“തന്റെ ഏറ്റവും കംഫർട്ടബിൾ ആയ വ്യക്തി ലക്ഷ്മിയാണ്”: ഭാര്യയെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്
ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെ ആയിരുന്നു 2018 സെപ്റ്റംബർ 25ന് കേരളം കേട്ടത് . വയലിൻ ലോകത്തെ രാജകുമാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു കേരളക്കര. എന്നാൽ ആരാധകരുടെ ഒന്നടങ്കം പ്രാർത്ഥനകളെ വിഫലമാക്കി ഈ ലോകത്തോട് ബാലു വിട പറഞ്ഞു. പുതുതലമുലയിലെ സംഗീത പ്രേമികൾക്ക് വയലിൻ എന്ന് പറയുമ്പോൾ തന്നെ എടുത്തു പറയേണ്ട പേരായിരുന്നു ബാലഭാസ്കർ. മലയാളക്കരയിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ എന്ന അതുല്യ കലാകാരനായിരുന്നു.
മരിക്കുന്നതിനു മുമ്പ് ഒരു ഇന്റർവ്യൂവിൽ ബാലുവും ഭാര്യ ലക്ഷ്മി പങ്കെടുത്തപ്പോൾ ബാലഭാസ്കറിനെ കുറിച്ച് ഭാര്യ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധേയമാകുന്നത്. ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ഒരാളാണ് ബാലു കാരണം എല്ലാ കാര്യത്തിലും എക്സ്ട്രീം ആണ്. എക്സൈറ്റ്മെന്റും മൂഡ് ഔട്ടും ഹാപ്പി ആകുന്നത് മടക്കം എല്ലാം ബാലുവിന്റെ കാര്യത്തിൽ എക്സ്ട്രീം ആണ് ആർക്കും മത്സരിച്ചു വിജയിക്കാൻ കഴിയില്ല. ഇത് പറഞ്ഞ ലക്ഷ്മിയോട് ബാലു മറുപടിയുമായി എത്തി. എല്ലാവരും ലക്ഷ്മിയോട് പറയും ഇങ്ങനെ ഒരാളെ ഭർത്താവായി കിട്ടിയത് ഭാഗ്യമാണെന്ന്. എന്നാൽ ഇതിനെക്കുറിച്ചും താരം പറയുന്നുണ്ട് 15 വർഷത്തോളം തന്റെ കൂടെ ജീവിക്കുന്ന ആളാണ് ലക്ഷ്മി.
തന്റെ ഏറ്റവും കംഫർട്ടബിൾ ആയ വ്യക്തിയും ലക്ഷ്മിയാണ്. എന്നാൽ സ്റ്റേജിൽ നിങ്ങൾ കാണുന്ന ആളല്ല താനെന്നും തനിക്ക് സെൻസിറ്റീവായ തോന്നലുകൾ പലപ്പോഴും ഉണ്ടായിട്ടുണ്ട് അതു കൊണ്ടു തന്നെ സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോരാനും ദേഷ്യം വരാനുമുള്ള സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ താൻ ഏത് എക്സ്ട്രീം വരെ പോകും എന്ന് കൃത്യമായി ലക്ഷ്മിക്ക് അറിയാൻ കഴിയും അതു കൊണ്ടു തന്നെ കണ്ട്രോൾ ചെയ്യാൻ ഈ ലോകത്ത് കഴിയുന്ന ഏക ആൾ ലക്ഷ്മി ആണ് എന്ന് താരം പറഞ്ഞിരുന്നു.
ഭാര്യയെ കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ എല്ലാം തുറന്നു പറയുന്ന ബാലഭാസ്കറിന്റെ വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റുകൾ ആയി എത്തുന്നുണ്ട് ബാലു വിട്ടു പോയി എന്ന് ഇതുവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഒരു കാർ ആക്സിഡന്റിൽ ആയിരുന്നു ബാലുവിന് മലയാളക്കരയ്ക്ക് നഷ്ടമായത് ഭാര്യയോട് മക്കളോട് ഒപ്പം യാത്ര ചെയ്യുമ്പോൾ ആയിരുന്നു അപകടം അപകടത്തിൽ ബാലഭാസ്കറും മകളും ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.