ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തു കോട്ടയം നസീർ
1 min read

ആശുപത്രിവാസം കഴിഞ്ഞ് പുതിയ സിനിമയിൽ ജോയിൻ ചെയ്തു കോട്ടയം നസീർ

ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീർ ആശുപത്രിയിലാണ് എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഫെബ്രുവരി 27 ന് നെഞ്ചുവേദനയെ തുടർന്ന് കോട്ടയം നസീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത് വലിയ വാർത്തയായി മാറിയിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ആൻജിയോപ്ലാസ്റ്റിയും ചെയ്തു. നിലവിൽ ആരോഗ്യകരമായ പുരോഗതി നേടി അദ്ദേഹം വീണ്ടും സിനിമ തിരക്കുകളിലേക്ക് മടങ്ങിയെന്നാണ് അറിയാൻ സാധിക്കുന്നത്. അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ ഈ വിവരം അറിയിച്ചത് തന്നെ.

 

ചികിത്സിച്ച ഡോക്ടർമാർക്കും നേഴ്സുമാർക്കും പ്രാർത്ഥിച്ച ആരാധകർക്കും ഒക്കെ നന്ദി പറയുകയും ചെയ്തു നസീർ. ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു. “എന്നെ ചികിത്സിച്ച കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും പരിചരിച്ച നേഴ്സുമാർക്കും എന്റെ അസുഖവിവരം ഫോണിൽ വിളിച്ച് അന്വേഷിക്കുകയും എന്നെ വന്നു കാണുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങനെയായിരുന്നു കോട്ടയം നസീർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കോട്ടയം കറുകച്ചാൽ സ്വദേശിയാണ് നസീർ. കേരളത്തിലെ പ്രമുഖ വ്യക്തികളുടെ രൂപഭാവങ്ങളും മറ്റും അംഗീകരിച്ചു കൊണ്ടാണ് താരം ശ്രദ്ധ നേടിയത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്നൊരു ഇനം ആദ്യമായി അവതരിപ്പിക്കുന്നതും കോട്ടയം നസീർ തന്നെയാണ്. ഏറ്റവും കൂടുതൽ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളതും കയ്യടി നേടിയിട്ടുള്ളതും ഒരുപക്ഷേ കൊച്ചിൻ ഹനീഫയുടെ ശബ്ദമായിരിക്കും.

ഈ ശബ്ദത്തിന് വളരെ മികച്ച രീതിയിൽ അദ്ദേഹത്തിന് കൈയടി ലഭിച്ചിട്ടുണ്ട്. തന്റെ കയ്യിൽ ലഭിക്കുന്ന കഥാപാത്രങ്ങളൊക്കെ തന്നെ വളരെ മികച്ച രീതിയിൽ ആക്കുവാനുള്ള ഒരു കഴിവും കോട്ടയം നസീറിന് ഉണ്ട്. അദ്ദേഹത്തിന്റെ ഈ ഒരു കഴിവ് വളരെയധികം പ്രശംസ അർഹിക്കുന്ന ഒന്നുതന്നെയാണ്. മലയാള സിനിമയിലെ ഇതുവരെ അർഹിക്കുന്ന കഥാപാത്രം അദ്ദേഹത്തിന് കിട്ടിയിട്ടില്ല എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ എല്ലാ സജീവസാന്നിധ്യം തന്നെയാണ് കോട്ടയം നസീർ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഉണ്ടായ വ്യത്യാസം പ്രേക്ഷകരെ നന്നായി തന്നെ വേദനിപ്പിച്ചിരുന്നു. എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെയെന്ന് പ്രേക്ഷകർ കമന്റുകളിലൂടെയും മറ്റും താരത്തെ അറിയിക്കുകയും ചെയ്തിരുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറയുകയും ചെയ്യുന്നു.