“ദിലീപ് എന്താണെന്ന് എനിക്കറിയാം, അദ്ദേഹം ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല,എനിക്ക് ഉറപ്പാണ്” – റിയാസ് ഖാന്
ബാലേട്ടൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ഒരു കരിയർ ബ്രേക്ക് സ്വന്തമാക്കാൻ സാധിച്ച താരമാണ് റിയാസ് ഖാൻ. നിരവധി ആരാധകരെയാണ് റിയാസ് ഖാൻ സ്വന്തമാക്കിയിരുന്നത്. സുന്ദരനായ വില്ലൻ എന്ന പേരിലാണ് റിയാസ് ഖാൻ അറിയപ്പെട്ടിരുന്നത് എന്നത് സത്യമാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ വളരെ പാവമാണ് റിയാസ് ഖാൻ. അദ്ദേഹത്തിന്റെ അഭിമുഖങ്ങളിൽ നിന്ന് ഒക്കെ തന്നെ അത് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതും ആണ്. യഥാർത്ഥ ജീവിതത്തിൽ വളരെ റൊമാന്റിക്കുമാണ് റിയാസ് ഖാൻ. തമിഴ് നടിയായ ഉമയാണ് താരത്തിന്റെ ഭാര്യ. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത നന്ദിനി എന്ന സീരിയലിൽ ഒരു വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റിയാസ് ഖാൻ പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ താരം ദിലീപിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദിലീപിനൊപ്പം കൊച്ചിരാജാവും ടു കൺട്രീസും ചെയ്തതിനെക്കുറിച്ച് ഒക്കെയാണ് റിയാസ് ഖാൻ പറയുന്നത്. ദിലീപുമായുള്ള സൗഹൃദത്തിന്റെ പുറത്തായിരുന്നു ഈ ചിത്രങ്ങളൊക്കെ എന്നാണ് താരം പറയുന്നത്. ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളാണ് ദിലീപിനൊപ്പം ചെയ്തിരുന്നത്. ഏതെങ്കിലും ഒരു സിനിമയിൽ താൻ അഭിനയിക്കണമെങ്കിൽ ദിലീപ് തന്നെ വിളിക്കാറുണ്ട് എന്നും റിയാസ് ഖാൻ പറയുന്നുണ്ട്. ദിലീപ് വിളിച്ചാൽ ഒറ്റ ഷോട്ട് ആണെങ്കിൽ പോലും താൻ ഓടി വരികയാണ് ചെയ്യാറുള്ളത്. അത് തനിക്ക് അത്രത്തോളം സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഇനിയും അങ്ങനെ തന്നെ ചെയ്യും എന്നാണ് നടൻ പറയുന്നത്.
വളരെ സ്നേഹമുള്ള വ്യക്തിയാണ് ദിലീപ്. പുള്ളി എന്താണെന്ന് തനിക്കും താനെന്താണെന്ന് ദിലീപിനും നന്നായി അറിയാം. ദിലീപിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും വളരെ പെട്ടെന്ന് തന്നെ നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കും. ദിലീപിന്റെ പേരിലുള്ള കേസുകൾ ഒന്നും തന്നെ താൻ വിശ്വസിക്കുന്നില്ല. അദ്ദേഹം ചെയ്യാത്ത കുറ്റത്തിന് ആണെന്ന് തന്നെയാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നത് എന്നാണ് റിയാസ് ഖാൻ പറയുന്നത്. റിയാസ് ഖാന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു. ബാലേട്ടൻ എന്ന ചിത്രത്തിലെ കഥാപാത്രമാണ് റിയാസ് ഖാന് മികച്ച ഒരു കരിയർ ബ്രേക്ക് സമ്മാനിച്ചത്. വലിയ സ്വീകാര്യതയോടെ ആയിരുന്നു ഈ കഥാപാത്രം പ്രേക്ഷകരെല്ലാവരും ഏറ്റെടുത്തിരുന്നത്.