“ലാലേട്ടൻ ഭയങ്കര ഡെഡിക്കേറ്റഡ് ആണ് അതുപോലെതന്നെ കുട്ടിക്കളിയും, മമ്മൂക്ക ഭയങ്കര സീരിയസാണ്” – അഞ്ചു പ്രഭാകർ
മലയാള സിനിമയിൽ ബാലതാരമായി എത്തി പിന്നീട് നായികയായി ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് നടി അഞ്ചു പ്രഭാകർ. മലയാളത്തിലെ താര രാജാക്കന്മാർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തെ തേടിയെത്തുകയും ചെയ്തിരുന്നു. മലയാളത്തിന് പുറമേ തമിഴിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. താഴ്വാരം, കൗരവർ, പണ്ട് പണ്ടൊരു രാജകുമാരി, നിറപ്പകിട്ട്, ജനകീയം, ജ്വലനം ഈ രാവിൽ, നരിമാൻ, നീലഗിരി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. ഇതിൽ മിന്നാരം എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറെ സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ച് തന്റെ കരിയർ ഗ്രോത്ത് ആയതിനെ കുറിച്ച് ഒക്കെയാണ് ഇപ്പോൾ താരം പറയുന്നത്. ഒപ്പം പ്രവർത്തിച്ച നടന്മാരും സംവിധായകനും വളരെയധികം ഡെഡിക്കേഷൻ ഉള്ള ആളുകളാണ് എന്നും എല്ലാവരും സീനിയെഴ്സ് ആണ് എന്നും പറയുന്നു.
മമ്മൂക്ക, ലാലേട്ടൻ, രജനീകാന്ത്, കമലഹാസൻ തുടങ്ങി എല്ലാവരും വളരെയധികം ഡെഡിക്കേറ്റഡ് ആണ്. അതെല്ലാം എനിക്കൊരു മാതൃക ആയിരുന്നു. ലാലേട്ടൻ ഭയങ്കര ഡെഡിക്കേറ്റഡ് ആണ് അതുപോലെതന്നെ കുട്ടിക്കളിയും കൂടുതലാണ് മമ്മൂക്ക ഭയങ്കര സീരിയസാണ്. ഒരു സിറ്റുവേഷനിൽ നമ്മൾ എങ്ങനെയാണ് പെരുമാറേണ്ടത് എന്നെല്ലാം പഠിച്ചത് മമ്മൂക്കയിൽ നിന്നുമാണ്. എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് നമ്മൾ എങ്ങനെ ആവണം എന്നതൊക്കെ പഠിച്ചത് അദ്ദേഹത്തിൽ നിന്ന് ആണ്. മകളായും, ഭാര്യയായും, സഹോദരി ആയും ഒക്കെ താൻ അഭിനയിച്ചിട്ടുമുണ്ട് അതൊക്കെ ചെയ്യുമ്പോൾ എനിക്ക് അത്ര പക്വത വന്നിരുന്നില്ല. ഇപ്പോൾ നോക്കുമ്പോൾ ഞാനൊന്ന് ചെയ്ത കഥാപാത്രങ്ങളൊക്കെ അത്രയും പ്രധാനപ്പെട്ടവ ആയിരുന്നു. എല്ലാം വളരെയധികം പക്വത ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു. അതൊക്കെ എനിക്ക് പഠിക്കാനുള്ള ഒരുപാട് ആയിരുന്നു.
ഇപ്പോൾ ഏത് കഥാപാത്രവും എനിക്ക് ചെയ്യാൻ കഴിയും എന്ന പോലെ ആയിട്ടുണ്ട്. മേക്കപ്പിന്റെ കാര്യത്തിൽ മമ്മൂക്ക എപ്പോഴും അഭിപ്രായം പറയും. ഓവർ മേക്കപ്പ് വേണ്ട എന്നൊക്കെ പറഞ്ഞു തരുമായിരുന്നു. മറ്റുള്ളവരുടെ ഒപ്പം നിൽക്കുമ്പോൾ കളർ മാച്ച് ആവണമെന്നും ലിപ്സ്റ്റിക് ഇടേണ്ടത് എങ്ങനെയാണ് എന്നും ഒക്കെ പഠിപ്പിച്ചത് മമ്മൂക്ക ആയിരുന്നു. ഔട്ട്ലൈൻ ഇട്ടിട്ട് വേണം ലിപ്സ്റ്റിക് ഇടാൻ അപ്പോഴാണ് നമുക്ക് കുറച്ചുകൂടി ക്ലാരിറ്റി കിട്ടു. അങ്ങനെ പല കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട് തമിഴിൽ തന്റെ ഫേവറിറ്റ് എന്നുപറയുന്നത് കമലഹാസനാണ് എന്നും നടി വെളിപ്പെടുത്തുന്നുണ്ട്.