പ്രധാനമന്ത്രി മോദിയെ തന്റെ കോമഡി ഷോയിലേക്ക് ക്ഷണിച്ച് കപില്‍ ശര്‍മ്മ! മോദിയുടെ മറുപടി ഇങ്ങനെ…
പ്രശസ്ത ഹാസ്യതാരമാണ് കപില്‍ ശര്‍മ്മ. ജൂണ്‍ 2013 മുതല്‍ 2016 ജനുവരി വരെ പ്രശസ്തമായ ടെലിവിഷന്‍ കോമഡി ഷോയായ കോമഡി നൈറ്റ് വിത്ത് കപില്‍ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഡാന്സ്റിറിയാലിറ്റി ഷോയായ ജലക്ദിഖ്ലാ ജായുടെ ആറാമത്തെ സീസണ്‍ന്റെ അവതാരകന് ആയിട്ടുണ്ട്. നിലവില്‍ ഇദ്ദേഹം സോണി എന്റര്ടെയിന്റ്മെന്റ് ടെലിവിഷനു വേണ്ടി ദ കപില്‍ ശര്‍മ ഷോ എന്ന പേരില്‍ മറ്റൊരു കോമഡി ഷോയുടെ അവതാരകനാണ്.
ഇപ്പോഴിതാ, തന്റെ കോമഡി ചാറ്റ് ഷോയായ കപില്‍ ശര്‍മ്മ ഷോയില്‍ അതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരിക്കല്‍ ക്ഷണിച്ചതായി പറയുകയാണ് നടനും ഹാസ്യനടനുമായ കപില്‍ ശര്‍മ്മ. അന്ന് നേരിട്ട് പ്രധാനമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചുവെന്നും, തന്റെ ഷോയിലേക്ക് ഇല്ലെന്ന് പ്രധാനമന്ത്രി ഉറച്ച് പറഞ്ഞില്ലെന്നും കപില്‍ ശര്‍മ്മ പറയുന്നു. പ്രധാനമന്ത്രി തന്റെ ഷോയിലേക്കുള്ള ക്ഷണത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു ദിവസം ഷോയില്‍ വരുമെന്നുള്ള പ്രതീക്ഷയുണ്ടെന്നും കപില്‍ ശര്‍മ്മ പറഞ്ഞു.
ബോളിവുഡ് താരങ്ങളും, ദക്ഷിണേന്ത്യന്‍ സിനിമ താരങ്ങളും സിനിമകളുടെ പ്രചരണത്തിനായി എത്തുന്ന ഇന്ത്യയിലെ തന്നെ വലിയ പ്രൈം ടൈം ഷോയാണ് കപില്‍ ഷോ. ഇതില്‍ രാഷ്ട്രീയ നേതാക്കളും, കായിക താരങ്ങളും എല്ലാം അതിഥികളായി എത്താറുണ്ട്.
പ്രധാനമന്ത്രി മോദിയെ ഒരിക്കല്‍ നേരിട്ട് കണ്ടപ്പോഴാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. ‘സാര്‍ ഞങ്ങളുടെ ഷോയില്‍ വരൂ’ എന്ന് ഞാന്‍ അദ്ദേഹത്തോട് പറയുകയുണ്ടായി. അദ്ദേഹം അപ്പോള്‍ തന്നെ വരാന്‍ പറ്റില്ലെന്ന് പറഞ്ഞില്ല, ‘ഇപ്പോള്‍ എനിക്കെതിരായവര് തന്നെ ഒരുപാട് കോമഡി ചെയ്യുന്നുണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഷോയില്‍ വരില്ലെന്ന് നേരിട്ട് പറയാത്തതിനാല്‍ അദ്ദേഹത്തെ ഞാന്‍ എന്റെ ഷോയില്‍ പ്രതീക്ഷിക്കുന്നുണ്ട് – കപില്‍ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ജനുവരിയില്‍ മുംബൈയിലെ സിനിമാ മ്യൂസിയത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി മോദി സിനിമാ മേഖലയിലെ ആളുകളുമായി ഒരു കൂടികാഴ്ച നടത്തിയിരുന്നു. നിരവധി തമാശകള്‍ അദ്ദേഹം പറഞ്ഞതായി കപില്‍ വെളിപ്പെടുത്തി. സിനിമ ലോകത്തെ പ്രമുഖര്‍ തന്നെ അദ്ദേഹത്തിന്റെ നര്‍മ്മം ആസ്വദിച്ചതാണ്. അത് എന്റെ പരിപാടിയിലൂടെ ലോകം കാണേണ്ടതുണ്ടെന്ന് എനിക്ക് അഭിപ്രായമുണ്ട്. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ എന്റെ ഷോയിലേക്ക് ക്ഷണിച്ചുകൊണ്ടെയിരിക്കും. ചിരിയും തമാശയും ഉള്ള ഒരു മുഖം പ്രധാനമന്ത്രിക്കുണ്ട് അത് ലോകം അറിയണം – കപില്‍ പറഞ്ഞു.