“കല്യാണം കഴിക്കണമെന്നുള്ള ഒരു ഐഡിയ എനിക്കില്ല, അതിന്റെ കാരണം ഇതാണ്” – ഐശ്വര്യ ലക്ഷ്മി
1 min read

“കല്യാണം കഴിക്കണമെന്നുള്ള ഒരു ഐഡിയ എനിക്കില്ല, അതിന്റെ കാരണം ഇതാണ്” – ഐശ്വര്യ ലക്ഷ്മി

ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്നു വരാൻ സാധ്യതയുള്ള ഒരു നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിൻപോളി നായകനായി എത്തിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് ഇന്ന് മലയാളം സിനിമയിൽ അവിഭാജ്യ ഘടകമായി നിലനിൽക്കുകയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് എപ്പോഴും താരത്തെ തേടി എത്താറുള്ളത്. തന്റെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ഇപ്പോൾ ഐശ്വര്യ ലക്ഷ്മി തുറന്നു പറഞ്ഞിരിക്കുന്നത്. ഈ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കല്യാണം കഴിക്കണമെന്നുള്ള ഒരു ഐഡിയ തനിക്കില്ല എന്നാണ് ഐശ്വര്യ പറയുന്നത്.

കല്യാണം കഴിക്കണമെന്നില്ല, വിവാഹത്തിന് ശേഷം വിവാഹത്തിനുമുൻപ് എന്ന ഒരു കോൺസെപ്റ്റും തനിക്ക് ഇല്ല. എനിക്കൊരു പാർട്ടണർ വേണം. പക്ഷേ അത് വിവാഹം കഴിച്ചിട്ട് മതി എന്ന കാഴ്ചപ്പാട് ഒന്നും തന്നെ ഇല്ല. നിയമപരമായി വിവാഹം കഴിച്ചതിനു ശേഷം പിന്നീട് പിരിയുമ്പോൾ ഉള്ള നടപടികളും കൗൺസിലിങ്ങിനോട് ഒന്നും തന്നെ എനിക്ക് തീരെ താൽപര്യവുമില്ല. അതുകൊണ്ടാണ് എനിക്ക് വിവാഹം കഴിക്കാൻ ഇഷ്ടമില്ലാത്തത്. ഇതിനെക്കുറിച്ച് ഞാൻ വീട്ടുകാരോട് പറഞ്ഞിരുന്നു. പക്ഷേ അവർക്ക് അത് വിശ്വസിക്കുവാൻ സാധിച്ചിട്ടില്ല. കല്യാണത്തിന് ശേഷം സന്തോഷവും സമാധാനവും ലഭിക്കുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് വിവാഹം.

 

വിവാഹശേഷം ഭർത്താവിനും സമാധാനം കിട്ടില്ല എന്ന് വരാം. അത്തരമൊരു സാഹചര്യത്തിൽ രണ്ടുപേരും പിരിയണം അതിനായി ഒരുപാട് നിയമ നടപടികളും ഉണ്ട്. എന്റെ ലൈഫിൽ അത് വേണ്ട. അതുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിൽ വന്ന് എനിക്ക് വിവാഹം വേണ്ട എന്ന് ഞാൻ വിളിച്ചു പറയുന്നത് എന്നായിരുന്നു ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നത്. താരത്തിന്റെ നിലപാട് കേട്ട് അമ്പരക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ. ഇതിനുമുമ്പും വിവാഹത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞിട്ടുണ്ട്. ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും 25 വയസ്സിനുശേഷം വിവാഹം കഴിക്കുന്നത് ആയിരിക്കും നല്ലത് എന്നായിരുന്നു താരം പറഞ്ഞിരുന്നത്. അങ്ങനെയാണെങ്കിൽ കുറച്ചുകൂടി പക്വത ഉണ്ടാകും എന്നും താരം പറഞ്ഞു. മായാനദി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മിക്ക് ഇത്രത്തോളം ആരാധകർ ഏറിയത് എന്നതാണ് സത്യം. സോഷ്യൽ മീഡിയ എല്ലാം തന്നെ സജീവസാന്നിധ്യമാണ് താരം.