IFFK രാജ്യാന്തര ചലച്ചിത്രമേളയിൽ മമ്മൂട്ടി – ലിജോ ജോസ് ചിത്രം നൻപകൽ നേരത്തും കുഞ്ചാക്കോ ബോബൻ – മഹേഷ് നാരായണൻ ചിത്രം അറിയിപ്പും മത്സരവിഭാഗത്തിൽ
സിനിമാപ്രേമികളെ മുഴുവൻ ആവേശത്തിലാഴ്ത്തി കൊണ്ടാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പുതിയ പട്ടിക പുറത്തു വന്നിരിക്കുന്നത്. മേളയിലെ രണ്ടു വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെ പേര് ആണ് ഇപ്പോൾ വെളിവായിരിക്കുകയാണ്. ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലേക്ക് ഏറ്റുമുട്ടുന്ന രണ്ട് ചിത്രങ്ങൾ മേളയിൽ ഒന്നാമത് ആയി. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് ഒന്ന്.
അതോടൊപ്പം തന്നെ മഹേഷ് നാരായണൻ ഒരുക്കിയ കുഞ്ചാക്കോ ബോബൻ ചിത്രമായ അറിയിപ്പും അത്തരത്തിലുള്ള ഏറ്റുമുട്ടാൻ കഴിവുള്ള ഒരു ചിത്രമായി എത്തിയിട്ടുണ്ട്. ഇനിയും ഈ രണ്ടു ചിത്രങ്ങളിലേതു ചിത്രമാണ് ശ്രദ്ധ നേടുക എന്നാണ് പ്രേക്ഷകരും ഇപ്പോൾ ആവേശപൂർവ്വം കാത്തിരിക്കുന്നത്. മലയാളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. ഇതോടെ ഇനിമുതൽ കുഞ്ചാക്കോ ബോബനും മമ്മൂട്ടിയും ആണ് നേർക്ക് നേരെ പോരാട്ടം എന്നാണ് പ്രേക്ഷകർ പറയുന്നത്. നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച വലിയ പ്രേക്ഷക സ്വീകാര്യതയും പ്രശംസകളും നേടിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ അറിയിപ്പ് എന്ന ചിത്രം.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് കൂടി ഈ ചിത്രം തിരഞ്ഞെടുത്തതും പ്രേക്ഷകരിൽ സന്തോഷം ഉണർത്തുന്നു. ന്യൂഡൽഹിയിൽ ജോലിചെയ്യുന്ന മലയാളികളായ ദമ്പതികളെ കുറിച്ചുള്ള കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ് ബാനറിൽ കുഞ്ചാക്കോ ബോബൻ തന്നെയായിരുന്നു ചിത്രം നിർമ്മിച്ചിരുന്നത്..നെറ്റ്ഫ്ലിക്സ് ആയിരുന്നു ചിത്രം റിലീസ് ചെയ്യുന്നത്. ഒരുപാട് കാലങ്ങൾക്ക് ശേഷമാണ് പ്രൊഡക്ഷനിലേക്ക് കുഞ്ചാക്കോ കുടുംബം അതുതന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകതയായി ചാക്കോച്ചന് അഭിമുഖങ്ങളിലും പറഞ്ഞിരുന്നതും.
മമ്മൂട്ടിയുടെ കമ്പനി നിർമ്മിക്കുന്ന ചിത്രമാണ് നാൻ പകൽനേരത്ത് മയക്കം എന്ന ചിത്രം. മമ്മൂട്ടിയും ലിജോ ജോസ് പല്ലിശ്ശേരി ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയാണ് ഈ ചിത്രത്തെ എപ്പോഴും വേറിട്ട നിർത്തിയിരുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ എല്ലാം. ചിത്രത്തിൽ ഒരു കള്ളനായാണ് മമ്മൂട്ടിയുടെ കഥാപാത്രം എത്തുന്നത് എന്ന സൂചനകളും പുറത്തു വന്നിരുന്നു. പകൽസമയങ്ങളിൽ സൈക്കിൾ മെക്കാനിക്കും രാത്രിയിൽ കള്ളൻ ആയി മാറുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടെ വേലൻ എന്ന കഥാപാത്രം. നകുലൻ എന്നും ഈ കഥാപാത്രത്തിന് പേരുണ്ട്. ഇതാണ് നൻപകൽ നേരത്തെ മയക്കം എന്ന ചിത്രത്തിന്റെ പ്രമേയമായി എത്തുന്നത്. രണ്ട് ചിത്രങ്ങളിൽ ഏതു ചിത്രമാണ് മത്സരത്തിൽ വിജയിക്കുക എന്നാണ് ഇപ്പോൾ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നത്.