“മോഹൻലാലിനെ നായിക ആവാനുള്ള ഒരു അവസരം എനിക്ക് ലഭിച്ചിരുന്നു എന്നാൽ ഞാൻ അത് നിരസിച്ചു” – പൊന്നമ്മ ബാബു
വർഷങ്ങളായി മലയാള സിനിമയിൽ ഹാസ്യ രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് പൊന്നമ്മ ബാബു. കോമഡി കഥാപാത്രങ്ങളിലൂടെയും അമ്മ വേഷങ്ങളിലൂടെയും ഒക്കെ പൊന്നമ്മ ബാബു ആരാധകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ്. നാടകത്തിലൂടെ ആയിരുന്നു പൊന്നമ്മ ബാബുവിന്റെ തുടക്കം. 1993ലാണ് സൗഭാഗ്യം എന്ന സിനിമയിലൂടെ സിനിമ ലോകത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ പടനായകൻ എന്ന ചിത്രത്തിലും താരം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ കോമഡി വേഷങ്ങളിലും അമ്മ വേഷങ്ങളിലുമൊക്കെ താരം തിളങ്ങുകയായിരുന്നു.
ഏകദേശം 26 വർഷത്തിലധികമായി മലയാള സിനിമയിൽ നിറസാന്നിധ്യമായി നിൽക്കുകയാണ് പൊന്നമ്മ ബാബു. അതേസമയം തനിക്ക് മലയാളത്തിലെ താരരാജാവ് മോഹൻലാലിന്റെ നായികയാവാനുള്ള അവസരം കിട്ടിയിരുന്നുവെന്നും എന്നാൽ നിരസിച്ചിരുന്നു എന്നും ഒക്കെയാണ് താരം ഒരിക്കൽ പറഞ്ഞിരുന്നത്. 1982 ശങ്കർ, മോഹൻലാൽ എന്നിവരെ അണിനിരത്തി ഭദ്രൻ സംവിധാനം ചെയ്ത എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലെ നായിക വേഷത്തിൽ ആദ്യം ഓഫർ ചെയ്തത് പൊന്നമ്മ ബാബുവിന് ആയിരുന്നു എന്നാണ് താരം പറയുന്നത്. പക്ഷേ വിവാഹത്തിരക്കിൽ ആയതുകൊണ്ട് തന്നെ ആ ഓഫർ തനിക്ക് സ്വീകരിക്കാൻ സാധിച്ചില്ല. സ്വീകരിച്ചിരുന്നുവെങ്കിൽ മലയാളം സിനിമയുടെ തിരക്കുള്ള നായികമാരിൽ ഒരാളായി താനും മാറുമായിരുന്നു.
1964 ജനുവരിയിൽ ആയിരുന്നു കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് പൊന്നമ്മ ബാബുവിന്റെ ജനനം. ഈരാറ്റുപേട്ട ഹൈസ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസമൊക്കെ. സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ നൃത്തത്തിലും മറ്റും സജീവമായിരുന്നു. പിന്നീട് നാടക ട്രൂപ്പിലേക്ക് എത്തിയതോടെ നാടക ട്രൂപ്പിന്റെ ഉടമയായ ബാബുവുമായി പ്രണയത്തിൽ ആവുകയും പിന്നീട് വിവാഹിതരാവുകയും ഒക്കെ ചെയ്തു. പിന്നീടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം ഒക്കെ നടക്കുന്നത്. മുന്നൂറോളം സിനിമകളിലാണ് താരം മികച്ച കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുള്ളത്.
കോമഡി ഷോകളിലും സീരിയലുകളിലും ഒക്കെ താരത്തിന്റെ സാന്നിധ്യം കാണാൻ സാധിക്കും. നിരവധി ആരാധകരെയും വളരെ ചെറിയ സമയം കൊണ്ട് തന്നെ പൊന്നമ്മ ബാബു സ്വന്തമാക്കിയിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോഴും താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് വളരെ പ്രിയപ്പെട്ടത് തന്നെയാണ്. ഒരു അഭിമുഖത്തിൽ വന്നാൽ പോലും പ്രേക്ഷകരെ ചിരിപ്പിക്കുവാനുള്ള ഒരു കഴിവ് പൊന്നമ്മ ബാബുവിനുണ്ട്.