‘മോഹന്‍ലാലിന് ഡാന്‍സിന്റെ എല്ലാ സ്റ്റൈലും അറിയാം ‘; കലാ മാസ്റ്റര്‍
നൃത്തവും സംഘട്ടനവും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ഡാന്‍സ്. ശാസ്ത്രീയ നൃത്തഭ്യാസം ശീലമല്ലാതിരുന്നിട്ടും ചടുല താളങ്ങളെ ലാല്‍ പല സിനിമകളിലും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അനായാസ നൃത്തച്ചുവടുകള്‍ക്ക് ചൂണ്ടിക്കാണിക്കാറുള്ള സിനിമകളാണ് രാജശില്‍പ്പി, കമലദളം എന്നിവ. അക്കൂട്ടത്തില്‍ പാദമുദ്രയിലെ കാവടിയാട്ടവും, വാനപ്രസ്ഥത്തിലെ ഭാവഭിനയവും ഉള്‍പ്പെടുത്താം. ക്ലാസിക്കല്‍ ഡാന്‍സ് അല്ലാത്ത ഡാന്‍സുകളും മോഹന്‍ലാല്‍ അനായാസം ചെയ്യുന്നുണ്ട്. ഈ അടുത്തിറങ്ങിയ മോണ്‍സ്റ്റര്‍ ചിത്രത്തില്‍ ഘൂം ഘൂം എന്ന ഗാനത്തിന് മോഹന്‍ലാല്‍ ഡാന്‍സ് കളിക്കുന്നത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഡാന്‍സിനെക്കുറിച്ച് മലയാളത്തിലും, തെന്നിന്ത്യന്‍ ഭാഷകളിലും നിരവധി ഡാന്‍സ് കൊറിയോഗ്രാഫ് ചെയ്തിട്ടുള്ള കലാ മാസ്റ്റര്‍ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിലെയും, തമിഴിലെയും അതി ശക്തരായ രണ്ടു നടന്മാര് ആണ് മോഹന്‍ലാലും, കമല ഹാസനും. ഇവരുടെ ഡാന്‍സിന്റെ വത്യാസത്തെ കുറിച്ചാണ് കലാമാസ്റ്റര്‍ പറയുന്നത്. കമലഹാസന് സാര്‍ നല്ലൊരു കൊറിയോ ഗ്രാഫര്‍ ആണെന്നും അദ്ദേഹത്തിന്റെ ഡാന്‍സുകള്‍ എല്ലാം അത്യപൂര്‍വം ആണെന്നും കലാ മാസ്റ്റര്‍ പറയുന്നു.
എന്നാല്‍ ലാലേട്ടന്റെ ഡാന്‍സുകള്‍ അങ്ങനെയല്ല, ഡാന്‍സിന്റെ എല്ലാ സ്റ്റൈലും അദ്ദേഹത്തിനറിയാം. കമല്‍ സാറിനോട് എനിക്കൊരു ബഹുമാനം ആണ് കാരണം അദ്ദേഹം എന്റെ സീനിയര്‍ ആണ്. അതുപോലെ ലാലേട്ടനും എന്നാല്‍ അദ്ദേഹത്തിനോട് സീനിയോറിറ്റി കാണിക്കില്ല. ലാല്‍ സാറിനോട് ഞാന്‍ അമ്പതു ശതമാനം പറഞ്ഞുകൊടുത്തത് അദ്ദേഹം തൊണ്ണൂറു ശതമാനവും കാണിച്ചു തരുമെന്നും കലാമാസ്റ്റര്‍ വ്യക്തമാക്കുന്നു.
വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം മോണ്‍സ്റ്ററാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം. ചിത്രത്തില്‍ ഡാന്‍സ് മാസ്റ്റര്‍ പ്രസന്ന കൊറിയോഗ്രാഫ് ചെയ്ത ഘൂം ഘൂം എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോ ഗാനം വൈറലായിരുന്നു. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന മോണ്‍സ്റ്റര്‍ ഇന്നലെയാണ് റിലീസ് ചെയ്തത്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.