എന്റെ കരിയറിലെ ഏറ്റവും മോശം ചിത്രം അതായിരുന്നു, തുറന്നു പറഞ്ഞ് നയൻതാര
തമിഴ് സിനിമ ലോകത്തിന് തലൈവി എന്നൊക്കെയുള്ള ഒരു നിലയിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് നയൻതാര സ്വന്തമാക്കിയിട്ടുള്ളതും. മനസ്സിനക്കരെ എന്ന ചിത്രം മുതൽ ഇങ്ങോട്ട് വലിയൊരു ആരാധകനിര തന്നെ മലയാളത്തിലും നയന്‍സിനുണ്ട്. തമിഴ് സിനിമയിലേക്ക് എത്തിയതോടെ ആരാധകനിര വർധിക്കുകയായിരുന്നു ചെയ്തത്. ഇപ്പോൾ നയൻതാരയും സംവിധായകനായ വിഘ്നേശ് ശിവനും വിവാഹിതരായി രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിക്കുകയാണ്.
വിവാഹശേഷം സിനിമയിൽ കൂടുതൽ സജീവമാവുകയായിരുന്നു നയൻതാര ചെയ്തത്. നിർമ്മാണ രംഗത്തും തന്റേതായി ചുവടു ഉറപ്പിച്ചിട്ടുണ്ട് നയൻസ്. മുൻകാലത്ത് താൻ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ ഒരു ചിത്രത്തെക്കുറിച്ച് ഇപ്പോൾ നയൻതാര അടുത്തിടെ സംസാരിച്ചതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു അഭിമുഖത്തിനിടയിൽ ആയിരുന്നു താരമീ കഥാപാത്രത്തെ കുറിച്ചുള്ള ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നത്. സൂര്യ നായകനായി വലിയ വിജയം നേടിയ ചിത്രമായിരുന്നു ഗജനി എന്ന ചിത്രം. സൂര്യയുടെ കരിയറിൽ വലിയൊരു ബ്രേക്ക് ഉണ്ടാക്കിയ ചിത്രത്തിൽ നയൻതാരയും അസിനും ആയിരുന്നു നായികമാരായി എത്തിയിരുന്നത്. ഈ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ആയിരുന്നു നയൻതാര പറഞ്ഞിരുന്നത്. ഈ കഥാപാത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു കഥാപാത്രമായിരുന്നു എന്നാണ് നയൻതാര സംസാരിച്ചിരുന്നത്.
ഗജനി ചെയ്യാൻ തീരുമാനിച്ചത് ആയിരുന്നു തന്റെ കരിയറിലെ മോശം തീരുമാനമെന്നും താരം പറഞ്ഞിരുന്നു. തന്നോട് തിരക്കഥ പറയുമ്പോൾ ഉള്ളതുപോലെ ആയിരുന്നില്ല ചിത്രം പുറത്ത് വന്നപ്പോൾ ഉണ്ടായിരുന്നത്. എന്റെ കഥാപാത്രത്തെ വളരെ മോശമായ രീതിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്. ഞാൻ ഈ കാര്യത്തിൽ ആരോടും പരാതി പറയുവാൻ പോയതുമില്ല. അത് എനിക്ക് ഒരു പാഠമായിരുന്നു. കഥ ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങിയതും മൾട്ടിസ്റ്റാർ ചിത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കാൻ തുടങ്ങിയത് ഒക്കെ അതിനുശേഷം ആണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയിക്കൊപ്പം ശിവകാശി എന്ന ചിത്രത്തിൽ ഒരു പാട്ടിരംഗത്തിൽ അഭിനയിക്കുമ്പോഴും ഒക്കെ രണ്ടുവട്ടം താൻ ചിന്തിച്ചിരുന്നു. എന്നാൽ ആ രണ്ട് ചിത്രങ്ങളും തനിക്ക് കരിയറിൽ വലിയ നേട്ടം ആയിരുന്നു നൽകിയിരുന്നത് എന്നും താരം പറയുന്നുണ്ട്. ഇപ്പോൾ ബോളിവുഡിലേക്കും ചേക്കേറിയിരിക്കുകയാണ് താരം
. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കണക്ട് എന്ന ചിത്രമാണ്.