1 min read

“ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്” എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ എന്ന് ഉലകനായകൻ കമൽ ഹാസ്സൻ

ഫാസിലിന്റെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. 30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങുന്ന മുഴുവൻ നീള മലയാള ഗാനമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തന്നെ ചിത്രം വളരെയധികം ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. സംവിധായകന്മാരായി മഹേഷ് നാരായണൻ, വൈശാഖ്, വി കെ പ്രകാശ് എന്നിവരും കടന്നുവരുന്നു.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും മഹേഷ് നാരായണൻ തന്നെയാണ്. പലകാരണങ്ങൾ കൊണ്ടും ചിത്രം തുടക്കം മുതൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂലൈ 22ന് ചിത്രം തിയറ്ററുകളിൽ എത്തും എന്ന വാർത്ത പുറത്തുവരുന്ന സാഹചര്യത്തിൽ ചിത്രത്തിനെപ്പറ്റി അല്ലെങ്കിൽ അത് കാണുന്ന പ്രേക്ഷകർക്ക് ഒരു മിന്നറിയിപ്പുമായി മലയൻകുഞ്ഞ ടീം പ്രത്യക്ഷപ്പെട്ടിരുന്നു. നിങ്ങൾ ക്ലോസ്ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾ ചിത്രം കാണുന്നതിനു മുൻപ് സൂക്ഷിക്കുക. ഈ ചിത്രം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം എന്ന മുന്നറിയിപ്പോടെയാണ് നടൻ ഫഹദ് ഫാസിൽ ചിത്രത്തിൻറെ പോസ്റ്റർ പുറത്തുവിട്ടത്.

പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലും ആയി പരിഭ്രാന്തത ഉണർത്തുന്ന ഒരു മാനസികാവസ്ഥയാണ് ക്ലോസ്ട്രോഫോബിയ എന്ന് പറയുന്നത്. സമൂഹത്തിൽ 12.5 ശതമാനത്തോളം ആളുകൾ ചെറുതും വലുതുമായ രീതിയിൽ അനുഭവിക്കുന്ന ഒരു മാനസിക അവസ്ഥ കൂടിയാണ് ഇത്. പല കാരണങ്ങൾ കൊണ്ടും ചിത്രത്തിന് വളരെയധികം പ്രത്യേകതകളുണ്ട്. 18 വർഷങ്ങൾക്കുശേഷം ഫാസിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മലയൻകുഞ്ഞ്. വിസ്മയത്തുമ്പത്താണ് ഏറ്റവും ഒടുവിലായി ഫാസിൽ നിർമ്മിച്ച ചിത്രം. അതേസമയം സംഗീത ഗന്ധർവ്വൻ എ ആർ റഹ്മാന്റെ യോദ്ധ എന്ന ചിത്രത്തിന് ശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ് മലയൻകുഞ്ഞ്.

ഇതിനുമുമ്പ് എ ആർ റഹ്മാന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരേയൊരു മലയാള ചലച്ചിത്രമാണ് യോദ്ധ. മലയൻകുഞ്ഞിൽ പ്രധാന വേഷത്തിൽ എത്തുന്നത് രഞ്ജിഷ വിജയനും ഫഹദ് ഫാസിലും ആണ്. ഇവർക്ക് പുറമേ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജയകുറുപ്പ്, ദീപക് പറമ്പോൽ, അർജുൻ അശോകൻ, ജോണി ആൻറണി, ഇർഷാദ് തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. സെഞ്ചുറി ഫിലിംസ് തീയറ്ററുകളിൽ എത്തിക്കുന്ന ചിത്രത്തിൻറെ ഏറ്റവും പുതിയ വാർത്ത പുറത്തുവരുന്നത് ചിത്രത്തിന് ആശംസകളുമായി കമൽഹാസൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതാണ്. ചിത്രത്തിൻറെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് കമലഹാസൻ കുറിച്ചത് ഇങ്ങനെയായിരുന്നു… ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്. എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ. ഭഗത് മുന്നേറുകയാണ്. എൻറെ എല്ലാ ഏജൻറ്മാരും വിജയിക്കണം. പരാജയം എന്ന ചോയ്സ് അവർക്കില്ല. പോയി ഒരു ടീം എന്താണെന്ന് കാണിച്ചുകൊടുക്ക് എന്നായിരുന്നു.