പൊലീസുകാർക്കൊപ്പം കേക്ക് മുറിച്ച് ആസിഫ് അലി; ‘തലവൻ’ ടീമിന് കേരള പൊലീസിന്റെ ആദരം
ജിസ് ജോയ് ചിത്രം തലവൻ സൂപ്പർഹിറ്റ് ആയി മാറിയിരിക്കുകയാണ്. ബിജു മേനോൻ – ആസിഫ് അലി കൂട്ടുകെട്ടിൽ ഇറങ്ങിയ ഈ ചിത്രം മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് വിജയത്തിലേക്കെത്തിയത്. ഇപ്പോൾ തലവൻ ടീമിന് സ്നേഹാദരവ് നൽകിയിരിക്കുകയാണ് കേരളാ പൊലീസ്. പൊലീസ് ഡിപ്പാർട്ട്മെന്റിലുള്ള ചിത്രത്തിന്റെ തിരക്കഥാകൃത്തിനെ ആദരിച്ചതിനൊപ്പം ചിത്രത്തിന്റെ വിജയാഘോഷത്തിലും കേരളാ പൊലീസ് പങ്കെടുത്തു.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ്, എഡിഎസ്പി ഇൻ ചാർജ് ശ്രീ. ജിൽസൻ , ഡിസിആർബി ഡിവൈഎസ്പി ശ്രീ. അബ്ദുൾ റഹീം, ഡിവൈഎസ്പി സിഐഎഎൽ ശ്രീ. രവീന്ദ്രനാഥ് തുടങ്ങിയ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. വേദിയിൽ സംസാരിച്ച ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഐപിഎസ് “ചിത്രത്തെപ്പറ്റി വളരെ മികച്ച അഭിപ്രായമാണ് കേൾക്കുന്നത്, ചിത്രത്തിന്റെ പ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും നേരുന്നു” എന്നാണ് പറഞ്ഞത്.
എഡിഎസ്പി ഇൻ ചാർജ് ശ്രീ. ജിൽസൻ പറഞ്ഞത് “ഈ സിനിമ ഒരു വൻ വിജയമാവട്ടെ, നൂറു ദിവസം ആഘോഷിക്കട്ടെ” എന്നാണ്. ഡിസിആർബി ഡിവൈഎസ്പി ശ്രീ. അബ്ദുൾ റഹീം “എല്ലാവർക്കും എല്ലാ വിധ ആശംസകളും അർപ്പിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ആശംസകൾ അറിയിച്ചു. ഡിവൈഎസ്പി സിഐഎഎൽ ശ്രീ. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടത് “ജിസ് ജോയുടെ വളരെ നല്ലൊരു ആക്ഷൻ ത്രില്ലർ സിനിമയാണ് തലവൻ” എന്നാണ്.
നേരത്തെ തലവന്റെ വിജയാഘോഷത്തിൽ മന്ത്രി വിഎൻ വാസവനും പങ്കുചേർന്നിരിക്കുന്നു. പുറത്തിറങ്ങി ആഴ്ചകൾ കഴിയുമ്പോഴും മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫീൽ – ഗുഡ് ചിത്രങ്ങളിൽ നിന്നുള്ള സംവിധായകൻ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോൾ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം – ദീപക് ദേവ്, ഛായാഗ്രഹണം – ശരൺ വേലായുധൻ. എഡിറ്റിംഗ് – സൂരജ് ഇ എസ്, കലാസംവിധാനം – അജയൻ മങ്ങാട്, സൗണ്ട് – രംഗനാഥ് രവി, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം – ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് – ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്.