അടുത്ത ബ്രഹ്മാണ്ഡ സിനിമ മഹേഷ്‌ ബാബുവിനോപ്പം!! ; അനൗൺസ് ചെയ്ത് രാജമൗലി
1 min read

അടുത്ത ബ്രഹ്മാണ്ഡ സിനിമ മഹേഷ്‌ ബാബുവിനോപ്പം!! ; അനൗൺസ് ചെയ്ത് രാജമൗലി

ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് എസ് എസ് രാജമൗലി. ഇന്ത്യയിലുടനീളം അദ്ദേഹത്തിന് നിരവധി ആരാധകരും ഉണ്ട്. രാംചരൻ, ജൂനിയർ എൻടിആർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമായ ആർ ആർ ആർ കഴിഞ്ഞ ദിവസങ്ങളിലാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ ദിവസം തന്നെ സിനിമ 243 കോടി കളക്ഷൻ നേടികയും ചെയ്തു.

ആരാധകരുടെ ഇടയിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം അടുത്ത രാജമൗലി ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന വാർത്തയാണിത്. അടുത്ത സിനിമ തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെ വച്ചായിരിക്കും ചെയ്യുന്നത് എന്നാണ് രാജമൗലി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇതിനു മുൻപ് തന്നെ മഹേഷ് ബാബുവിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചിരുന്നതാണ്.

ബംഗാൾ ബാഹുബലിയുടെ ഷൂട്ടിംഗ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ ആ തീരുമാനം നീണ്ടു പോയതാണ്. ഇപ്പോൾ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തയാണ് തെന്നിന്ത്യൻ സിനിമ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. മാത്രമല്ല തൻ്റെ മഹേഷ് ബാബുവിനോടൊപ്പമുള്ള സിനിമ ബാഹുബലി ആർ ആർ ആർ എന്ന സിനിമകളേക്കാൾ വലിയ സിനിമയാണെന്നും രാജമൗലി അറിയിച്ചു.

അതോടെ ആരാധകരുടെ ആകാംക്ഷയും വർധിച്ചിരിക്കുകയാണ്. മാത്രമല്ല സിനിമ ആഫ്രിക്കൻ ഫോറസ്റ്റ് അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന പാൻ വേൾഡ് സിനിമ ആയിരിക്കുമെന്ന് രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദും തുറന്നു പറഞ്ഞു. ഇതിനോടകം പുതിയ സിനിമയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇന്ത്യൻ സിനിമകളിലെ മികച്ച ഒരു സിനിമ അനുഭവം തന്നെയായിരിക്കും പുതിയ സിനിമ എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

2001 മുതൽ സിനിമാ ലോകത്ത് സജീവമായ സംവിധായകനാണ് എസ് എസ് രാജമൗലി. എന്നാൽ ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രമാണ് അദ്ദേഹത്തിന് നിരവധി പ്രേക്ഷകരെ നേടിക്കൊടുത്തത്.  2015ലായിരുന്നു ബാഹുബലിയുടെ ഒന്നാം ഭാഗം റിലീസ് ചെയ്തത്. 2017ൽ രണ്ടാം ഭാഗവും ആരാധകർക്ക് മുന്നിലെത്തി. ബാഹുബലിയുടെ മൂന്നാം ഭാഗവും ചെയ്യുമെന്നും എന്നാൽ തനിക്ക് കുറച്ച് സമയം വേണമെന്നുമായിരുന്നു രാജമൗലി കുറച്ചു ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്.