‘മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച 14 വില്ലൻമാർ’!!; അവർ ആരൊക്കെയെന്നറിയാം..
സിനിമ പലപ്പോഴും നായകന്മാരെ കേന്ദ്രീകരിച്ചുള്ളതാണ്. എന്നാൽ വില്ലനായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നിരവധി താരങ്ങളുണ്ട്. ചില സിനിമകളിൽ നായകന്മാരെക്കാളേറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും വില്ലൻമാർ തന്നെ. അത്തരത്തിൽ മലയാള സിനിമയിലെ മികച്ച 14 വില്ലന്മാരാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ആദ്യത്തേത് ദ്രുവം എന്ന മമ്മൂട്ടി സിനിമയിലെ ടൈഗർ പ്രഭാകർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹൈദർ മരക്കാരാണ്. മന്നാടിയാർ എന്ന മമ്മൂട്ടി കഥാപാത്രത്തോട് ഇഞ്ചോടിഞ്ച് അവസാനം വരെ പൊരുതി നിന്ന താരം. അടുത്തത് മോഹൻലാലിൻ്റെ എവർഗ്രീൻ ഹിറ്റ് സിനിമയായ കിരീടത്തിൽ കീരിക്കാടൻ ജോസ് അവതരിപ്പിച്ച മോഹൻ രാജ് എന്ന കഥാപാത്രമാണ്. മലയാളികൾക്ക് അത്രയേറെ ദേഷ്യം തോന്നിയ മറ്റൊരു കഥാപാത്രം ഉണ്ടാകില്ല. തൻ്റെ ആദ്യസിനിമ ആയിരുന്നിട്ടും അഭിനയ മികവു കൊണ്ട് കീരിക്കാടൻ ജോസ് പ്രേക്ഷക ഹൃദയം കീഴടക്കി.
അതുപോലെ തന്നെ മലയാളികൾ എന്നും ഓർത്തിരിക്കുന്ന മറ്റൊരു വില്ലനാണ് എഫ്ഐആർ എന്ന സിനിമയിലെ നരേന്ദ്ര ഷെട്ടി എന്ന കഥാപാത്രം. രാജീവ് എന്ന നടനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. താരത്തിൻ്റെ ബാഗ്രൗണ്ട് മ്യൂസിക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിയറ്റ്നാം കോളനിയിലെ ഏവരെയും വിറപ്പിച്ച റാവുത്തർ എന്ന കഥാപാത്രത്തെയും മലയാളികൾക്ക് മറക്കാൻ കഴിയില്ല. നല്ല തടി മിടുക്കുള്ള വില്ലനായിരുന്നു റാവുത്തർ. വിജയ രംഗരാജാണ് റാവുത്തർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കി മാറ്റിയത്.
അതു പോലെ തന്നെ ആരാധകർ ഏറ്റെടുത്ത മറ്റൊരു വില്ലനാണ് കമ്മീഷണർ സിനിമയിലെ മോഹൻ തോമസ്. രതീഷിന്റെ കരിയറിൽ തന്നെ നാഴികക്കല്ലായി മാറിയ ഒരു കഥാപാത്രമായിരുന്നു അത്. ബുദ്ധിമാനായ വില്ലനായിരുന്നു മോഹൻ തോമസ്. അതുപോലെ തന്നെ ആരാധകരെ വിസ്മയിപ്പിച്ച മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രമാണ് പട്ടേലർ. വിധേയൻ എന്ന സിനിമയിലെ ഭൂവുടമയായി എത്തുന്ന ക്രൂരനായ വില്ലനെ ആർക്കും മറക്കാൻ കഴിയില്ല. വില്ലൻ കഥാപാത്രമായിരുന്നിട്ടും മികച്ച നടനുള്ള ദേശീയ അവാർഡും ഈ സിനിമയിലൂടെ മമ്മൂട്ടി സ്വന്തമാക്കി.
മലയാള സിനിമയിലെ മറ്റൊരു പ്രധാന വില്ലനായിരുന്നു ദേവാസുരം എന്ന സിനിമയിലെ മുണ്ടയ്ക്കൽ ശേഖരൻ. നെപ്പോളിയനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. മംഗലശ്ശേരി നീലകണ്ഠൻ എന്ന മോഹൻലാൽ കഥാപാത്രത്തിന് ചേർന്ന് വില്ലനായിരുന്നു മുണ്ടക്കൽ ശേഖരൻ. കോമഡി ചിത്രത്തിലെത്തി ആരാധകരെ പേടിപ്പെടുത്തിയ വില്ലനാണ് ജോൺ ഹോനായി. റിസബാവയുടെ ഇൻ ഹരിഹർ നഗർ എന്ന സിനിമയിലെ അടിപൊളി കഥാപാത്രമായിരുന്നു ജോൺ ഹോനായി. അദ്ദേഹത്തിൻ്റെ ബിജിഎമ്മും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധേയമാണ്.
