“കമൽ സാറിന്റെ ഗെറ്റപ്പുകളും പെർഫോമൻസുമെല്ലാം ഒന്നിനൊന്ന് കിടുവായിരുന്നു ” ; ഇന്ത്യൻ 2 കണ്ട പ്രേക്ഷകൻ
1 min read

“കമൽ സാറിന്റെ ഗെറ്റപ്പുകളും പെർഫോമൻസുമെല്ലാം ഒന്നിനൊന്ന് കിടുവായിരുന്നു ” ; ഇന്ത്യൻ 2 കണ്ട പ്രേക്ഷകൻ

ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും എല്ലാം പ്രേക്ഷകരുടെ മനസിൽ കിടക്കും. ഇത്തരത്തിലുള്ള ചില സിനിമകളുടെ രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുന്നവരും ഏറെയാണ്. അത്തരത്തിലൊരു സിനിമയാണ് ഇന്ത്യൻ. അനീതിയ്ക്ക് എതിരെ ശബ്ദം ഉയർത്തിയ സേനാപതിയായി കമൽഹാസൻ നിറഞ്ഞാടിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. സിനിമയുടെ രണ്ടാം ഭാ​ഗമായ ഇന്ത്യൻ 2 ഇന്നലെയാണ് തിയേറ്ററിൽ റിലീസ് ചെയ്തത്. ഇന്ത്യൻ നൽകിയ സിനിമാനുഭവം തന്നെയാണ് രണ്ടാം ഭാ​ഗത്തിലേക്കും പ്രേക്ഷകരെ ആകർഷിച്ചിരിക്കുന്ന ഘടകം. ആ ആകാംക്ഷയെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ് ഇന്ത്യന്‍ 2 തീയറ്ററില്‍ സമ്മാനിക്കുന്നത്. മൂന്ന് മണിക്കൂറോളം നീളുന്ന ചിത്രം പഴയ ഇന്ത്യന്‍റെ സത്തയില്‍ ഊന്നിയുള്ള ഒരു ഇമോഷണല്‍ ആക്ഷന്‍ റൈഡാണ് എന്ന് പറയാം. ഒപ്പം കാണാനിരിക്കുന്നത് ഗംഭീരം എന്ന സൂചനയിലാണ് ചിത്രം അവസാനിക്കുന്നത്. ചിത്രത്തെ കുറിച്ച് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിൻ്റെ പൂർണരൂപം 

 

തമിഴകത്ത് പകരം വയ്ക്കാനില്ലാത്ത സംവിധായകരിലൊരാളാണ് ഷങ്കറെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്

അന്യനും ഇന്ത്യനും എന്തിരനുമൊക്കെ പോലെ ആരാലും സാധിക്കാത്ത മാജിക്കൽ സിനിമകൾ നമുക്ക് സമ്മാനിച്ച സംവിധായകൻ.. 🔥

അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഇന്ത്യൻ എന്ന സിനിമക്ക് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നറിഞ്ഞപ്പോൾ മുതൽ ഞാൻ ആകാംക്ഷയിലായിരുന്നു.

ഇന്ന് ഇന്ത്യൻ ടു ആദ്യ ഷോ തന്നെ കേറി കണ്ടു . സത്യം പറയാലോ… ആദ്യഭാഗം ഒക്കെ പോലെ ഒരു ബ്രഹ്മാണ്ഡ സിനിമ പ്രതീക്ഷിച്ചു പോയാൽ തീർച്ചയായും നിരാശപ്പെടാൻ സാധ്യതയുണ്ട്.. എന്നാൽ ബോറടിക്കാതെ പടം കണ്ടിരിക്കാം..

കഥയിലൊ കഥ പറച്ചിലിലോ മാരക പുതുമകളൊന്നും കൊണ്ടുവന്നിട്ടില്ലെങ്കിലും സ്ഥിരം ഷങ്കർ സിനിമകളിലേതു പോലെയുള്ള വളരെ റിച്ചായ ഫ്രെയിമുകളും പാട്ടുകളും ഒക്കെ കൊണ്ട് സമ്പന്നമാണ് ഇന്ത്യൻ 2.

ഒരു സാധാരണ സിനിമയെ നല്ല രീതിയിൽ അപ് ലിഫ്റ്റ് ചെയ്യുന്നത് ഉലകനായകൻ കമൽഹാസനാണ്. കമൽ സാറിന്റെ ഗെറ്റപ്പുകളും പെർഫോമൻസുമെല്ലാം ഒന്നിനൊന്ന് കിടുവായിരുന്നു.

ഇന്ത്യൻ 3 യിലേക്ക് വേണ്ടിയുള്ള ഒരു ട്രെയിലർ മാത്രമാണ് ഇന്ത്യൻ 2. അടുത്ത ഭാഗം വേറെ ലെവൽ ആയിരിക്കുമെന്നത് ഈ സിനിമയുടെ ക്ലൈമാക്സിലെ ട്രയിലറിൽ നിന്ന് തന്നെ വ്യക്തമാണ്.

 

Waiting ❤️