നൂറല്ല കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മരക്കാർ പ്രദർശിപ്പിക്കും; പുതിയ ട്വിസ്റ്റ്, പുതിയ പ്രതീക്ഷ
1 min read

നൂറല്ല കേരളത്തിലെ എല്ലാ തിയേറ്ററുകളിലും മരക്കാർ പ്രദർശിപ്പിക്കും; പുതിയ ട്വിസ്റ്റ്, പുതിയ പ്രതീക്ഷ

മരക്കാർ സിനിമയുടെ റിലീസുമായി സംബന്ധിച്ച് സമാനതകളില്ലാത്ത വിവാദങ്ങളും ചർച്ചകളും ആണ് കേരള സമൂഹം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. രണ്ടുവർഷം നീണ്ടുനിന്ന റിലീസ് പ്രതിസന്ധി മറികടക്കുമ്പോൾ മരക്കാർ എന്ന ബ്രഹ്മാണ്ട ചിത്രം തിയേറ്റർ ഉടമകളുടെയും നിർമ്മാതാക്കളുടെയും ഇടയിലുള്ള ഒരു തർക്കവിഷയമായി മാറിക്കഴിഞ്ഞു. ഒടുവിൽ മന്ത്രി വരെ ഇടപെടേണ്ടി വന്ന വിഷയത്തിൽ അന്തിമമായ ഒരു തീരുമാനം ഇപ്പോഴും പറയാറായിട്ടില്ല. ചിത്രം ആമസോൺ പ്രൈം ഇനി വലിയ തുകയ്ക്ക് വിറ്റു എങ്കിലും തിയേറ്റർ റിലീസ് സാധ്യതകൾ ഇപ്പോഴും നിലനിൽക്കുന്നു. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ് മരയ്ക്കാർ തീയേറ്ററിൽ റിലീസ് ചെയ്യുമെന്ന സാധ്യതയെ നിലനിർത്തുന്നത്. ചിത്രത്തിന്റെ റിലീസിനെ സംബന്ധിച്ച് റിപ്പോർട്ടർ ടിവി യിൽ നടന്ന ചർച്ചയിലാണ് ലിബർട്ടി ബഷീർ ബ്രഹ്മാണ്ഡചിത്രം മരയ്ക്കാർ തീയേറ്ററുകളിലും റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. സാധ്യതകൾ പരിശോധിക്കുമ്പോൾ സംഘടനകൾക്ക് അതീതമായി നൂറോളം വരുന്ന തീയേറ്ററുകളിൽ മരക്കാർ പ്രദർശിപ്പിക്കണമെന്നും തുടർന്ന് മടിച്ചു നിൽക്കുന്ന മറ്റു തിയേറ്ററുകളും ചിത്രം ഏറ്റെടുക്കുമെന്നും ലിബർട്ടി ബഷീർ പ്രതീക്ഷ പങ്കുവച്ചു. വലിയ പ്രാധാന്യത്തോടെയും പ്രതീക്ഷയോടെയും ആണ് ഈ പ്രസ്താവനയെ ആരാധകരും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

കാരണം വലിയ സാങ്കേതികവിദ്യയുടെ മികവിൽ ഒരുങ്ങുന്ന മരയ്ക്കാർ എന്ന ചിത്രം മികച്ച ഒരു തിയറ്റർ അനുഭവം തന്നെയാണെന്ന് അടിവരയിട്ട് പലരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ പ്രേക്ഷകർക്കും മരക്കാർ തീയേറ്ററിൽ കാണണം എന്ന് തന്നെയാണ് ആഗ്രഹം. ഒടിടി റിലീസായി ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞുവെങ്കിലും തീയേറ്ററിൽ റിലീസ് സാധ്യതകളെപ്പറ്റി ഇനിയും പ്രതീക്ഷകൾ നിലനിൽക്കുകയാണ്. പണം മാത്രമല്ല സിനിമയുടെ ഉദ്ദേശം എന്ന് പറയുന്ന ലിബർട്ടി ബഷീർ ചിത്രത്തിന്റെ റിലീസിന് വേണ്ടി വരുന്ന എല്ലാ കാര്യങ്ങളും തങ്ങൾ ചെയ്തു കൊടുക്കുമെന്നും കേരളത്തിലെ നൂറ് തീയേറ്ററുകളിൽ എങ്കിലും മരയ്ക്കാർ കളിച്ചിരിക്കും എന്നും പ്രഖ്യാപിച്ചു. അക്കാര്യത്തിൽ ഒരു സംഘടനയുടെയും സമ്മതവും വേണ്ട എന്നും സർക്കാർ തിയേറ്ററുകൾ, തങ്ങളുടെ സംഘടനയുടെ കീഴിലുള്ള തീയേറ്ററുകൾ, ആന്റണി പെരുമ്പാവൂരിന്റെ തീയേറ്ററുകൾ, മോഹൻലാലിന്റെ തീയേറ്ററുകൾ അങ്ങനെ നിരവധി തീയേറ്ററുകൾ കേരളത്തിൽ ഉണ്ടെന്നും ഈ സിനിമ കളിക്കാൻ തുടങ്ങിയാൽ നൂറല്ല കേരളത്തിലെ എല്ലാ തീയേറ്ററുകളിലും തുടർന്ന് സിനിമ കളിക്കും എന്നും അതിൽ തങ്ങൾക്ക് ഒരു കണ്ടീഷനും ഇല്ല എന്നും ലിബർട്ടി ബഷീർ വിശദമാക്കി.

Leave a Reply