“ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല, നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ?”
ലോകേഷ് കനകരാജൻ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്ത് തമിൽ ഇൻഡസ്ട്രിയിൽ കൂടുതൽ ഹിറ്റുകൾ വാരി കൂട്ടിയ സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയായിരുന്നു നായകനായി സിനിമയിൽ അഭിനയിച്ചത്. കൂടെ തന്നെ നരനും പ്രധാന കഥാപാത്രം കൈകാര്യം ചെയ്തു ചിത്രത്തിൽ അഭിനയിച്ചു. കാർത്തിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാണെന്ന് പറയാം. സിനിമ റിലീസിനു നല്ല അഭിപ്രായങ്ങളായിരുന്നു സംവിധായകനും സിനിമയ്ക്കും തേടിയെത്തിയത്. ഇപ്പോൾ സിനിമയെ കുറിച്ച് ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റാണ് വൈറലായി മാറുന്നത്. പോസ്റ്റിന്റെ രൂപം ഇങ്ങനെ.
” 2019 ദീപാവലി റിലീസ് ആയി വന്ന ബ്ലോക്ക്‌ബസ്റ്റർ ഹിറ്റ് സിനിമയായിരുന്നു ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത “കൈതി”. ഇന്നലെ വീണ്ടും കൈതി കണ്ടപ്പോൾ പ്രേക്ഷകനായ എന്റെ മനസ്സിൽ ഉടലെടുത്ത കുറച്ചു സംശയങ്ങൾ ആണ് ഈ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ചത്. സിനിമയുടെ തുടക്കം തന്നെയാണ് ഐ.ജി (R.N.R മനോഹരൻ) യുടെ ഗസ്റ്റ് ഹൗസിൽ വെച്ച് പോലീസുകാർക്കുള്ള പാർട്ടി നടക്കുന്നതും വില്ലന്റെ ആളായ പോലീസ് കാരൻ (അരുൺ അലക്സാണ്ടർ) മദ്യ ശേഖരത്തിൽ വിഷം കലർത്തുന്നതും ആ വിഷമദ്യം കുടിച്ച ഐ.ജി ഉൾപ്പെടെയുള്ള മറ്റനേകം പോലീസ്കാർ ബോധം പോയി മൂക്കിലും ചെവിയിലും ചോരയും വന്നു സീരിയസായി.
ഇത്രക്ക് സീരിയസ് ആയ ഒരു ഇഷ്യു ഉണ്ടായപ്പോൾ ഒരുപാട് പോലീസുക്കാർ മരണത്തോടു മല്ലടിക്കുമ്പോൾ എന്ത് കൊണ്ടാണ് 80 കിലോ മീറ്റർ ദൂരം താണ്ടി ബിജോയ്(നരേൻ) തന്റെ ഫ്രണ്ടായ പരിചയമുള്ള ഡോക്ടറുടെ ക്ലിനിക്കിലേക്ക് പോകുന്നത്?
സാധാരണ ഒരു ഐ.ജി റാങ്കിലുള്ള ആളുടെ ഗസ്റ്റ് ഹൗസ് സിറ്റിയിൽ നിന്ന് വളരെ അടുത്തായിരിക്കും, സപ്പോസ് ഇനി അങ്ങനെയല്ല അകലെ ഏതെങ്കിലും ഓണംകേറാമൂല കാട്ടുമുക്കിൽ ആയാലും ഈ കാലത്ത് മാക്സിമം 15/10 km റേഡിയസിനുള്ളിൽ ഒരു ഹോസ്പിറ്റൽ/ക്ലിനിക് ഉണ്ടാവാൻ ഒരു സാധ്യതയില്ലേ?
പിന്നെ എന്തു കൊണ്ടായിരിക്കും ബിജോയ് (നരേൻ) ഇത്രക്ക് സീരിയസ് ആയ പ്രശ്നം ഒരുപാട് പോലീസ്കാരുടെ (ഹൈ റാങ്കിലുള്ള ഐജി)യുടെ ജീവനുകൾ പണയം വെച്ച് പോലീസ് ഡിപ്പാർട്മെന്റിലുള്ള മറ്റു മേലുദ്യോസ്ഥരെ പോലും അറിയിക്കാതെ സ്വന്തം റിസ്കിൽ തീരുമാനം എടുക്കുന്നത്?
സിനിമയിൽ ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല,നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ?”
Summary : There are some doubts in Lokesh kanakaraj film ‘Kaithi’.I couldn’t find the answer to this question, did you guys think?