കീരവാണി വീണ്ടും മലയാളത്തില്‍; ശ്രീകുമാരന്‍ തമ്പി – കീരാവാണി കൂട്ടുകെട്ട് ഉടന്‍
ഓസ്കര് തിളക്കത്തിലാണ് സംഗീജ്ഞന്‍ കീരവാണി. ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് അദ്ദേഹത്തിന് ഓസ്കാര്‍ ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ, കീരവാണി വീണ്ടും മലയാളത്തിലേക്ക് എന്നുള്ള വാര്‍ത്തയാണഅ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. നീലഗിരി, സൂര്യമാനസം, ദേവരാഗം തുടങ്ങിയ സിനിമകള്‍ക്ക് കീരവാണി സംഗീതം പകര്‍ന്നിട്ടുണ്ട്. ജോണി സാഗരിക നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഞ്ചു ഗാനങ്ങളുമായി കീരവാണി- ശ്രീകുമാരന്‍ തമ്പി കൂട്ടുകെട്ട് കാണാം. കീരവാണിയുടെ പാട്ടുകള്‍ വീണ്ടും മലയാള സിനിമയില്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം…
ഓസ്കാര്‍ നേടിയ പ്രിയ സ്നേഹിതന് കീരവാണിക്ക് അഭിനന്ദനം. കീരവാണിയുമായി ചേര്‍ന്ന് ഒരു സിനിമയ്ക്ക് അഞ്ചു പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കൊവിഡ് ദുരന്തത്തില്‍ പെട്ടുപോയ ആ ചിത്രത്തിന്റെ ജോലികള്‍ ഉടനെ പുനരാരംഭിക്കും എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. മലയാളത്തില്‍ മരഗതമണി എന്ന പേരില്‍ അറിയപ്പെടുന്ന കീരവാണി തെന്നിന്ത്യന്‍ സിനിമയെ ഉയരങ്ങളില്‍ എത്തിച്ചിരിക്കുകയാണ്. നമുക്ക് അഭിമാനിക്കാം. ലാളിത്യത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രതീകമായ ആ മഹാസംഗീതജ്ഞന് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ കാലം അനുഗ്രഹിക്കട്ടെ എന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. കീരവാണിയുടെ പാട്ടുകള്‍ വീണ്ടും മലയാള സിനിമയില്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം, രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് മുന്നേറുന്നതിനിടെയാണ് കീരവാണിയെ ഓസ്കര് പുരസ്ക്കാരം തേടിയെത്തിയത്. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിര്‍ന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. ഇരുപത് ട്യൂണുകളില്‍ നിന്നും ‘ആര്‍ആര്‍ആര്‍’ അണിയറ സംഘം വോട്ടിനിട്ടാണ് ഇപ്പോള്‍ കേള്‍ക്കുന്ന ‘നാട്ടുവി’ലേക്ക് എത്തിയത്. ചന്ദ്രബോസിന്റെ വരികള്‍.