‘വളരെ അതിശയത്തോടെയാണ് മമ്മൂക്കയെയും അദ്ദേഹത്തിന്റെ അഭിനയത്തെയും നോക്കി കാണുന്നത്’ : നടൻ ഇന്ദ്രന്‍സ്
മലയാളത്തിലെ ഒരു മഹാനടനാണ് ഇന്ദ്രന്‍സ്. വസ്ത്രാലങ്കാര രംഗത്ത് നിന്നും അഭിന രംഗത്ത് എത്തിയ ഒരു നടന്. ഏകദേശം 250 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയത്തിന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഒട്ടുമിക്ക സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുള്ള ഇന്ദ്രന്‍സ് 2018ല്‍ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. ഹാസ്യതാരം എന്നതിലുപരി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമ രംഗത്ത് തന്റേതാ വ്യക്തമുദ്ര പതിപ്പിച്ചു. 2019-ല്‍ വെയില്‍മരങ്ങള്‍ എന്ന സിനിമയിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും നേടി.
ചൂതാട്ടം, സമ്മേളനം, പ്രിന്‍സിപ്പാള്‍ ഒളിവില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍, തൂവാനതുമ്പികള്‍, മൂന്നാം പക്കം, സീസണ്, രാജവാഴ്ച, ഇന്നലെ, ചെറിയ ലോകവും വലിയ മനുഷ്യരും, ഞാന്‍ ഗന്ധര്വന്, കാഴ്ചക്കപ്പുറം, കാവടിയാട്ടം, ഭാഗ്യവാന്, കല്യാണഉണ്ണികള്‍ എന്നിവയാണ് അദ്ദേഹം വസ്ത്രാലങ്കാരം ചെയ്ത ചിത്രങ്ങള്‍. ‘സി ഐ ഡി ഉണ്ണികൃഷ്ണന് ബി എ, ബി എഡ്’ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളില്‍ ഹാസ്യ വേഷങ്ങളില്‍ ചെയ്യാന്‍ തുടങ്ങി. ശാന്തകുമാരിയാണ് ഇന്ദ്രന്‍സിന്റെ ഭാര്യ. അവര്‍ക്ക് ഒരു മകളും മകനുമുണ്ട്.
2004ല്‍ പുറത്തിറങ്ങിയ ‘കഥാവശേഷന്’ എന്ന ചിത്രത്തിലെ അഭിനയം കൊണ്ട് ഒരു സ്വഭാവ നടനെ നമുക്ക് സമ്മാനിച്ചു. ഹാസ്യ വേഷങ്ങള്‍ മാത്രമല്ല തനിക്ക് ഏതു റോളും ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം ആ ചിത്രത്തിലൂടെ അഭിനയിച്ചു കാണിച്ചു. രണ്ട് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് മനസ് തുറന്ന് സംസാരിക്കുകയാണ് ഇന്ദ്രന്‍സ്. ‘വളരെ അതിശയത്തോടെയാണ് മമ്മൂക്കയെയും അദ്ദേഹത്തിന്റെ അഭിനയത്തെയും താന്‍ നോക്കി കാണുന്നതെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. മമ്മൂക്കയില്‍ നിന്ന് ഒരു പാട് കാര്യങ്ങള്‍ പഠിക്കാനും അനുകരിക്കാനും ഉള്ളത് കൊണ്ട് താന്‍ ഒരു പ്രത്യേക രീതിയിലാണ് അദ്ദേഹത്തെ നോക്കി കാണുന്നത്. തന്റെ ഊര്‍ജ്ജം എന്ന് പറയുന്നത് മമ്മൂക്കയെ പോലുള്ള ആളുകള്‍ ആണെന്ന് ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.