മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ അയ്യപ്പനും കോശിയും’ തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു; തുറന്നു പറഞ്ഞ് ലോകേഷ് കനകരാജ്
തമിഴിലെ പ്രശസ്ത സംവിധായകനാണ് ലോകേഷ് കനകരാജ്. ചുരുങ്ങിയ കാലം കൊണ്ടാണ് അദ്ദേഹം മികച്ച സംവിധായകന് എന്ന നിലയില്‍ പ്രശസ്തനായത്. തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് അദ്ദേഹം. 2017ല്‍ മാനഗരം എന്ന ചിത്രവുമായി തമിഴ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ലോകേഷ് മാനഗരം, കൈതി, മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. അതില്‍ ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ വിക്രം എന്ന ചിത്രം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെയിടയില്‍ ഇടം നേടിയിരുന്നു. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റാവുകയും, ഏകദേശം 400 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് റിലീസ് ചെയ്ത ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘വിക്രം’.
ഇപ്പോഴിതാ, മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും തമിഴില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് പറയുകയാണ് ലോകേഷ്. എന്നാല്‍ ചിത്രത്തിന്റെ തമിഴ് റീമേക്ക് റൈറ്റ്സ് വേറെ ആര്‍ക്കോ ആയത് കൊണ്ടാണ് അത് നടക്കാത്തതെന്നും ലോകേഷ് വെളിപ്പെടുത്തി. ബിജു മേനോന് ചെയ്ത അയ്യപ്പന് നായരായി തമിഴില്‍ സൂര്യയും പൃഥ്വിരാജ് ചെയ്ത കോശി കുര്യനായി കാര്‍ത്തിയുമാണ് തന്റെ മനസ്സിലുണ്ടായിരുന്ന താരങ്ങളെന്നും ലോകേഷ് തുറന്നു പറഞ്ഞു. അതേസമയം, അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴതിന്റെ ഹിന്ദി റീമേക്കും പുരോഗമിക്കുകയാണ്. അറുപത്തിയെട്ടാമതു ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ നാല് പുരസ്കാരങ്ങളാണ് അയ്യപ്പനും കോശിയും നേടിയത്.
അതേസമയം, ലോകേഷ് സംവിധാനം ചെയ്ത ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വിക്രം. കമല്ഹാസന് നായകനായ ‘വിക്രം’ എന്ന ചിത്രം തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റായിരുന്നു. അതുപോലെ, കൊവിഡിനു ശേഷം പുറത്തിറങ്ങിയ വിക്രം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, നരേന് എന്നിവരൊക്കെയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു.