വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം പ്രശംസിച്ച ‘കാന്താര’ ; വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചു
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായി തകര്‍ത്താടിയ കന്നഡ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രചനയും,സംവിധാനവും നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും ഋഷഭ് ഷെട്ടിതന്നെയാണ്.മുന്ന് മേഖലയിലും അസാമാന്യമായ മികവ് തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ശിവ എന്ന കഥാപാത്രമായ് മറ്റാരെയും സങ്കല്പ്പിക്കാന് കഴിയാത്തവിധം മനോഹരമാക്കി. തീയറ്ററില്‍ പ്രേക്ഷകര്‍ക്ക് സിനിമയില്‍ ഉടനീളം മികച്ച ദൃശ്യവിസ്മയമാണ് സമ്മാനിച്ചത്. ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം പ്രശംസിച്ച ‘കാന്താര’ എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടിയിരുന്നു. ‘കാന്താര’ എന്ന ചിത്രത്തിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ സംപ്രേഷണം ചെയ്യുക ഏഷ്യാനെറ്റില്‍ ഏപ്രില്‍ രണ്ടിന് വൈകുന്നേരം അഞ്ചിനാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമൊ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. കാന്താര എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് അരവിന്ദ് എസ് കശ്യപ് ആണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം എഴുത്ത് തുടങ്ങിയതായും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നത്. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്തിരുന്നു.
എല്ലാവര്ക്കും പരിചിതരായ കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ് നിര്‍മ്മിച്ചത്. കാന്താര’യിലെ ഓരോ ഫ്രെയിമും. ക്ലൈമാക്സ് അടുക്കുന്നതോടെ പ്രേക്ഷകര്‍ കാഴ്ച്ചയുടെ വിസ്മയലോകത്തേക്ക് എത്തിക്കുന്നു. അരവിന്ദ് എസ്. കശ്യപിന്റെ സിനിമോട്ടോഗ്രഫി പ്രത്യേക കൈയ്യടി അര്‍ഹിക്കുന്നുണ്ട്.. ആ മാന്ത്രികതയുടെ പരമോന്നതിയിലേക്ക് എത്തിക്കുന്നതില്‍ അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതത്തിനും വലിയ പങ്കുണ്ട്. ഇവയെല്ലാം ചേര്‍ന്ന് മികച്ച ദൃശ്യാനുഭവമൊരുക്കുന്ന ‘കാന്താര’ തിയേറ്ററില്‍ തന്നെ ആസ്വദിക്കേണ്ട സിനിമയാണ്. ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന് ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.