“ഏറ്റവും നല്ല ബിസിനെസ്സ്മാൻ മമ്മൂക്കയാണ്”: നടൻ ജയറാം വെളിപ്പെടുത്തിയത് ഇങ്ങനെ..
മലയാള സിനിമയിലെ അതുല്യ കലാകാരനാണ് ജയറാം. നിരവധി സിനിമകളിലൂടെ താരം മലയാള സിനിമാ മേഖലയിൽ തനതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. മിമിക്രി വേദികളിലൂടെയാണ് ജയറാം മലയാള വെള്ളിത്തിരയിലേക്ക് കടന്നു വന്നത്. കൂടുതലും സിനിമകളിൽ സാധാരണക്കാരനായിട്ടാണ് താരം എത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ മലയാള കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാനും കഴിഞ്ഞു. ഇപ്പോഴിതാ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് ജയറാം പറയുന്ന ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഏറ്റവും നല്ല ബിസിനസ് മാനായി തനിക്ക് തോന്നിയിട്ടുള്ളത് മമ്മൂട്ടിയാണെന്ന് താരം പറയുന്നു. കാരണം ഇന്നു വൈകുന്നേരം ഒരു പരിപാടിക്ക് പോകാൻ തീരുമാനിച്ചു കഴിഞ്ഞാൽ, ഒന്നു രാവിലെ മുതൽ ഞാൻ അവിടെ എങ്ങനെ പോകണം, എന്ത് ഡ്രസ്സ് ധരിക്കണം, എങ്ങനെ ബിഹേവ് ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങളും മമ്മൂട്ടി തീരുമാനിച്ചുറപ്പിക്കാറുണ്ട്.
മമ്മൂട്ടി എല്ലാ കാര്യങ്ങളെ കുറിച്ചും വളരെ കോൺഷ്യസായ വ്യക്തിയാണെന്നും ജയറാം പറയുന്നുണ്ട്. ഒരു പുതിയ താരത്തിന്റെ സിനിമ ഇറങ്ങിയാൽ പോലും, ആ സിനിമയുടെ കഥ എന്താ, ഡയറക്ടർ ആരാ, എന്നൊക്കെ മമ്മൂട്ടി തിരക്കും. തന്നോട് പോലും സിനിമയുടെ കഥയൊക്കെ ചോദിക്കാറുണ്ട്. സിനിമയോട് വളരെയധികം അഭിനിവേശം ഉള്ളതു കൊണ്ടാണ് മമ്മൂട്ടി അത്തരത്തിൽ ചെയ്യുന്നതെന്നും ജയറാം പറയുന്നു.
മമ്മൂട്ടിയുടെ ജീവിതവുമായി സിനിമ അത്രയ്ക്ക് അറ്റാച്ചിഡാണ്. അതുപോലെ തന്നെ മമ്മൂട്ടിയും മോഹൻലാലുമുള്ള സിനിമയിൽ എന്തിനാണ് ജയറാം എന്ന ചോദ്യവും ചോദിച്ചിരുന്നു. തനിക്ക് അവരെക്കാൾ പൊക്കമുണ്ടെന്നും രണ്ടു മണിക്കൂർ സ്റ്റേജിൽ നിന്ന് മിമിക്രി അവതരിപ്പിക്കാൻ കഴിയുമെന്നും രണ്ടര മണിക്കൂർ തുടർച്ചയായി പഞ്ചാരിമേളം കൊട്ടാൻ കഴിയുമെന്നും താരം പറഞ്ഞു. അതൊന്നും അവർക്ക് കഴിയില്ല, പക്ഷേ തന്നെക്കാൾ കൂടുതൽ നന്നായി അഭിനയിക്കാൻ അവർക്ക് രണ്ടു പേർക്കും അറിയാമെന്നാണ് ജയറാം പറയുന്നത്.
മാത്രമല്ല മമ്മൂട്ടിയും മോഹൻലാലും സിനിമയിൽ അരങ്ങുവാഴുന്ന കാലത്തിൽ തനിക്കും അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. മമ്മൂട്ടി എന്ന താരത്തിന് സിനിമയോടുള്ള അടങ്ങാത്ത താല്പര്യത്തെ കുറിച്ചാണ് ജയറാം വാക്കുകളിലൂടെ വ്യക്തമാക്കിയത്. ഇതിനോടകംതന്നെ ജയറാമിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഏതു കാര്യം പ്രവർത്തിക്കുമ്പോഴും അതിനെക്കുറിച്ച് വളരെ നന്നായി ചിന്തിച്ചു മാത്രം ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടി. ജയറാമിന്റെ വാക്കുകളിലൂടെ ആ കാര്യവും വ്യക്തമാവുകയാണ്.