അവന്റെ അവസ്ഥ കൊണ്ടാണ് അവൻ എന്റെ അടുത്ത് വന്ന് കഥ പറഞ്ഞത്” – സഹോദരനെ കുറിച്ച് ദിലീപ്
മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടൻ തന്നെയാണ് ദിലീപ്. ഇന്നും മലയാളികളുടെ മനസ്സിൽ ജനപ്രിയനായകൻ എന്ന പദവി ദിലീപിന് സ്വന്തമാണ് എന്നതാണ് സത്യം. നിരവധി ചിത്രങ്ങൾ നിർമ്മാണവും നിർവഹിച്ചിട്ടുണ്ട് ദിലീപ്. ആ സമയങ്ങളിൽ ഒക്കെ ദിലീപിന്റെ കൂടെ നിർമ്മാണത്തിൽ പങ്കാളിയായത് സഹോദരനായ അനുപായിരുന്നു. ദിലീപും അനൂപും ഒരുമിച്ചുള്ള ചിത്രങ്ങൾ ഒക്കെ വലിയ വിജയം നേടുകയും ചെയ്തിരുന്നു. വീട്ടിൽ ഒരു പുതിയ സംവിധായകൻ കൂടി ഉണ്ടായ സന്തോഷത്തിലാണ് ദിലീപ്, അതും അനൂപ് തന്നെയാണ്. അനൂപിന്റെ പുതിയ സംരംഭമാണ് സംവിധാനം. തട്ടാശ്ശേരി കൂട്ടം എന്ന ചിത്രമാണ് അനൂപ് സംവിധാനം ചെയ്യുന്നത്.
സിനിമയുടെ പ്രസ് മീറ്റിൽ പങ്കെടുത്ത സമയത്ത് ദിലീപ് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ കുഞ്ഞുങ്ങൾക്ക് പോലും കഥ പറഞ്ഞു കൊടുക്കാത്തവൻ ആണ് അനൂപ് എന്നും അവന്റെ അവസ്ഥ കൊണ്ടാണ് അവൻ എന്റെ അടുത്ത് വന്ന് ഒരു കഥ പറയാൻ എത്തിയതെന്നുമാണ് ദിലീപ് പറയുന്നത്. അനൂപ് സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഒരു വീട് വാടകയ്ക്ക് എടുത്തു എന്നാണ് ദിലീപ് പറയുന്നത്. അതിന്റെ കാരണവും ദിലീപ് പറയുന്നുണ്ട്. കാരണം പടം പൊട്ടുകയാണെങ്കിൽ വീട്ടിലേക്ക് പോകാതിരിക്കാൻ ആണെന്നാണ് ചിരിയോടെ ദിലീപ് പറയുന്നത്. അച്ഛന്റെ മരണശേഷം താൻ ഒരു ചേട്ടൻ ആണെന്നും അവൻ ഒരു കാര്യം ചെയ്യുമ്പോൾ അതിന് കൂടെ നിൽക്കേണ്ടത് താനാണെന്നും അനൂപ് നല്ലൊരു കഥയുമായി വന്ന സമയത്ത് അവൻ ഒപ്പം സിനിമ ചെയ്യാൻ തയ്യാറാണ് എന്നുമാണ് ദിലീപ് പറയുന്നത്.
ഒരുപാട് കാലങ്ങൾക്ക് ശേഷം ആ പഴയ ദിലീപിനെയാണ് പ്രസ് മീറ്റിൽ കാണാൻ സാധിച്ചത്. കുസൃതികളും മറ്റും പറഞ്ഞ് എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു പ്രസ് മീറ്റിൽ ദിലീപ്. ദിലീപിന്റെ തന്നെ ചിത്രത്തിലെ ചില കോമഡികൾ ഒക്കെ ഈ ഒരു പ്രസ് മീറ്റിൽ ദിലീപ് വളരെ രസകരമായ രീതിയിൽ പറയുന്നുണ്ടായിരുന്നു. സ്വകാര്യ ജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്നും പൊതു പരിപാടികളിൽ നിന്നുമൊക്കെ ഒരു വലിയ ഇടവേള ആയിരുന്നു കുറച്ചുകാലങ്ങളായി ദിലീപ് എടുത്തിരുന്നത്. ഇപ്പോൾ വീണ്ടും ദിലീപ് സിനിമയിലേക്ക് സജീവമായിരിക്കുകയാണ്.