”ഇത്രയും നാള് ഓടുകയായിരുന്നില്ലേ ഇനി കുറച്ച് ഇരിക്കാം, ഉറങ്ങാം”; നന്‍പകല്‍ നേരത്ത് മയക്കത്തെക്കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അക്കാരണത്താല്‍ തന്നെ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നാണ്. മമ്മൂട്ടിക്കമ്പനി എന്ന തന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ഐഎഫ്എഫ്കെ വേദിയില്‍വെച്ച് ലിജോ ജോസ് സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെ മറ്റ് സിനികളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കമെന്നും ഇത്രയും നാള് ഓടുകയായിരുന്നല്ലോ ഇനികുറച്ച് ഉറങ്ങാമെന്നും ലിജോ പറയുന്നു. സിനിമയുടെ പ്രദര്‍ശനത്തിന്ശേഷം കാണികളുമായുള്ള ചോദ്യത്തിന് മറുപടി നല്‍കവേയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇത്രയും നാള് ഓടുകയായിരുന്നില്ലേ ഇനികുറച്ച് ഇരിക്കാം, ഉറങ്ങാം എന്നും കരുതി. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സൗണ്ട് ഞങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ ഞാന്‍ ചെറിയൊരു ഐഡിയ മാത്രമാണ് നല്‍കിയത്. സൗണ്ട് ഡിസൈനിങ് ഡിപ്പാര്‍ട്ട്മെന്റിന്റെ കോണ്ട്രിബ്യൂഷന് വളരെ വലുതാണ്. അതെങ്ങനെയാണ് ലേഔട്ട് ചെയ്യേണ്ടതെന്ന് നമ്മുടെ സിനിമയുടെ എഡിറ്റിംങ് ദീപുവിന് നന്നായി അറിയാമായിരുന്നു. അങ്ങനെ സൗണ്ട് ടീമാണ് ഈ സിനിമക്ക് യഥാര്‍ത്ഥത്തില്‍ ഒറു ഷെയിപ്പ് കൊടുത്തത്. എടുത്ത് പറയോണ്ടത് ദീപുവിന്റെ കാര്യം തന്നെയാണ്. സൗണ്ടില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയ സിനിമകൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ.മ.യൗ, ജെല്ലിക്കെട്ട്, ചുരുളി എന്നീ സിനിമകളെ ചേര്‍ത്തുവെച്ച് പറയാനാണ് എനിക്ക് ആഗ്രഹം. അതിലൊക്കെ പറയുന്നത് പുറത്ത് കാണുന്ന മനുഷ്യന്റെ ഉള്ളിലെ യഥാര്‍ത്ഥ മനുഷ്യന്റെ കഥയാണ്. അവിടെ നിന്നും ഉറക്കമുണരലാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് എനിക്ക് തോന്നുന്നതെന്നും ഇതെന്നും ഒരിക്കലും പ്ലാന്‍ ചെയ്ത് ചെയ്യുന്ന കാര്യങ്ങളല്ലെന്നും അദ്ദേഹം പറയുന്നു. കഥാപാത്രത്തിന്റെ യാത്ക്ക് വേണ്ടി ചെയ്യുന്നുവെന്നെയുള്ളൂ. തിരക്കഥയില്‍ നിന്നും കിട്ടുന്ന കരുത്താണ് വിഷ്വലിന് കൂടുതല്‍ ഇംപാക്ട് നല്കാന് സഹായിക്കുന്നത്. അപ്പോള്‍ ഹരീഷിനെപൊലെയൊരു എഴുത്തുകാരന് പിന്നില്‍ നില്‍ക്കുന്നതിന്റെ കരുത്ത് പ്രതിഫലിക്കും. ഡെയ്ന്‍ ഈശ്വറിന്റെ ഛായാഗ്രഹണത്തെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ലെന്നും അത്രയും മനോഹരമായാണ് അദ്ദേഹം അത് കൈകാര്യം ചെയ്തതെന്നും ഈ സിനിമ തിയേറ്റര്‍ റിലീസായി വരുമോയെന്ന് മമ്മൂട്ടിയോട് തന്നെ ചോദിക്കേണ്ടിവരുമെന്നും ലിജോ ജോസ് വ്യക്തമാക്കുന്നു.
അതേസമയം കൈയടികളോടെയാണ് സിനിമാപ്രേമികള്‍ ചിത്രം സ്വീകരിച്ചത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും ലിജോയെയും പ്രശംസിച്ച് കൊണ്ടാണ് നിരവധി പേരാണ് രംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ല് എന്നും ലിജോയുടെ മികച്ച മറ്റൊരു സിനിമയെന്നും പ്രേക്ഷര്‍ ഒന്നടങ്കം പറയുന്നു. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിന്റേതാണ് ഛായാഗ്രഹണം.