ഇടിമിന്നല്‍ വെളിച്ചത്തില്‍ വ്യത്യസ്ത പ്രകടനവുമായി സൗബിന് ഷാഹിര്‍ ; സസ്പെന്‍സ് നിറച്ച് ‘ഇലവീഴാപൂഞ്ചിറ’ ടീസര്‍
സൗബിന് ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ജൂലൈ 15നാണ് ചിത്രം തിയേറ്ററില്‍ റിലീസിനായി എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥ പറയുന്ന ചിത്രത്തിന്റെ ട്രയ്ലര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ട്രയ്ലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വളരെയധികം ആകാംക്ഷയുണര്തുന്നത്താണ് ചിത്രത്തിന്റെ പുതിയ ടീസറും. ഇടിമിന്നല്‍ വെളിച്ചത്തില്‍ ‘ഇലവീഴാപൂഞ്ചിറ’യിലെ ഒരു രാത്രിയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. സരിഗമ മലയാളം എന്ന യൂടൂബ് ചാനലിലാണ് പുതിയ ടീസറും റിലീസ് ചെയ്തിരിക്കുന്നത്. 55സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസര്‍ വൈറലായിക്കഴിഞ്ഞു.
ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീറിന്റെ സംവിധാന അരങ്ങേറ്റമാണ് ഇലവീഴാപൂഞ്ചിറ. ഈ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം തന്നെയായിരിക്കും സൃഷ്ടിക്കുകയെന്ന് സംവിധായകന് മുമ്പ് പറഞ്ഞിരുന്നു. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ‘ഇലവീഴാപൂഞ്ചിറ’ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സുധീ കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
കപ്പേളയ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിക്കുന്ന ചിത്രമാണിത്. നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് ‘ഇലവീഴാപൂഞ്ചിറ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ‘കപ്പേള’യ്ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനേഷ് മാധവന് ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് അനില്‍ ജോണ്‍സണാണ്.
ചിത്രസംയോജനം കിരണ്‍ ദാസ്, ഡി ഐ/കളറിസ്റ്റ് റോബര്‍ട്ട് ലാങ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് നാഥ്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, സൗണ്ട് ഡിസൈന്‍ അജയന് അടാട്ട്, സ്റ്റുഡിയോ ആഫ്റ്റര്‍ സ്റ്റുഡിയോസ് (മുംബൈ), എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ അഗസ്റ്റിന് മസ്കരാനസ്, കോസ്റ്റ്യൂം ഡിസൈന്‍ സമീറ സനീഷ്, മേയ്ക്കപ്പ് റോണക്സ് സേവ്യര്‍, സിങ്ക് സൗണ്ട് പി സാനു, പ്രൊഡക്ഷന്‍ കണ്ട്രോളര് ബിനു മുരളി, സംഘട്ടനം മുരളി ജി, ചീഫ് അസോസിയേറ്റ് ഡിറക്ടര്‍ ജിത്തു അഷ്റഫ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ് റിയാസ് പട്ടാമ്പി, വിഎഫ്എക്സ് മൈന്‍ഡ് സ്റ്റീന് സ്റ്റുഡിയോസ്- എഗ്ഗ് വൈറ്റ് സ്റ്റുഡിയോസ്, സ്റ്റില്‍സ് നിദാദ് കെ എന്‍, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോടൂത്ത്സ്, പിആര്‍ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.