“മമ്മൂക്കയ്ക്ക് കോമഡി പറയാനുള്ള സ്പാർക്ക് കൊടുത്തത് ഞാനാണ്” – മെഗാസ്റ്റാറിനെ കുറിച്ച് മുകേഷ്
മലയാള സിനിമയിലെ എല്ലാ താരങ്ങളുടെയും ഹൃദയത്തിൽ ഇടം നേടിയിട്ടുള്ള ഒരു താരം തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇന്നും മലയാളത്തിൽ സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ എല്ലാവരും റോൾ മോഡൽ ആക്കുന്നത് മമ്മൂട്ടിയെ തന്നെയാണ്. പഴയ ഒരു അവാർഡ് ദാന ചടങ്ങിൽ മുകേഷ് മമ്മൂട്ടിയെ കുറിച്ച് പറയുന്ന രസകരമായ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ വേദിയിൽ മമ്മൂട്ടി പറയുന്നത് മുകേഷ് ആദ്യമായി നായകനായി അഭിനയിച്ച സിനിമയിലെ സഹാനായകൻ താനാണ് എന്നായിരുന്നു. ബലൂൺ എന്ന ചിത്രത്തിലാണ് താൻ സഹനായകനായും മുകേഷ് നായകനായും അഭിനയിച്ചിരുന്നത്. ഇതിന് മുകേഷ് മറുപടിയും പറയുന്നുണ്ട്. എന്നിട്ട് അതിന്റെ എന്തെങ്കിലുമൊരു അഹങ്കാരം അവിടെ ഞാൻ കാണിച്ചോ വളരെയധികം സ്നേഹത്തോടെയും വാത്സല്യത്തോടെയും അല്ലേ ഞാൻ ഇടപെട്ടതെന്നായിരുന്നു മുകേഷിന്റെ ചോദ്യം.
ഏറെ രസകരമായ രീതിയിൽ ഇതിന് മറുപടി പറയുകയും ചെയ്യുന്നുണ്ടായിരുന്നു മമ്മൂട്ടി, അതോടൊപ്പം മുകേഷ് വളരെ രസകരമായി പറഞ്ഞ മറ്റൊരു കാര്യമാണ് ശ്രദ്ധ നേടിയിരുന്നത്. ആദ്യകാലങ്ങളിൽ താൻ മമ്മൂട്ടിയെ കാണുമ്പോൾ ഗൗരവത്തോടെ ആയിരുന്നു സംസാരം. തമാശകൾ ഒക്കെ പറയാൻ വലിയ മടിയായിരുന്നു. പിന്നീട് തങ്ങൾ ഒരുമിച്ചൊരു സൗഹൃദത്തിൽ കുറെ കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞു. തമാശകൾ ഒക്കെ പറയാൻ അങ്ങനെയാണ് മമ്മൂക്ക പഠിച്ചത്. താൻ ജീവിതത്തിൽ മമ്മൂക്കയ്ക്ക് ഒരു സ്പാർക്ക് കൊടുത്തു. ആ സ്പാർക്ക് കൊണ്ടാണ് രാജമാണിക്യം അടക്കമുള്ള കോമഡി ചിത്രങ്ങൾ മമ്മൂക്ക ചെയ്തെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇപ്പോൾ അടുത്തിരുന്നു സംസാരിച്ചാൽ ഏറ്റവും കൂടുതൽ കോമഡി പറയുന്നത് മമ്മൂക്കയാണ്. അതിന്റെയൊക്കെ ഒരു സ്പാർക്ക് തന്നിൽ നിന്നായിരുന്നുവെന്നാണ്, ഏറെ രസകരമായ രീതിയിൽ മുകേഷ് പറയുന്നത്. ഇതിനുശേഷം മമ്മൂട്ടിയോട് എന്തെങ്കിലും പറയാനുണ്ടോന്ന് ചോദിക്കുമ്പോൾ ഒന്നും പറയാനില്ലന്ന് അദ്ദേഹം ചിരിയോടെ മറുപടി പറയുകയും ചെയ്യുന്നുണ്ട്. ദുൽഖർ സൽമാനുമായി ഒരുമിച്ച് അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തെ കുറിച്ചും മുകേഷ് സംസാരിക്കുന്നുണ്ട്. ഒരുപക്ഷേ മമ്മൂട്ടിയോട് ദുൽഖർ കാണിച്ച സ്നേഹത്തിലും കൂടുതലായിരിക്കാം ജോമോൻ എന്ന കഥാപാത്രം. അയാളുടെ അച്ഛനായി അഭിനയിക്കുന്ന തന്റെ കഥാപാത്രത്തിന് നൽകിയത് എന്നായിരുന്നു പറഞ്ഞിരുന്നത്. ഈ വാക്കുകൾ ഒക്കെ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം വളരെ വ്യക്തമായി തന്നെ ഓരോ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.