”ദൃശ്യത്തില്‍ ലാല്‍ സാറും കമല്‍ സാറും ചെയ്തത് ഒരേ ഷോട്ട്, എന്നെ കംഫേര്‍ട്ട് ചെയ്യിപ്പിക്കാൻ കമൽ സാര്‍ ആ കാര്യം പറഞ്ഞു” : ജീത്തു ജോസഫ്
50 കോടി എന്ന നക്ഷത്ര സംഖ്യയിലേക്ക് എത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ദൃശ്യം. അത്രത്തോളം സസ്പെൻസ് എലമെന്റുകൾ കൊർത്തിണക്കിയാണ് ദൃശ്യം എന്ന ചിത്രം എത്തിയത്. 2013ലാണ് ദൃശ്യം റിലീസ് ചെയ്യുന്നത്. വലിയ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രമാണിത്. പിന്നീട് തമിഴിലേക്കും ഹിന്ദിയിലേക്കും വരെ ഈ ചിത്രം റിലീസ് ചെയ്യപ്പെടുകയും ചെയ്തു. തമിഴിൽ പാപനാശം എന്ന പേരിൽ ഒരുക്കിയ ചിത്രത്തിൽ നായകനായി എത്തിയത് കമലഹാസനായിരുന്നു. മോഹൻലാലിന്റെ വേഷം മനോഹരമായി തന്നെ കമലഹാസൻ അവതരിപ്പിച്ചു എന്നതാണ് സത്യം. പാപനാശത്തിൽ കമലിന്റെ കൂടെ ജോലി ചെയ്ത അനുഭവത്തെ കുറിച്ചാണ് ഇപ്പോൾ ജിത്തു ജോസഫ് മനസ്സ് തുറക്കുന്നത്. കമൽ സാറിനൊപ്പം പാപനാശം എടുത്ത സമയത്ത് എനിക്ക് ഭയങ്കര കോഇൻസിഡൻസ് പോലെയാണ് അത് ഫീൽ ചെയ്തത്.
ദൃശ്യത്തിൽ ലാൽ സാറിന്റെ കൂടെ ഏത് ഷോട്ട് ആണോ എടുത്തത് അത് തന്നെയാണ് കമൽ സാറിന്റെ ഒപ്പവും ചെയ്തിരുന്നത്. ദൃശ്യത്തിൽ വണ്ടി നോക്കുന്ന ഷോട്ടിൽ നിന്നും വേറെ ഒന്നായിരുന്നു ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തത്. അദ്ദേഹം ലൂണിയയിൽ ഡ്രൈവ് ചെയ്യുന്നതായിരുന്നു പ്ലാൻ ചെയ്തത്. റോഡിലെ സീൻ പോലെ ആയിരുന്നില്ല എന്നതാണ്. കൃത്യമായ സമയത്ത് ലൂണാ വണ്ടി സെറ്റിൽ എത്തിക്കാൻ സാധിച്ചില്ല. പെട്ടെന്ന് കമൽ വരികയും ചെയ്തു. ഷോട്ട് എടുത്തില്ലെങ്കിൽ അത് പ്രശ്നമാണ്. അദ്ദേഹം രാവിലെ ഏഴുമണിക്ക് ഷൂട്ടിന് വേണ്ടി എത്തുകയും ചെയ്തിരുന്നു. പിന്നെ ഇവിടെയല്ലേ ലൊക്കേഷൻ ഷോട്ട് എടുക്കാൻ വന്നാൽ ഞാൻ പറഞ്ഞു. എടുത്തു കഴിഞ്ഞപ്പോൾ അസോസിയേറ്റ് എന്നോട് ചോദിക്കുകയും ചെയ്തു നമ്മൾ ലാൽ സാറിനെ വെച്ച് ഇതുതന്നെയല്ലേ ഷൂട്ട് ചെയ്തതെന്ന്. അപ്പോൾ ആയിരുന്നു ഞാൻ ഈ കാര്യം സത്യം പറഞ്ഞാൽ ഓർമ്മിക്കുന്നത്.
ലാൽ സാറിനെ കൊണ്ട് ചെയ്യിപ്പിച്ച അതേ ഷോട്ട് തന്നെ കമൽ സാറും ചെയ്തു. ലാൽസാർ ദൃശ്യത്തിന്റെ മുഴുവൻ സമയവും എന്റെ കൂടെ തന്നെ നടക്കുകയായിരുന്നു. അതുപോലെ തന്നെയായിരുന്നു കമൽ സാറും. ഒരു മുണ്ടും ഷർട്ടും ഒക്കെ ഇട്ട് ഒരു കുഞ്ഞു മനുഷ്യൻ നടക്കുന്നതുപോലെ എന്റെ പുറകെ തന്നെ നടക്കുകയായിരുന്നു. എന്നിട്ട് പഴയകാലത്ത് മലയാള സിനിമ ചെയ്തതും, ഐ വി ശശി സാറിന്റെ കൂടെ ഈറ്റ ചെയ്തതുമായ കഥകളൊക്കെ എന്നോട് പറയുകയും ചെയ്തു. എന്നെ കംഫർട്ട് ചെയ്യാൻ വേണ്ടിയാണ് അദ്ദേഹം എന്റെ കൂടെ നടന്നത് എന്നായിരുന്നു ജിത്തു ജോസഫ് വ്യക്തമാക്കിയത്.