“വിവാഹത്തിനു താല്പര്യമില്ല, വിവാഹങ്ങൾക്ക് പോകാറുമില്ല” : ഹണി റോസ്
1 min read

“വിവാഹത്തിനു താല്പര്യമില്ല, വിവാഹങ്ങൾക്ക് പോകാറുമില്ല” : ഹണി റോസ്

ചെറുപ്പം മുതലെ വിവാഹം കഴിക്കാൻ തനിക്ക് താൽപര്യമില്ല എന്ന് തുറന്നു പറയുകയാണ് ഹണി റോസ്. ജീവിതത്തിൽ ഒരു പാർട്ണർ വേണമെന്ന് ഉണ്ട് എന്നാൽ വിവാഹത്തിന് യാതൊരു താല്പര്യമില്ല. ജീവിതത്തിൽ പാർട്ണർ ഉണ്ടാക്കാൻ വിവാഹം കഴിക്കേണ്ട ആവശ്യമില്ല. കൂടാതെ മറ്റാരുടെയും വിവാഹത്തിന് പോകുന്ന പതിവും ഇല്ല എന്നാണ് ഹണി റോസ് പറയുന്നത്. തനിക്ക് വിവാഹത്തിന് പോകുന്നത് ഇഷ്ടമില്ലാത്തത് താൻ വിവാഹിതയാകാൻ താല്പര്യപ്പെടാത്തതു കൊണ്ടാണ് . വിവാഹം എന്നത് ആരും ആസ്വദിച്ചു ചെയ്യുന്ന ഒരു കാര്യമല്ല പകരം മറ്റുള്ളവർക്കും മുന്നിൽ കയ്യിലെത്ര പണമുണ്ട് എന്ന് തെളിയിക്കാനുള്ള വെറും കെട്ടുകാഴ്ച മാത്രമാണ്. ഫാമിലിയിൽ ആരോടും താൻ ഇതുവരെ ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല പുറത്തുള്ള ആളുകളോടാണ് പറഞ്ഞിട്ടുള്ളത്.

സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒക്കെ കുറെ ആളുകൾ ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതുവരെ ആരോടും ഞാൻ അങ്ങോട്ട് പോയി ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല എല്ലാവരും എന്നോടാണ് അവരുടെ ഇഷ്ടം പറയാറുള്ളത്. ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ പലപ്പോഴും ദേഷ്യ ഭാഗത്തോട് മാത്രമാണ് അത് ഏറ്റെടുത്തത് അന്നു മുതലേ വിവാഹം എന്ന സങ്കൽപ്പത്തോട് ഒട്ടും താല്പര്യം ഇല്ലായിരുന്നു. ജീവിതത്തിൽ കൂട്ടിന് ഒരു പാർട്ണർ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എന്നാൽ വിവാഹം കഴിക്കണമെന്ന തോന്നൽ ഉണ്ടായിട്ടില്ല. കല്യാണവും അതിനോട് അനുബന്ധിച്ചുള്ള ബഹളങ്ങൾ ഒന്നും തനിക്ക് ഒട്ടും താല്പര്യം. ആളുകൾ ആരും സന്തോഷത്തോടെ വിവാഹം കഴിക്കുന്നതായി ഒരിക്കലും തോന്നിയിട്ടില്ല അതു കൊണ്ടു തന്നെ വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ഭയമാണ്. വിവാഹം എന്ന് ആലോചിക്കുമ്പോൾ തന്നെ അതിൽ എന്തൊക്കെയോ പ്രശ്നമുണ്ടാകും എന്ന തോന്നലാണ്.

ഒരു വിവാഹത്തിനു പോകുമ്പോൾ അവിടെ കുറെ ആളുകൾ ബഹളങ്ങൾ ക്യാമറ അങ്ങനെ നമുക്ക് ഉണ്ടാകേണ്ട പ്രൈവസി എന്നു പറഞ്ഞ കാര്യം ഒരിക്കലും അവിടെ ലഭിക്കുകയില്ല. പൂർണ്ണ തൃപ്തിയോടെ ആരും ഇതുവരെ വിവാഹം കഴിച്ചതായി എനിക്ക് അറിയില്ല. വിവാഹം എന്ന കാര്യത്തോട് തീരെ യോജിക്കാൻ പറ്റാത്തത് അതാരും ആസ്വദിച്ച് ചെയ്യുന്നത് താനിതുവരെ കാണാത്തതു കൊണ്ടാണ്. ജീവിതത്തിൽ വിവാഹം എന്ന കാര്യം മുഴുവനായും ഒഴിവാക്കണം എന്നതാണ് എന്റെ ആഗ്രഹം.