റെക്കോർഡ് പെരുമഴ…!! ബോക്സ് ഓഫീസിൽ 1400 കോടി കടന്ന് ‘കല്‍ക്കി 2898 എഡി
1 min read

റെക്കോർഡ് പെരുമഴ…!! ബോക്സ് ഓഫീസിൽ 1400 കോടി കടന്ന് ‘കല്‍ക്കി 2898 എഡി

പ്രേക്ഷക പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം 1000 കോടി എന്ന സ്വപ്ന സംഖ്യ സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ വൈജയന്തി മൂവീസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ 1000 കോടി ചിത്രമെന്ന ഖ്യാതിയും കല്‍ക്കിയ്ക്ക് ആണ്.

റിലീസ് ദിനം മുതല്‍ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമയാണ് കല്‍ക്കി. ഒപ്പം ബോക്സ് ഓഫീസിലും വന്‍ നേട്ടം ചിത്രം കൊയ്തു. 190 കോടി ആയിരുന്നു ആദ്യദിനം കല്‍ക്കി നേടിയ കളക്ഷന്‍. ദുല്‍ഖറിന്‍റെ ഉടമസ്ഥതയില്‍ വിതരണത്തിന് എത്തിച്ച ചിത്രം കേരളത്തിലും വലിയ വിജയം സ്വന്തമാക്കി. അതേസമയം, കല്‍ക്കിയുടെ ഒടിടി സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവരികയാണ്. നേരത്തെ ജൂലൈ അവസാനം ചിത്രം ഓണ്‍ലൈനില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സെപ്റ്റംബര്‍ രണ്ടാം വാരം ആകുമെന്നാണ് പുതിയ വിവരം. തെന്നിന്ത്യന്‍ ഭാഷകളുടെ അവകാശം വിറ്റ് പോയിരിക്കുന്നത് ആമസോണിനും ഹിന്ദി പതിപ്പ് നെറ്റ്ഫ്ലിക്സിനുമാണ് വിറ്റുപോയതെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

ദേശീയ അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പ്രഭാസ് ബാഹുബലിക്ക് ശേഷം മികച്ച പെർഫോമൻസ് കാഴ്ച്ചവെച്ച ചിത്രമാണ് കൽക്കി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചനും കമൽഹാസനും പുറമേ ദീപിക പദുക്കോണും ശ്രദ്ധേയ പ്രകടനം കാഴ്ച്ചവെച്ചു. കൽക്കിയിലെ വില്ലനായ കമൽഹാസന്റെ മുഴുനീള പെർഫോമൻസാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വരാനിരിക്കുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് ഉറപ്പ് നൽക്കുന്നുണ്ട്.