ആറാം തമ്പുരാൻ എന്ന സിനിമയിൽ ഒറ്റക്കണ്ണനായി എത്തുന്ന ക്രൂരനായ വില്ലനെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. കുളപ്പുള്ളി അപ്പൻ എന്ന കഥാപാത്രത്തെ നരേന്ദ്ര പ്രസാദാണ് അവതരിപ്പിച്ചിരിക്കുന്നത്. അമ്പലത്തിൽ ഉത്സവം നടത്താൻ അനുവദിക്കാത്ത കുളപ്പുള്ളി അപ്പൻ നരേന്ദ്രപ്രസാദിൻ്റെ മികച്ച കഥാപാത്രമാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഒരു നാഴികക്കല്ലായി മാറിയ സിനിമയായിരുന്നു പാലേരിമാണിക്യം. പല കഥാപാത്രങ്ങളിലൂടെ താരം സിനിമയിൽ തിളങ്ങി. ആ സിനിമയിൽ ഒരിക്കലും മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരു കഥാപാത്രമായിരുന്നു മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജി.
മറ്റുള്ളവരെ അടിമകളാക്കി വച്ചിരിക്കുന്ന, സ്ത്രീകളോട് വളരെയധികം താൽപര്യം തോന്നുന്ന ക്രൂരനായ ഒരു വില്ലനായിട്ടാണ് മമ്മൂട്ടിയെത്തിയത്. ദിലീപ് നായകനായ കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ ഗരുഡൻ വാസു എന്ന വില്ലനും മികച്ചതാണ്. സായികുമാറാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചുവന്ന കണ്ണുകളുമായി മുണ്ട് മടക്കിക്കുത്തി വരുന്നു ഗരുഡൻ വാസുവിനെ ഏവർക്കും പേടിയാണ്. ഇപ്പോൾ ഈ കഥാപാത്രം പല ട്രോളുകളിലും നിറഞ്ഞു നിൽക്കുന്നുണ്ട്.
നരൻ എന്ന സിനിമയിലെ സിദ്ദിഖ് അവതരിപ്പിച്ച ഗോപിനാഥൻ നമ്പ്യാർ എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായ ഒരു വില്ലനാണ്. കായികക്ഷമതക്കപ്പുറം ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട് വില്ലനായി മാറുകയാണ് ഗോപിനാഥൻ. ആദ്യം നല്ലവനായി നിന്നിട്ട് കഥാന്ത്യത്തിലാണ് താരത്തിന്റെ വില്ലൻ സംഭാവം പുറത്തു വരുന്നത്. അതുപോലെ തന്നെ പ്രേക്ഷകരെ വിറപ്പിച്ച മറ്റൊരു വില്ലനാണ് ജയറാമിന്റ ഉത്തമൻ എന്ന സിനിമയിൽ ബാബു ആൻ്റണി അവതരിപ്പിച്ച പുലിമുറ്റത്ത് സണ്ണി. ഏവരേയും വിറപ്പിക്കുന്ന ഒരു വില്ലൻ കഥാപാത്രം തന്നെയായിരുന്നു അത്. പ്രേക്ഷകർ ഇഷ്ടപ്പെട്ട മറ്റൊരു വില്ലൻ കഥാപാത്രമാണ് മോഹൻലാലിൻ്റെ ജയരാജൻ എന്ന കഥാപാത്രം.
ഒരിക്കലും നായകനു മുന്നിൽ തോറ്റു കൊടുക്കാത്ത വില്ലനായിരുന്നു ജയരാജൻ. അവസാനം വില്ലൻ സ്വയം മരിക്കുകയായിരുന്നു. ഒരിക്കലും കീഴടങ്ങാൻ തയ്യാറാകാത്ത വില്ലനാണ് ജയരാജൻ. ഇത്തരത്തിൽ മലയാളികളുടെ ഹൃദയം കീഴടക്കിയ നിരവധി വില്ലന്മാർ ഉണ്ട്. നായകന്മാരെ പോലെ തന്നെ വില്ലന്മാരെ കൊണ്ടും സമ്പൂർണമാണ് മലയാള സിനിമ. പ്രേക്ഷകരെ പേടിപ്പിച്ചും വിറപ്പിച്ചും കയ്യടി നേടിയ താരങ്ങളാണിവർ. നായകന്മാരെ പോലെ തന്നെ ഇവരും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ്.