അടിമുടി മാറ്റാൻ ഒരുങ്ങി ആദിപുരുഷ്..! സംവിധായകന്റെ പുതിയ പ്രഖ്യാപനം അറിഞ്ഞ് അമ്പരന്ന് പ്രേക്ഷകർ
1 min read

അടിമുടി മാറ്റാൻ ഒരുങ്ങി ആദിപുരുഷ്..! സംവിധായകന്റെ പുതിയ പ്രഖ്യാപനം അറിഞ്ഞ് അമ്പരന്ന് പ്രേക്ഷകർ

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം പ്രഭാസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങൾ ആയിരുന്നു സംവിധായകനും അതുപോലെ തന്നെ പ്രഭാസിനും നേരിടേണ്ടതായി വന്നിരുന്നത്. ഇപ്പോൾ സിനിമയുടെ ടീമിനെ കുറച്ചുകൂടി സമയം വേണമെന്നും റീലീസ് കുറച്ചു വൈകും എന്നും ഓം ട്വീറ്റ്‌ ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2023 ജൂൺ 16 ആയിരിക്കും ആദിപുരുഷ് റിലീസ് ചെയ്യുക എന്നും അദ്ദേഹം പറയുന്നുണ്ട്.

 

ആദിപുരുഷ് എന്നത് വെറുമൊരു സിനിമയല്ല എന്നും ശ്രീരാമ പ്രഭുവിനോടുള്ള ഞങ്ങളുടെ ഭക്തിയുടെയും നമ്മുടെ സംസ്കാരത്തോടും ചരിത്രത്തോടുമുള്ള പ്രതിബദ്ധതയോടെയും ഉള്ള ഒരു അടയാളം ആണെന്നും ഒപ്പം പ്രേക്ഷകർക്ക് മികച്ച ഒരു ദൃശ്യാനുഭവം നൽകുന്നതിനുവേണ്ടി സിനിമയുടെ ടീമിന് കുറച്ചുകൂടി സമയം അത്യാവശ്യമാണ് എന്നുമാണ്. അതുകൊണ്ടുതന്നെ 2023 ജൂൺ 16 ആയിരിക്കും സിനിമയുടെ റിലീസ് നടക്കുക. ഇന്ത്യക്ക് അഭിമാനം കൊള്ളാവുന്ന ഒരു സിനിമ നിർമ്മിക്കാൻ പ്രതിബദ്ധതയുള്ള ആളുകളാണ് ഞങ്ങൾ. നിങ്ങളുടെ സ്നേഹവും പിന്തുണയും ഞങ്ങൾക്ക് അനുഗ്രഹവും ആണ്. അതാണ് ഞങ്ങളെ മുൻപോട്ട് നയിക്കുന്നത് എന്നും ഓം പറയുന്നു. 2023 ജനുവരി 12ന് റിലീസ് ചെയ്യുമെന്ന് ആയിരുന്നു നേരത്തെ ചിത്രത്തെ കുറിച്ചുള്ള റിലീസിംഗ് തീയതിയായി പ്രഖ്യാപിച്ചിരുന്നത്. ടീസർ പുറത്തു വന്നതിന് പിന്നാലെ വലിയതോതിലുള്ള ട്രോളുകളും വിമർശനങ്ങളും ആയിരുന്നു അണിയറ പ്രവർത്തകർക്ക് ഏൽക്കേണ്ടതായി വന്നിരുന്നത്. ഈ സാഹചര്യത്തിലാണോ റിലീസ് ഡേറ്റ് ഇപ്പോൾ മാറ്റിയിരിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്.

എന്താണെങ്കിലും ആദിപുരുഷിൽ മുഴുവനായി ഒരു അഴിച്ചുപണി നടത്താനാണ് സംവിധായകൻ തീരുമാനിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. വിഎഫ് എക്‌സിനായി ഇനിയും 100 മുതൽ 150 കോടി വരെ വേണ്ടി വരും എന്നാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് എതിരെയാണ് ട്രോളുകൾ വ്യാപകമായി ഉയർന്നത്. വി എഫ് എക്സ് നിലവാരമില്ലാത്തതാണ് എന്നും കാർട്ടൂൺ സിനിമ കാണുന്നതു പോലെയാണ് ഇത് കാണുമ്പോൾ തോന്നുന്നത് എന്നുമായിരുന്നു ആളുകൾ കമന്റ് ചെയ്തത്. ചിത്രം ഓടിടിയ്ക്ക് നൽകേണ്ട പകരം കൊച്ചു ടിവിക്ക് നൽകു എന്നും ചിലർ പരിഹാസപരമായി കമന്റ് ചെയ്തിരുന്നു. വലിയ വിലയ്ക്ക് കൊച്ചു ടിവിയ്ക്ക് നൽകുകയാണെങ്കിൽ നല്ല റേറ്റിംഗ് ലഭിക്കുമെന്നായിരുന്നു ചിലർ പരിഹാസ രൂപേണെ പറഞ്ഞിരുന്നത്. ഇത്തരം പരിഹാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് നീട്ടിയിരിക്കുന്നത് എന്ന സംശയവും ഉണ്ട്. എന്നാൽ ഇത് മൊബൈൽ സ്ക്രീനിൽ കണ്ടതുകൊണ്ടാണ് എന്നും, തിയേറ്ററിൽ എത്തുമ്പോൾ ത്രീഡി സിനിമയാണ് എന്നുമായിരുന്നു ഇതിന് സംവിധായകൻ നൽകിയ മറുപടി.