റെയ്ഡിന് പിന്നാലെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് മോഹന്ലാലിന്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്
താരങ്ങളുടെ സ്വത്ത് വിവരങ്ങൾ എന്നും ആരാധകർക്ക് വലിയ കൗതുകം തന്നെയാണ്. എന്നാൽ ഒരു സിനിമയിൽ നിന്നും ലക്ഷങ്ങളും കോടികളും സമ്പാദിക്കുന്ന ഇവരുടെ സ്വത്ത് വിവരങ്ങൾ അധികം ആർക്കും അറിയുകയുമില്ല. മലയാളത്തിന്റെ നടന്ന വിസ്മയമായ മോഹൻലാലിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് നടക്കുന്ന റെയ്ഡ് ആണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് മോഹൻലാലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്റെ മൊഴി രേഖപ്പെടുത്തിയത്. ചില സാമ്പത്തിക കാര്യങ്ങളിൽ മോഹൻലാലിന്റെ അടുത്ത് നിന്നും വ്യക്തത അറിയാനായിരുന്നു ചോദ്യം ചെയ്തത് എന്നാണ് ഐ ടിവൃത്തങ്ങൾ അറിയിച്ചത് .
ഇതു കൂടാതെ വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങളും ആദായനികുതി വകുപ്പ് തേടിയിട്ടുണ്ട്. മോഹൻലാലിന്റെ ഡ്രൈവർ ആയിരുന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഇതിൽ ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹൻലാലിൽ നിന്ന് ആദായ നികുതി വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. മലയാളത്തിലെ പല പ്രമുഖ താരങ്ങളുടെയും വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും രേഖകളും ആദായ നികുതി വകുപ്പ് പരിശോധിച്ചു വരുന്നുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പൂർണ പരിശോധന പൂർത്തിയായ സാഹചര്യത്തിലാണ് ശേഷിക്കുന്നവരുടെ മൊഴികൾ ഇപ്പോൾ രേഖപ്പെടുത്തുന്നത്.
ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ 12 വർഷങ്ങൾക്കുശേഷം പുറത്തിറങ്ങിയ ചിത്രമായ എലോൺ ആണ് മോഹൻലാലിന്റെ തായ് ഏറ്റവും ഒടുവിൽ തീയേറ്ററിൽ എത്തിയ സിനിമ. എന്നാൽ ആരാധകർ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് പറയാനും വയ്യ. മോഹൻലാലിന്റെ തായ് ചിത്രീകരണം പുരോഗമിക്കുന്നത് മലൈക്കോട്ടെ വാലിബൻ എന്ന ചിത്രമാണ്. എന്നും വ്യത്യസ്തതകൾ കൊണ്ടുവരുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിന്റെ മറ്റൊരു സൂപ്പർ ഹിറ്റ് അഭിനയം കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ. 2023 നവാഗത സംവിധായകർക്കും വ്യത്യസ്തമായ ചിത്രങ്ങളെ പ്രേക്ഷകർക്കും മുന്നിലെത്തിക്കുന്ന യുവ സംവിധായകർക്കും മോഹൻലാൽ ഡേറ്റുകൾ നൽകിയിട്ടുണ്ട്.