“അജിത് കുമാറിനെ പോലെ നല്ല മനസ്സുള്ള ഒരു മനുഷ്യനെ താൻ ഇതുവരെ കണ്ടിട്ടില്ല” – മഞ്ജു വാര്യർ
സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് മഞ്ജു വാര്യർ. നിരവധി സിനിമകളുടെ ഭാഗമായി മഞ്ജു മാറുകയും ചെയ്തിരുന്നു. ഇന്ന് മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ഇപ്പോൾ അജിത്ത് നായകനായ എത്തിയ തുനിവ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ ലോകത്തും തന്റേതായ സാന്നിധ്യം ഉറപ്പിക്കുവാൻ മഞ്ജു വാര്യർക്ക് സാധിച്ചു. തമിഴ് സിനിമ മേഖലയിലും ഒരു വലിയ ഫാൻബേസ് തന്നെയാണ് ഇപ്പോൾ താരത്തിന് ഉള്ളത്. തുനിവ് എന്ന ചിത്രം റിലീസ് ആയതിനു ശേഷം ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്.
അജിത്തിന് ഒപ്പമുളള അനുഭവങ്ങളെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അജിത് കുമാറിനെ പോലെ നല്ല മനസ്സുള്ള ഒരു മനുഷ്യനെ താൻ ഇതുവരെ കണ്ടിട്ടില്ല എന്നാണ് മഞ്ജു പറയുന്നത്. മനസ്സിൽ ഒന്നു വെച്ച് പുറത്ത് മറ്റൊന്ന് കാണിക്കുന്ന പ്രകൃതക്കാരൻ അല്ല അദ്ദേഹം. ഫൈറ്റ് ചെയ്യുമ്പോൾ കൂടെ അഭിനയിക്കുന്ന ജൂനിയേഴ്സ് വരെ സേഫ് ആയിട്ടാണോ സ്റ്റണ്ട് ചെയ്യുന്നത് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്ന ഒരു നടനാണ് അജിത്ത്. അജിത് സാറിലെ നടനെക്കാൾ കൂടുതൽ ഇഷ്ടം അദ്ദേഹത്തിന്റെ വ്യക്തിയോടാണ് എന്നും പറയുന്നുണ്ട്. അജിത്തിനെ നേരത്തെ കണ്ടിരുന്നു. അദ്ദേഹത്തിനൊപ്പം തുനിവ് എന്ന ചിത്രത്തിൽ അഭിനയിക്കാനും സാധിച്ചു. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് അദ്ദേഹത്തെ കാണണമെന്ന് കരുതിയപ്പോൾ അദ്ദേഹം അതിരാവിലെ തന്നെ എന്നെ കാണാനായി എത്തി എന്നും നമ്മൾ കണ്ടു പഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന് ഉണ്ട് എന്നുമാണ് മഞ്ജു വാര്യർ പറയുന്നത്.
18 വയസ്സിലാണ് അദ്ദേഹം ബൈക്ക് റേസിംഗ് തുടങ്ങുന്നത്. അജിത് സാറിനൊപ്പം റൈഡിന് പോയപ്പോൾ കോസ്റ്റ്യൂമറോഡ് എന്റെ അളവ് ചോദിച്ചു മനസ്സിലാക്കി സേഫ്റ്റിക്ക് വേണ്ട റൈഡിങ് ഗിയറും സേഫ്റ്റി ഗിയർ ഷൂസ് ഹെൽമറ്റ് എല്ലാം അദ്ദേഹം ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ളത് എനിക്ക് വേണ്ടി റെഡിയാക്കി തന്നു. ഒരു ട്രിപ്പ് ഒരിക്കലും ഞാൻ മറക്കില്ല എന്നും മഞ്ജു പറയുന്നു. ഏറ്റവും ഇഷ്ടമുള്ള കാര്യം എന്നത് അടുത്ത് നിന്ന് കാണാൻ പറ്റി. അദ്ദേഹം തന്നെയാണ് 45 കിലോമീറ്റർ ഓളം നിന്നാണ് ബൈക്ക് ഓടിച്ചത്. പണ്ടുമുതൽ തന്നെ ശാലിനിയുമായി താൻ നല്ല സൗഹൃദത്തിലാണ് എന്നും മഞ്ജു പറയുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട്. തങ്ങൾ ഇരുവരും ഇടയ്ക്ക് മെസ്സേജ് അയക്കാറുണ്ട്. അവർ വളരെ സന്തോഷമായി കുടുംബജീവിതം നയിക്കുകയാണ്. എന്നാൽ അജിത്ത് സാറിനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞത് ഇപ്പോഴാണ്.