്. ഡിസംബര്‍ 30-ന് തിയേറ്ററുകളിലെത്തിയ ചിത്രം 17 ദിവസം കൊണ്ട് തന്നെ 40 കോടി ക്ലബില്‍ നേരത്തെ ഇടം നേടി. ഉണ്ണി മുകുന്ദന് എന്ന നടന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മാളികപ്പുറം.