‘മമ്മൂക്ക അന്നേ ആ സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ട്’ ദിലീപ് പറയുന്നു
1 min read

‘മമ്മൂക്ക അന്നേ ആ സ്വാതന്ത്ര്യം എനിക്ക് തന്നിട്ടുണ്ട്’ ദിലീപ് പറയുന്നു

ജനപ്രിയനായകൻ എന്ന ലേബലിൽ അറിയപ്പെടുന്ന ദിലീപ് സിനിമയ്ക്കുള്ളിലെ ചെറുതും വലുതുമായ എല്ലാ താരങ്ങളളോടും വലിയ സൗഹൃദമാണ് വച്ചുപുലർത്തുന്നത്. സൂപ്പർതാരങ്ങളായ മമ്മൂട്ടി മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ തന്റെ മൂത്ത സഹോദരങ്ങളെ പോലെയാണെന്ന് ദിലീപ് പലവട്ടം പറഞ്ഞിട്ടുള്ളതാണ്.നാളുകൾക്കു മുമ്പ് കൗമുദി ചാനൽ നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി തനിക്ക് നൽകിയിട്ടുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായിരിക്കുകയാണ്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെയാണ്:, “പുതിയതായിട്ട് നമ്മളുടെ കൂടെ അഭിനയിക്കാത്ത, ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച പുതിയ ആൾക്കാർ കേറി വരുന്നുണ്ട്. അവരെയൊക്കെ വിളിക്കാൻ ഞാൻ പറയും. പുതിയ ആൾക്കാരെ നമ്മൾ പരിചയപ്പെടാൻ വേണ്ടിയാണ് അങ്ങനെ പറയുന്നത്. പക്ഷേ അവരും ആദ്യമൊക്കെ മാറിനിൽക്കും. നമ്മൾ അവരോട് അടുക്കാനാണ് ശ്രമിക്കുന്നത്. അവരുടെ ആ സിനിമകൾ എല്ലാം കണ്ടിട്ട് നമുക്ക് ഇഷ്ടമായി. നമ്മൾ അവരുടെ കൂടെ സെറ്റുകളിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനും എന്തും പറയാനുള്ള ഫ്രീഡം ഒക്കെ ഉണ്ടാക്കുക എന്നാണ്. അവർ ചിലപ്പോൾ മാറിനിൽക്കും ‘ദിലീപേട്ടൻ എന്ത് വിചാരിക്കും’ എന്ന് പറഞ്ഞുകൊണ്ട്. ഒരു കാലഘട്ടത്തിൽ ഞാൻ മാറിനിന്നട്ടുണ്ട്. പക്ഷേ എനിക്ക് ആ ഫ്രീഡം ഒക്കെ മമ്മൂക്ക അന്നേ തന്നിട്ടുള്ളതാണ്.

‘നിനക്ക് ഒരു കസേര ഏറ്റെടുത്ത് ഉണ്ടാവും, നീ ആയിട്ട് അത് കളയരുത്’ എന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. ഇന്നും ആ സ്ഥാനത്ത് ഞാൻ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കാരണം നമ്മുടെ സീനിയേഴ്സ് ഉണ്ടാക്കിയിട്ടുള്ള സിനിമകൾ കണ്ടു വളർന്നിട്ടുള്ള ആൾക്കാരാണ്. നമ്മുടെ മനസ്സിൽ നമ്മൾ ഇവരുടെയൊക്കെ ഫാൻസ് ആണ്.പക്ഷേ കാര്യം ചിലപ്പോൾ അവരോട് തുറന്നു പറയും. അത് കൂട്ടമായി ഇരിക്കുമ്പോൾ ആയിരിക്കില്ല, ഒറ്റയ്ക്കിരിക്കുമ്പോൾ പറയും. കൂട്ടത്തിൽ നിന്ന് സംസാരിക്കുമ്പോൾ ഇവൻ ഇത്രയൊക്കെ ആയോ എന്ന് ചിന്തിക്കും. പക്ഷേ നമ്മൾ പേഴ്സണലായിട്ട് ചെന്ന് സംസാരിക്കുമ്പോൾ അവർക്ക് അത് ബുദ്ധിമുട്ട് ആകില്ല. അവരത് കാര്യമായിട്ട് എടുക്കും. ആ ഒരു ഫ്രീഡം ദൈവം അനുഗ്രഹിച്ച് ഇൻഡസ്ട്രിയിലെ ഒരു വിധം ആളുകൾ തന്നിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ആ ഒരു ഫ്രീഡത്തിൽ നിന്നാണ് ട്വന്റി20 എന്ന ചിത്രം വരെ ഉണ്ടാകുന്നത്… “

Leave a Reply