“ഓടിനടന്ന് അഭിനയിച്ചാൽ പൈസ കിട്ടും, പക്ഷേ അത് എനിക്ക് വേണ്ട, എന്റെ മനസ്സിന് കൂടി ഇണങ്ങുന്ന കഥാപാത്രങ്ങളാണ് വേണ്ടത്” – മനോജ് കെ ജയൻ
മലയാള സിനിമയിൽ എന്നും ആളുകളെ വിസ്മയിപ്പിക്കുന്ന ഒരു കലാകാരൻ തന്നെയാണ് മനോജ് കെ ജയൻ. സർഗം എന്ന ഒരൊറ്റ ചിത്രം മാത്രം മതി മനോജ് കെ ജയൻ എന്ന നടനെ പ്രേക്ഷകർ ഓർമ്മിച്ചു വയ്ക്കാൻ. അത്രത്തോളം മികച്ച പ്രകടനമായിരുന്നു അദ്ദേഹം ഈ ചിത്രത്തിൽ കാഴ്ച വച്ചിരുന്നത്. നിരവധി ആരാധകരെ സ്വന്തമാക്കാൻ ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ മനോജ് കെ ജയന് സാധിച്ചു. നടൻ ആണെങ്കിലും സ്വഭാവനടൻ ആണെങ്കിലും വില്ലൻ ആണെങ്കിലും കൊമേഡിയൻ ആണെങ്കിലും ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ചു തരികയായിരുന്നു മനോജ് കെ ജയൻ ചെയ്യുന്നത്. ഇപ്പോൾ മനോജ് തുറന്നു പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയെക്കുറിച്ച് തന്നെയാണ് മനോജ് സംസാരിക്കുന്നത്.
മലയാളി പ്രേക്ഷകർക്കിടയിൽ പ്രത്യേകതയുള്ള ഒരു നടനാണ് മനോജ് കെ ജയൻ എന്നാണ് അവതാരിക പറയുന്നത്. അങ്ങനെയാണോ അങ്ങനെയാണെങ്കിൽ അത് സന്തോഷം എന്നായിരുന്നു മനോജ് പറഞ്ഞത്. സർഗവും അനന്തഭദ്രവും ഒക്കെ പോലെയുള്ള ചിത്രങ്ങളിൽ ഇപ്പോൾ കാണാറില്ല. എന്തുകൊണ്ടാണ് സിനിമകൾ വേണ്ടെന്നു വയ്ക്കുന്നത്. സിനിമ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ നൽകാത്തതാണോ അതോ ചില കഥാപാത്രങ്ങൾ സ്വന്തമായി വേണ്ടെന്നു വയ്ക്കുന്നതാണോന്ന് ചോദിച്ചപ്പോൾ മനോജിന്റെ മറുപടി ഇങ്ങനെയായിരുന്നു, ചിലതൊക്കെ മനഃപൂർവം വേണ്ടെന്നു വയ്ക്കുന്നതാണ്. ഓടിനടന്ന് അഭിനയിച്ചാൽ പൈസ കിട്ടും പക്ഷേ അത് എനിക്ക് വേണ്ട, നല്ല ചില കഥാപാത്രങ്ങൾ എന്റെ മനസ്സിന് കൂടി ഇണങ്ങുന്ന കഥാപാത്രങ്ങൾ അതാണ് എനിക്ക് വേണ്ടത് എന്നായിരുന്നു മനോജ് കെ ജയൻ ഇതിന് മറുപടിയായി പറഞ്ഞിരുന്നത്.
ഏറ്റവും അടുത്ത് പുതിയൊരു പ്രമുഖ നടന്റെ കൂടെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഒരു വക്കീൽ കഥാപാത്രമാണ് ലഭിച്ചത്. അത്യാവശ്യം ഒരു വാദവും ഒക്കെ ഉണ്ട്. പക്ഷേ ആ കഥാപാത്രം അങ്ങനെ ചെയ്തിട്ട് കാര്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. അതുകൊണ്ട് ഞാനായിട്ട് വേണ്ടന്ന് വയ്ക്കുന്നുണ്ട്. സർഗം ചെയ്ത സമയത്ത് നല്ല സിനിമകൾ മാത്രമായിരുന്നു എനിക്ക് വരുന്നത്. ആ സമയത്ത് എനിക്ക് സമയം ഉണ്ടായിരുന്നില്ല. അങ്ങനെ ഞാൻ ചെയ്ത ചിത്രങ്ങളെല്ലാം വളരെ മികച്ചത് ആണ്. തിരക്ക് പിടിച്ചു അഭിനയിക്കുകയായിരുന്നുവെന്ന് പറയണം. കാരണം വന്നതെല്ലാം മനോഹരമായ ചിത്രങ്ങൾ. എനിക്ക് ആ ചിത്രങ്ങൾ ഒന്നും വേണ്ടെന്നു വയ്ക്കാനും സാധിക്കുമായിരുന്നില്ല എന്നാണ് താരം പറയുന്നത് .